താൾ:CiXIV258.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

സ്യരും പ്ലത്തായയൊടൊത്ത അഥെനരും തടുത്തുനില്പാൻ നിശ്ചയിച്ചു ദെ
ല്ഫിയിലെ ദെവൻ സ്പഷ്ടമായ ഉത്തരം കല്പിക്കായ്ക കൊണ്ടു സ്പൎത്തരാജാവാ
യ ലയൊനിദാവെധെൎമ്മൊ പുലയിലെ കണ്ടിവാതിൽ ഉറപ്പിപ്പാൻ നിയൊഗി
ച്ചു ആയവൻ ചിലദിവസം ചെറുത്തുനിന്നു മഹാരാജാവെയും പെടിപ്പിച്ചശ
ഷം ഒരു ദ്രൊഹി ശത്രുക്കൾ്ക്ക ചുറ്റുവഴിയെ കാണിച്ചു കടത്തിച്ചശെഷവുംത
നിക്കുള്ള ൩൦൦ സ്പൎത്തരൊടു കൂട ഇളകാതെ നിന്നു മരിച്ചു അപ്പൊൾ പാൎസികൾ
പ്രളയം പൊലെ നാട്ടിൽ പരന്നു അഥെനയിൽ പുക്കു കുടികളെ കണ്ടതുമില്ല
മതിലിന്നു മരം പൊരും എന്ന് ദെവൻ അരുളിച്ചെയ്തത കൊണ്ടു പുരുഷാരം
എല്ലാം കപ്പലിൽ കയറി സെവിച്ചുകൊണ്ടിരുന്നു യവന കപ്പലുകളും യു െ
ബായെക്കവടക്ക വെച്ചു അല്പം പൊരുതു പരാക്രമം കാട്ടിയശെഷം സ
ലമിതുരുത്തിയൊളം വാങ്ങിപൊയി പാൎസികപ്പൽ സമൂഹവും വഴിയെചെ
ന്നു അഥെന പട്ടണത്തെ ഭസ്മമാക്കി- അതിന്റെ പുക പൊങ്ങുന്നത കണ്ടപ്പൊ
ൾ എല്ലാവൎക്കും ഭയം പിടിക്കയും ചെയ്തു-

൬൧., ക്ഷാൎശാവിനെ ജയിച്ചത്

പെലൊപനെസ്യർ താന്താങ്ങടെ പട്ടണങ്ങളിലെക്ക രക്ഷെക്കായി മടങ്ങി െ
പാവാൻ വിചാരിച്ചപ്പൊൾ ധെമിസ്തൊക്ലാവ് വാഗ്വൈസഗ്ദ്ധ്യം കൊണ്ടു കുറ
യതാമസിപ്പിച്ച ഉടനെ മഹാരാജാവൊട് യവനന്മാർ പിരിഞ്ഞു പൊയാ
ൽ ഒരൊ ദെശത്തിൽ ചെന്നു പടക്കൂടെണ്ടിവരും അവർ പെടിച്ചു ഒടുന്നതിന്നു
മുമ്പെ ഒക്കതക്ക വൈകാതെ നിഗ്രഹിക്കെണമെന്ന് ദൂതു അറിയിച്ചതിനാ
ൽ ആഊടുകടലിന്റെ രണ്ടു ഭാഗത്തും പാൎസികപ്പൽ അടുത്തുവളഞ്ഞു വന്നു
സ്ഥലം പൊരായ്കകൊണ്ടു നൌബാഹുല്യത്താൽ ശത്രുവിന്ന് ഒട്ടും പ്രയൊജ
നമായില്ല അയ്ഗീനരും അഥെനരും അത്യത്ഭുതശൂരതകളെ കാട്ടി പാൎസി
കളെ പരിഭവിച്ചു മഹാരാജാവും ഞെട്ടിശെഷം കപ്പലുകളൊടും സൈന്യ െ
ത്താടും കൂട ബദ്ധപ്പെട്ടു മടങ്ങി ആസ്യയിൽ എത്തുകയും ചെയ്തു (൪൮. ക്രി. മു.)
പടജ്ജനങ്ങളിൽ തെളിഞ്ഞവരെ മൎദ്ദൊന്യയിൽ എല്പിച്ചു തെസ്സല്യയിൽ
പാൎപ്പിച്ചത്കൊണ്ടു അഥെനപട്ടണം ൪൭നു ക്രി.മു. പിന്നെയും ശത്രുകരസ്ഥ
മായി വന്നു അതിന്റെ കാരണം പെലൊപനെസ്യർ തുണ ഒന്നും അയ
ച്ചില്ല എന്നാറെ അഥെനർ മൎദ്ദൊന്യൻ പറയിച്ച നിരപ്പു ദൂതുകളെ കെൾക്കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/77&oldid=192520" എന്ന താളിൽനിന്ന് ശേഖരിച്ചത്