താൾ:CiXIV258.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ന്ന ഭാവം കാട്ടിയതുകൊണ്ടു പെലൊപനെസ്യർ ശങ്കിച്ചു രക്ഷെക്കായി വലി
യ ബലങ്ങളെ അയച്ചു പൌസന്യാവ് സ്പൎത്തരെയും അരിസ്തീദാവ് അഥെ
നരെയും പ്ലത്തായ പൊൎക്കളത്തിലെക്ക നടത്തി പാൎസികളെ അശെഷം പരി
ഭവിച്ചു- മൎദ്ദൊന്യരും മരിച്ചതിനാൽ യവനരാജ്യത്തിൽ എങ്ങും പാൎസി െ
ശഷിയാഞ്ഞു മകദൊന്യരും മറുപക്ഷം തിരിഞ്ഞു- ആ ദിവസം തന്നെ അഥെ
നസ്പൎത്തരും ചെൎത്ത നൌബലം മുക്കലെമലയുടെ തൂക്കിൽ വെച്ചു പാൎസിക
പ്പലുകളെ തകൎത്തു ഉടനെ അയ്ഗൈയദ്വീപുകൾ ഒക്കയും പാൎസി സംസ്ഥാന
ത്തൊട് വെർവിട്ടു പൊകയും ചെയ്തു പിന്നെ ധ്രാക്യകടപ്പുറത്തു ചിലപട്ടണങ്ങ
ളിൽനിന്നു പാൎസികളെ ആട്ടികളവാൻ കുറഞ്ഞൊരു പട സമൎപ്പിക്കെണ്ടതി
ന്ന് പൌസന്യാവ് സ്പൎത്തരുമായി പൊരാടികൊണ്ടിരുന്നപ്പൊൾ ആ രാജാ
വ് സ്പൎത്ത ധൎമ്മവും ശീലവും വെർവിട്ടു പാൎസികളുടെ ദ്രവ്യസുഖഭൊഗങ്ങളിലും
സഞ്ജിച്ചു പൊകകൊണ്ടു സ്പൎത്തർ സംശയിച്ചു ദൂരയുദ്ധം നന്നല്ല എന്ന് നിശ്ച
യിച്ചു ഒഴിഞ്ഞു ദൊരിയ ബന്ധുക്കളുമായി നാട്ടിൽ തിരിച്ചു ചെരുകയും ചെ
യ്തു-

൬൨., പാൎസിവൈരികൾ എല്ലാം അഥെനയെ ആശ്രയിച്ചത്-

ശെഷം യവനന്മാർ ഒരൊ ദ്വീപുകളിൽ പാൎക്കകൊണ്ടു പാൎസിയുദ്ധത്തിന്നു
ആധാരമായിട്ടു ഒരു പട്ടണത്തെ എടുക്കെണം എന്നു വെച്ചാറെ അരിസ്തീ
ദാസത്യവാൻ എന്നു കണ്ടു അവനെയും അഥെനയെയും ആശ്രയിച്ചു കൂട്ടം
കൂടി കപ്പൽ മുതലായ യുദ്ധസംഭാരങ്ങളെ ചെൎപ്പാൻ ഉത്സാഹിച്ചു അഥെന
പട്ടണം പുതുതായി കെട്ടുമ്പൊൾ സ്പൎത്തൎക്ക അസൂയതൊന്നി യാതൊരു പട്ടണ
ത്തിന്നും മതിലരുത് മതിലുണ്ടെങ്കിൽ മാറ്റാന്മാർ പിടിച്ചടക്കി അതിൽ ഉ െ
റച്ചു നില്പാൻ സംഗതിവരും എന്നുപദെശിച്ചെങ്കിലും ധെമിസ്തൊക്ലാ ഉപാ
യങ്ങളെ പ്രയൊഗിച്ചു താൻ സ്പൎത്തയിൽ ചെന്നു ൟൎഷ്യയെ ശമിപ്പിക്കുന്ന കാ
ലത്തിൽ സ്വനഗരക്കാരെകൊണ്ടു മതിലുകളെ കെമത്തിൽ എടുപ്പിച്ചു പൈ
രാഴി എന്ന് ഒരു പുതിയ തുറമുഖം പട്ടണത്തൊടു ചെൎത്തു കൊട്ടയും വാടിയും
ഉറപ്പിക്കയും ചെയ്തു അന്നു തുടങ്ങി അഥെന യവനദ്വീപുകളിൽ ഉണ്ടായ സ
കല നൌബലത്തിന്നും തലയായുയൎന്നു- അരിസ്തീദാ ഒരൊദ്വീപിൽ ചെന്നു
പ്രാപ്തിക്ക തക്കവണ്ണം ഇത്ര കപ്പൽ ഇത്ര ആൾ ഇത്ര പണം മുതലായതും വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/78&oldid=192524" എന്ന താളിൽനിന്ന് ശേഖരിച്ചത്