താൾ:CiXIV258.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

യ യാനൻ ഇങ്ങിനെ ൨ ദെവകളെയും സെവിച്ചു പൊരുമ്പൊൾ (൭൫൪)രൊമൂല
ൻ രെമൻ ൟ സഹൊദരന്മാർ പരിവാരങ്ങളുമായി അല്ബയിൽ നിന്നു പുറ
പ്പെട്ടു തിബർതീരത്തു എത്തി എത്രുസ്കസബീനസീമകൾ്ക്കരികിൽ രൊമ എ
ന്ന സപ്തശൈലപട്ടണത്തെ നിൎമ്മിച്ചുതുടങ്ങി- സഹജന്മാർ തമ്മിൽ ഉണ്ടായ പി
ണക്കത്തിൽ രെമൻ മരിച്ചപ്പൊൾ രൊമുലൻ പട്ടണത്തെ രക്ഷിച്ചു വാണു-
കുലീനന്മാർ ത്രിവൎണ്ണവും ഒരൊ വൎണ്ണം ൧൦ കൂറായും ഒരൊ കൂറു ൧൦ ഇല്ലവും
ആയിവാണുകൊണ്ടു ഒരൊന്നിൽ നിന്നു മൂപ്പന്മാരെ നിയൊഗിച്ചു സഭായൊ
ഗമായി കാൎയ്യവിചാരം ആരൊപിക്കയും ചെയ്തു- ൟ യൊഗത്തിന്നു സെനാത്ത
എന്ന വൃദ്ധമാലയാം പെർ വന്നു- കുലീനന്മാരെ ആശ്രയിക്കുന്ന കുടിയാർ വള
രെ ഉണ്ടു അവൎക്ക ആശ്രിതർ എന്നും ചെറുമക്കൾ എന്നും പെർ കൊള്ളും- രാജാവിന്നു സെനാപത്യം പൌരൊഹിത്യം പരദെശികളിൽ നടുപറക വൃദ്ധ
മാലയിൽ മുമ്പു ഈ വകയ്ക്ക അവകാശം- പൌരന്മാരെ വിസ്തരിച്ചു വിധി
ക്കുന്നതിന്നു പൌരകൂട്ടം തന്നെ വെണം-

൮൫., രൊമയിലെ ലന്തിന്യ സബീന രാജാക്കൾ-

പുരവാസികൾ അധികമാകെണ്ടതിന്നു രൊമുലൻ വല്ല ദിക്കിൽ നിന്നും ഒ
ടി വരുന്ന കള്ളന്മാൎക്ക സങ്കെതസ്ഥലം കല്പിച്ചപ്പൊൾ- ഈ വക പരിഷക
ൾ്ക്ക ചുറ്റുള്ളവർ പെണ്ണു കൊടുപ്പാൻ മടിച്ചു നില്ക്കുമ്പൊൾ ഒരുത്സവം ഉണ്ടാ
യതിൽ പല സ്ത്രീകളും കൂടും കാലത്തു രൊമയിലെ ബാല്യക്കാർ തെരുക്ക
നെ കൂടി സബീന കന്യമാരെ അപഹരിച്ചു കെട്ടികൊൾ്കയും ചെയ്തു- ഉ
ണ്ടായ പടയിൽ രൊമർ വളരെ വലഞ്ഞു നിരൂപിച്ചു ഞങ്ങടെ കുലീനന്മാർ
൩൦൦ ഇല്ല ഉണ്ടല്ലൊ നിങ്ങളുടെ കുലീനന്മാർ ൩൦൦ ഇല്ലം അവകാശത്തൊ
ടും കൂട ഇവിടെ കുടിഎറുക രാജ്യകാൎയ്യം സകലവും ഞാന്നീയായിട്ടു തന്നെ
നടക്കട്ടെ- എന്നു കെട്ടു സബീനർ അനുസരിച്ചു അവരുടെ രാജാവായ തീ
തതാത്യൻ കൂട്ടരചനായി വാഴുകൗമ് ചെയ്തു- ഇവനും രൊമുലനും അന്തരി
ച്ചശെഷം സബീനനായി ദെവസെവകളെ നടത്തുന്നനുമപൊമ്പില്യൻ ഭരി
ച്ചു- മൂന്നാമനായ തുല്ലഹൊസ്തില്യൻ ലത്തീനൻ തന്നെ അവൻ അല്ബനഗ
രത്തെ ഉടെച്ചു തീകൊടുത്തു രൊമയെ മൂലസ്ഥാനമാക്കുകയും ചെയ്തു- നാ
ലാമനായ അങ്കമൎത്യൻ എന്നവൻ സബീനരാജാവെ- ഇവരുടെ കാലത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/104&oldid=192582" എന്ന താളിൽനിന്ന് ശേഖരിച്ചത്