താൾ:CiXIV258.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

വകക്കാരിലുള്ള സ്ഥാനികൾ വെണം വാഴുന്ന മൂപ്പന്മാരെ ൩ വകക്കാരിൽനിന്ന
ത്രെ അവരൊധിക്കാവു ഇങ്ങിനെ സൊലൊൻ വിചാരിച്ചിട്ടുള്ള ധൎമ്മം കൊ
ണ്ടു കുറഞ്ഞൊരു ഗുണം കണ്ടെങ്കിലും ആദിവൎണ്ണക്കാൎക്ക അസൂയ ഉണ്ടായതുമ
ല്ലാതെ പട്ടണത്തിലുള്ള കൈത്തൊഴിൽക്കാരും ഗൊരക്ഷ ചെയ്യുന്ന കുന്നുവാ
ഴികളും സങ്കടപ്പെട്ടു കൃഷിക്കാരെമാത്രം ബഹുമാനിച്ച സംഗതിയാൽ മത്സരിച്ചു
മൂന്നുകൂറായി വെർപിരികയും ചെയ്തു അപ്പൊൾ പിസിസ്ത്രതൻ ഗൊപാലന്മാ െ
രാടു ചെൎന്നു അഥെന കൊട്ടയെ വശത്താക്കി തുരന്നനായിവാണു രാജ്യത്തി
ന്നു സൌഖ്യം വരുത്തുകയും ചെയ്തു അവന്റെ ശെഷം മക്കൾ ഇരുവരും വാഴ്ച
കഴിഞ്ഞു ഡംഭുകാട്ടിയപ്പൊൾ പിന്നെയും പിണക്കം ഉണ്ടായി ശുഭവംശക്കാർ ഒ
രുത്തനെ കൊന്നു സ്പൎത്തസഹായം ആശ്രയിച്ചു അനുജനായ ഹിപ്പിയാവിനെ
ആട്ടിക്കളകയും ചെയ്തു അനന്തരം വലിയ തറവാട്ടുകാരും പണക്കാരുമായി
ഉണ്ടായപ്പൊൾ ക്ലൈസ്തനാവു പണക്കാൎക്ക ജയം വരുത്തി ദ്രവ്യസം
ഖ്യെക്ക തക്കവണ്ണം പൌരന്മാരെല്ലാവരെയും ൧൦ പരിഷകളാക്കി വലിയവ െ
ൎക്കല്ലാവൎക്കും ഭയം ജനിപ്പിക്കയും ചെയ്തു ആയതിനെ തറവാട്ടുകാർ സഹിയാഞ്ഞു
സ്പൎത്തരുടെ പട്ടാളം കൊണ്ടു മാറ്റം ചെയ്വാൻ പരീക്ഷിച്ചപ്പൊൾ അഥെനർ തടുത്തു
പാൎസികളെ കൂട തുണയാക്കയും ചെയ്തു അതിന്റെ ശെഷം സ്പൎത്തരും അഥെനരു
മായി പടയുണ്ടായപ്പൊൾ ആവതില്ലാഞ്ഞു സ്പൎത്തർ മടങ്ങി ഹിപ്പിയാവും ആശാഹീ
നനായി ആശ്രിതഭാവം പൂണ്ടു പാൎസികൊവിലകത്തു വാങ്ങിപാൎക്കയും ചെയ്തു-

൫൮., ചിറ്റാസ്യയിലെ യൊന്യർ മത്സരിച്ചപ്രകാരം-

അക്കാലത്തിൽ പാൎസ്യനെ സെവിക്കുന്ന യവനന്മാൎക്ക ഐശ്വൎയ്യവും സുഖവും
എറിവന്നെങ്കിലും മഹാരാജാവൊട് മത്സരിപ്പാൻ ഒരൊ ഹെതുക്കൾ തൊന്നി- മീ
ലെത്ത് പട്ടണ വാഴിയായ ഹിസ്ത്യൻ ശെഷം യവന പ്രഭുക്കന്മാരൊടു കൂട ദാൎയ്യവു
സ്സിന്റെ ശകയുദ്ധത്തിൽ ചെല്ലുന്ന കാലത്തു കൂട സഹായിച്ചു രാജാവ് തൊറ്റ
ശെഷം മറ്റുള്ളവർ ദനുവനദിയിലെ പാലം തകൎത്തു പാൎസിസൈന്യത്തിന്നു വ
ഴിയില്ലാതാക്കെണമെന്നു ഉപദെശിച്ചപ്പൊൾ അപ്രകാരം അരുത് എന്നു ഹി
സ്ത്യയ്യൻ പറഞ്ഞു സെനാരക്ഷക്കായി വഴി ഉണ്ടാക്കി ഇരിക്കകൊണ്ടു മഹാരാ
ജാവിന്നു വളര ഇഷ്ടനായിതീൎന്നു രാജാവ് അവനെ വളരെ സമ്മാനിച്ചു ദെശ
വും കൊടുത്തശെഷം അവന്റെ ബുദ്ധികൌശലവും ധനവൎദ്ധനയും വിചാരി

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/74&oldid=192512" എന്ന താളിൽനിന്ന് ശേഖരിച്ചത്