താൾ:CiXIV258.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ച്ചു ശങ്കിച്ചു മന്ത്രിസ്ഥാനത്താക്കി അണയത്തു പാൎപ്പിച്ചു- ഹിസ്ത്യയ്യന അതിനാൽ സൌ
ഖ്യക്കെടു വളരെ ഉണ്ടായതിനാൽ മകളുടെ ഭൎത്താവും അനന്തരനുമായ ഇടപ്ര
ഭു അല്പം ഒരബദ്ധം ഉണ്ടായിട്ടു രാജാവിന്റെ ക്രൊധത്തെ പെടിച്ചു യൊന്യപ
ട്ടണങ്ങളിൽ സഞ്ചരിച്ചു പാൎസിരാജാവ് ഇനിയവനന്മാൎക്കരുത് എന്നു സമ്മതം
വരുത്തി യുരൊപിലെ വംശക്കാരെ കണ്ടു ആദ്യം സ്പൎത്തരൊടു സഹായം അപെ
ക്ഷിച്ചു അനന്തരം അഥെനരൊടു യാചിച്ചു അവരും യുബൊയക്കാരും മഹാ
രാജാവിനെ അപമാനിച്ചു സൂക്ഷ്മം ഒന്നും വിചാരിയാതെ ചില കപ്പലുക െ
ള തുണെക്കായി അയച്ചു അന്നു ഉണ്ടായ യുദ്ധം സാധിച്ചില്ല യവനർ സൎദ്ദികൊ
ട്ടയെ പിടിച്ചെങ്കിലും മടങ്ങിപൊരുന്നവഴിയിൽ അശെഷം തൊറ്റു അഥെ
നർ ഉടനെ സ്വപട്ടണത്തെക്കൊടി പാൎസിമഹാസൈന്യം കുപ്രതുമണ്ടി ഹല്ല
സ്പൊന്തൊളമുള്ള യവനക്കാരെ എല്ലാവരെയും ശിക്ഷിച്ചടക്കി മിലെത്തപട്ടണ
ത്തെ ചുട്ടു കുടികളെ മറുനാട്ടിൽ കടത്തി ഹിസ്ത്യയ്യനെയും മകനെയും കൊല്ലുക
യും ചെയ്തു-

൫൯., ദാൎയ്യവുസ്സിന്റെ യുദ്ധം

ആ കലഹം അമൎന്നശെഷം മഹാരാജാവ് മൎദ്ദൊന്യനെ യുരൊപ്യരിൽ ദണ്ഡം
പ്രയൊഗിപ്പാൻ അയച്ചപ്പൊൾ അവൻ തെസ്സല്യയൊളം ചെന്നു പാൎസി അധി
കാരത്തെ സ്ഥാപിച്ചശെഷം പാൎസികപ്പൽ കൊടുങ്കാറ്റകപ്പെട്ടു അഥൊമരൂ
ക്കിൽ വെച്ചു ഛെദപ്പെട്ടതുമല്ലാതെ കരപ്പട്ടാളവും അവിടത്തെ മലവാഴിക
ളൊടു തൊറ്റു- അപ്പൊൾ ദാൎയ്യവുസ്സ് ഹിപ്പിയാദമരാത്തൻ എന്നിങ്ങിനെ രണ്ടു
യവന പ്രഭുക്കന്മാരെ അഭയവാക്ക പറഞ്ഞു ചെൎത്തുകൊണ്ടു അവർ മന്ത്രിച്ചുണ
ൎത്തിച്ചതിനെ കെട്ടു അഥെനരെ ജയിക്കെണമെന്നു കല്പിച്ചു സെനാധിപനായഭ
താവെ ഹിപ്പിയാവുമായി നിയൊഗിച്ചയച്ചു ആയവർ കപ്പലെറി അയിഗയ്യദ്വീ
പുകളെ അടക്കി ശിക്ഷിച്ചതിന്നനന്തരം അഥെന കടപ്പുറത്തു ഇറങ്ങി അവരു
ടെ സൈന്യം ലക്ഷത്തൊളം എങ്കിലും മിൽതിയാദാ എന്ന പടനായകൻ ൯൦൦൦
അഥെനരൊടും ൧൦൦൦ സ്ലത്തായക്കാരൊടും കൂട പുറപ്പെട്ടു പടെക്കുചിതമായ
ദെശത്ത അവരെ തടുത്തുനിന്നു ശൌൎയ്യാതിശയങ്ങളെ കൊണ്ടു മരഥൊൻ പൊ
ൎക്കളത്തിൽ ൪ നും ക്രി. മു. പാൎസികളെ ജയിച്ചു പാൎസികപ്പലുകൾ്ക്ക അഥെന തുറമുഖ
ത്തിൽ പൂകുവാനും പൊരാതെയായിപൊയി-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/75&oldid=192516" എന്ന താളിൽനിന്ന് ശേഖരിച്ചത്