താൾ:CiXIV258.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

൬൦., ക്ഷാൎശാവിമൂലമുള്ള വൈഷമ്യം-

മരഥൊനിൽ തൊറ്റപ്രകാരം മഹാരാജാവ് കെട്ട ഉടനെ ൟ അപമാനത്തി
ന്നു നിവൃത്തിവെണം എന്നു വെച്ചു അതിഘൊരമായ പൊൎക്ക ഒരുമ്പെട്ടപ്പൊ
ൾ മിസ്രമത്സരം നിമിത്തം അല്പം താമസം ഉണ്ടായശെഷം ദാൎയ്യവുസ്സ മരിച്ചു മക
നായ ക്ഷാൎശാവും നിരന്തരമായി കൊപ്പുകളെ സംഗ്രഹിച്ചു യുദ്ധത്തിന്നു വ
ട്ടം കൂട്ടുകയും ചെയ്തു അതിന്റെ ഇടയിൽ മില്തിയാദാവിന്നു തൊന്നിയ ഒരു യു
ദ്ധകൌശലം സാധിയായ്ക കൊണ്ടു അഥെനർ അവന്നു പിഴകല്പിച്ചു കൊടുപ്പാ
ൻ മനസ്സില്ലാതെ ഇരുന്നപ്പൊൾ തടവിൽ പാൎപ്പിച്ചു അവൻ അതിൽനിന്നു മ
രിക്കയും ചെയ്തു- അന്നു തുടങ്ങി അഥെനരിൽ രണ്ടാൾക്കജനരഞ്ജന എറിവ
ന്നു അവർ ആരെന്നാൽ നിൎമ്മലമനസ്സനിമിത്തം സത്തുക്കൾക്കസമ്മതനാ
യ അരിസ്തീദാവും അഭിമാനവും വിവെകവും കാൎയ്യപ്രാപ്തിയും എറുന്ന
ധെമിസ്തൊക്ലാവും തന്നെ ധെമിസ്തൊക്ലാവ് അനെകമദ്ധ്യമന്മാൎക്ക പ്രസാ
ദം വരുത്തി അവരെകൊണ്ടു അരിസ്തീദാവെ നാടുകടത്തിച്ചു താൻ ദീൎഘദൃ
ഷ്ടിയുള്ളവനാകകൊണ്ടു ഇനി പാൎസികളുമായി യുദ്ധം ഉണ്ടായാൽ കപ്പൽ യുദ്ധ
മെ വെണ്ടു എന്ന് നിശ്ചയിച്ചു അഥെനരൊടു ആവൊളം കപ്പലുകളെ നിൎമ്മി
പ്പാൻ മന്ത്രിച്ചു അതിന്നു വെണ്ടുന്ന വഴിയെ കാണിച്ചു- ശെഷം യവനന്മാർ
ഒട്ടും യുദ്ധത്തിന്ന് മുതിൎന്നില്ല ശത്രു അടുത്തു വരുന്നപ്രകാരം ശ്രുതിയുണ്ടായ ദിവ
സത്തൊളം തങ്ങളിൽ പിണങ്ങുകെയുള്ളു ൪൮ം ക്രി. മു, ക്ഷാൎശാവിന്റെ സൈന്യം
൧൦ ലക്ഷത്തിൽ ചില്വാനം പുരുഷാരം ത്രൊയാസമീപത്തിൽ എത്തി ഹെല്ല െ
സ്പാന്ത കടലിൽ അതിശയമായ പാലം ഉണ്ടാക്കി ഒരൊ ജാതികളും വെവ്വെറെ
വെഷവും ആയുധവും പൂണ്ടു ഒരൊ പാൎസിമെദ്യ തലവന്മാരെ അനുസരിച്ചു യു െ
രാപിൽ കടന്നു കരവഴിയായി യവനസീമെക്ക നെരിട്ടു- ഫൊയ്നീക്യരും ചിറ്റാ
സ്യക്കാരും നടത്തുന്ന കപ്പലുകളും എണ്ണമില്ലാതൊളം കടപ്പുറത്തൂക്കിൽ ഒടി അ
ഥൊമലയിൽ എത്തിയപ്പൊൾ മുമ്പെത്ത ആപത്തിന്ന് ശങ്കിച്ചു മലയിൽ കൂടി
ഒരു പുഴയെ കൊത്തിച്ചുണ്ടാക്കി ഇപ്രകാരം കപ്പലുകളും കാലാൾ കുതിരക
ളും ഛെദം കൂടാതെ അതിരിൽ ചെരുകയും ചെയ്തു അപ്പൊൾ യവനർ മി
ക്കവാറും ഭ്രമിച്ചു അഭയം വാങ്ങിച്ചും ഉദാസീനരായിനിന്നും തെസ്സല്യകുതി
രബലം പാൎസിപക്ഷത്തിൽ ചെൎന്നുപൊയപ്പൊൾ സ്പൎത്താദിപെലൊപനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/76&oldid=192518" എന്ന താളിൽനിന്ന് ശേഖരിച്ചത്