താൾ:CiXIV258.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൩

രമ്പൎയ്യമായി കിട്ടിയ രാജ്യവ്യവസ്ഥ പൊരാ എന്നു വെച്ചു യവനന്മാർ സം
സ്ഥാന ക്രമത്തെ ഭാഷയാക്കുവാൻ നിത്യം വിചാരിക്കെഉള്ളു- ത്രൊയയുദ്ധം
നടക്കുന്ന കാലത്തിങ്കൽ ഒരൊ ദെശക്കാൎക്ക രാജാക്കന്മാർ ഉണ്ടായിരുന്നു പി െ
ന്ന ക്രമത്താലെ ഒരൊ രാജ്യത്തിൽ രാജത്വം ഒടുങ്ങിപൊയി അഥെനയി
ൽ കൊദ്രന്റെ ശെഷം രാജ്യം രക്ഷിപ്പാൻ ഇനി ആരും പാത്രമല്ല എന്നല്ലാ
വരും നിശ്ചയിച്ചു രാജാവു കൂടാതെ വാണുകൊണ്ടിരിന്നു അൎക്കാദ്യയിൽ അ
രിസ്താഗൊരാവ് മസ്സെന്യരൊടു ബന്ധുദ്രൊഹം ചെയ്കകൊണ്ടു പ്രജകളുടെ
ൟൎഷ്യയാൽ മരിച്ചു രാജസ്ഥാനവും ഇല്ലാതെയായി ഇങ്ങിനെ നയം കൊണ്ടും
ബലം കൊണ്ടും ഒരൊ രാജസ്വരൂപം മുടിഞ്ഞശെഷം സ്പൎത്തയിൽ മാത്രം ലു
ക്കുൎഗ്ഗ എന്ന ധൎമ്മദാതാവ് രാജസ്ഥാനം ഉണ്ടായിരിക്കെണം രാജാധികാര
ത്തെ മാത്രം നന്നചുരുക്കെണമെന്നു കല്പിക്കയും ചെയ്തു- അന്നു തുടങ്ങി രാ
ജാക്കന്മാർ മറഞ്ഞശെഷം ഉണ്ടായ വ്യവസ്ഥാഭെദങ്ങൾ എണ്ണമില്ലാതൊ
ളം സംഭവിച്ചു അൎക്കാദ്യരിൽ ഒരൊ ഊൎക്കാർ ഇഷ്ടം പൊലെ ഊരിനെ രക്ഷി
ച്ചുകൊള്ളും ഊരുകൾ തമ്മിൽ ഒരൊ ബാന്ധവം കല്പിച്ചു നാടുസമമായി ഭരി
ക്കും അകയ്യനാട്ടിലെ ഊരുകൾക്ക എറക്കുറവു കൂടാതെ തുല്യമായ അധികാ
രം ഉണ്ടു ബൊയൊത്യ ഊരുകളിൽ ധെബപട്ടണത്തിന്നു പ്രാധാന്യം ഉണ്ടായി
അൎഗ്ഗൊനാട്ടിലെ പട്ടണങ്ങൾ്ക്ക അന്യൊന്യ സംബന്ധമില്ല ശെഷം നാടുകളിൽ ഒ
രൊ നഗരത്തിന്നത്രെ നാടുവാഴ്ചെക്കവകാശം അതിനെ നടത്തുന്നവർ നഗര
ത്തിൽ ആഭിജാത്യമുള്ളവർ തന്നെ അതിൽ കൊരിന്ത ചില ദൊരിയവംശ
ങ്ങൾക്കും അഥെന യൊന്യവംശങ്ങൾക്കും അധീനമായി വന്നു ഇങ്ങിനെയുള്ള സ്വ
തന്ത്രവംശങ്ങക്ക എറക്കുറവില്ലാത്ത ആധിക്യം ഉണ്ടു അപ്രകാരം ചില കാ
ലം നടത്തിയപ്പൊൾ ജന്മികളും ഗൎവ്വിഷ്ഠരുമായ ശുഭവംശക്കാൎക്ക ക്രമത്താ െ
ല താഴ്ചവന്നു തുടങ്ങി അതിന്റെ കാരണം ശെഷമുള്ള കുടികൾക്ക ധനശൌ
ൎയ്യാദി പ്രാപ്തി വൎദ്ധിക്കുമ്പൊൾ ൟ വാഴുന്ന വംശങ്ങളെപൊലെ ഞങ്ങൾക്കും
വാഴുവാൻ അവകാശം ഉണ്ടു എന്നു മുറയിട്ടു തുടങ്ങും ൭൦൦ ക്രി. മു. ഒരൊ പ്രാ
പ്തന്മാർ ഹീനവംശങ്ങൾക്ക തുണനിന്നു വാഴുന്നവരെ താഴ്ത്തി ഹീനന്മാൎക്കും സജ്ജ
നങ്ങൾക്കും സമത്വം കല്പിച്ചു താന്താങ്ങളെ തുറന്നന്മാർ എന്ന കാരണസ്ഥാ
നികളായി ഉയൎന്നു പട്ടണങ്ങളെയും നാടുകളെയും രക്ഷിച്ചു തുടങ്ങി ആഭിജാത്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/71&oldid=192505" എന്ന താളിൽനിന്ന് ശേഖരിച്ചത്