താൾ:CiXIV258.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

തിന്ന് അദ്ധ്യക്ഷന്മാർ എന്ന സ്ഥാനികൾ സൂക്ഷിച്ചു കൊള്ളും ഇപ്രകാരമുള്ള
സ്പൎത്തർ ആയുധാഭ്യാസം ഒഴികെ പണി ഒട്ടും എടുക്കായ്ക ചുറ്റൂമുള്ളവരെല്ലാ
വൎക്കും ഭയത്തിന്നു സംഗതി വന്നു മസ്സെന്യർ എത്ര വിരൊധിച്ചാലും അരിസ്തമ
നാവു എന്ന വീരനെ സെവിച്ചു മത്സരിച്ചു പൊരുതുകൊണ്ടിട്ടും സ്പൎത്തവശത്തി
ലായി പൊയി ചിലർ മാത്രം ആവതില്ല എന്നു കണ്ടു കപ്പലെറി ഒടിമസ്സാനമു
തലായ പട്ടണങ്ങളിൽ കുടിയിരിക്കയും ചെയ്തു അന്നുതൊട്ടു പെലൊവനെ
സിലുള്ള ദൊരിയരിൽ സ്പൎത്തരത്രെ തലയായി അൎഗ്ഗൊ അകയ്യ ൟരണ്ടു
നാടുകളല്ലാതെ ശെഷം എല്ലാം സ്പൎത്തരൊടു സത്യവും സമയവും ചെയ്തു അ
ൎഗ്ഗൊവിനെ ജയിച്ചശെഷം അഥെനയെയും കൂട അടക്കുവാൻ നൊക്കി
യപ്പൊൾ അഥെനൎക്കത്രെ തടുപ്പാൻ കഴിവുണ്ടെന്ന് പ്രസിദ്ധമായി വന്നു-

൫൭., അഥെനർ

അഥെനയിൽ വാഴുന്നവർ ശുഭവംശക്കാരത്രെ അവരിൽ മുമ്പുകൊദ്ര െ
ന്റ വംശത്തിന്ന് തന്നെ ൭൦൦ ക്രി. മു. തുടങ്ങി സജ്ജനങ്ങളിൽ എറക്കുറവില്ലാ
തെവന്നു അവരിൽ നിന്നു ഭെദംകൂടാതെ ഒരാണ്ടെക്ക മൂപ്പന്മാരെ അവ െ
രാധിക്കും എന്നാറെ ശുഭവംശക്കാർ ശെഷം സ്വതന്ത്രജനത്തെ താഴ്ത്തികൊ
ണ്ടു കടംവീട്ടാത്തവരെ അടിമയിലാക്കി കളകകൊണ്ടു ശെഷം പൌര
ന്മാരിൽ ചില കലഹങ്ങളും കുലപാതകങ്ങളും ഉണ്ടായാറെ എല്ലാവരും ഒന്നി
ച്ചു സൊലൊൻ എന്ന ജ്ഞാനിയെ ചെന്നു ൫൯൪ ക്രി. മു. ഇടച്ചൽ തീ െ
ൎക്കണമെന്നപെക്ഷിച്ചു അവൻ ഒന്നാമത് ഋണഭാരങ്ങളെ കുറച്ചു ആശ്വസി
പ്പിച്ചുശെഷം അഥെനൎക്കുള്ള ചതുൎവ്വൎണ്ണങ്ങളെ നീക്കി പൌരന്മാരിൽ ജനന
വിശെഷം നൊക്കാതെ കണ്ടമ്പറമ്പുകളിൽ നിന്നു വരുന്ന കാലത്തെ അനു
ഭവം വിചാരിച്ചു ധന പ്രാപ്തിക്കതക്കവണ്ണം ൪ വകക്കാരാക്കി അവൎക്കുള്ള ധൎമ്മ
ങ്ങളെ നിശ്ചയിച്ചതിപ്രകാരം- വങ്കാൎയ്യങ്ങളെ തീൎക്കെണ്ടുന്ന വംശസംഘത്തെ
ന്നും ന്യായ വിസ്താരസഭെക്കും നാലുവകക്കാൎക്ക ഒരുപൊലെ അവകാശം നിത്യ
കാൎയ്യാദികളെ നടത്തെണ്ടതിന്ന് നാനൂറ്റവന്മാർ എന്ന സംഘം വെണം ഇ
വരെ മൂന്നു വകക്കാരിൽ നിന്നു നറുക്കിട്ടു വരിച്ചുകൊള്ളെണം ൪ ആമത് അ
തിന്നു വെണ്ട- ചതുൎവ്വൎണ്ണം ഒരൊന്നിൽനിന്നു ൧൦൦ റീതു തെരിഞ്ഞെടുത്തു സം
ഘത്തെ തികെക്കെണം അറിയപ്പാഗെന്ന അദ്ധ്യക്ഷസഭയിൽ ഒന്നാമത്

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/73&oldid=192510" എന്ന താളിൽനിന്ന് ശേഖരിച്ചത്