താൾ:CiXIV258.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

രശിക്ഷയും സഭ്യതയും ഉണ്ടായിവന്നു പണ്ടെത്ത കവൎച്ച പിണക്കങ്ങളും ആ
യുധപാണികളായി നടക്കുന്നതും മറന്നുപൊയി കൊരിന്തർ അയ്തീനർ ആ
സ്യയിലെ യൊന്യതം വളരെ വളരെ വ്യാപാരം ചെയ്തു കപ്പലുകളെ കവരുവാൻ സം
ഗതി വന്നതുമില്ല വ്യപാരപട്ടണങ്ങളിലും അല്ലാതെ കൈത്തൊഴിലിൽ
നിന്നു കുറഞ്ഞൊരു മാനം അത്രെയുള്ളു സ്വതന്ത്രൻ രാജ്യ കാൎയ്യങ്ങളെ
അല്ലാതെ ആയുധാഭ്യാസം മുതലായ വൃത്തികളെ മാത്രം ദീക്ഷിച്ചു ദെഹത്തി
ന്നു മിടുക്കും സഞ്ചാരത്തിന്നു നല്ല ചെലും ഉണ്ടാകും ദെവൊത്സവങ്ങളിൽ ഒ
രൊ പൂമാല വാതാക്കിവെച്ചു മിടുക്കന്മാരെല്ലാവരും കൂടി പുരുഷാരം ഒക്കെ
യും കാണ്കെ അങ്കക്കളികളെകൊണ്ടാടി പൊരുതുകൊള്ളും വീണ കുഴലൊ
ടും നൃത്തങ്ങളൊടും ഒരൊ സ്തുതികളെ പാടും ദെഹവും ദെഹിയും ഒരുപൊ െ
ല അലങ്കരിച്ച ശിക്ഷിതനായ മനുഷ്യൻ ദെവകൾ തിരുമുമ്പിൽ വെച്ചുതന്നെ
കാട്ടിയതിനാൽ ദെവപൂജെക്ക തികവു വന്നു എന്നു ലൊകസമ്മതം ഹൊ
മെർ പാടിയ കാവ്യങ്ങളെ എല്ലാവരും വശാക്കും ആത്രൊയയുദ്ധത്തിലെ
ഒരൊ വിശെഷങ്ങളെയും വൎണ്ണിച്ചു ശ്ലൊകമാക്കിയതുമല്ലാതെ ഒരൊസു
ഖദുഃഖങ്ങളും ദിവ്യലൌകിക വിഷയങ്ങളും മുളെച്ചുവരും അളവു പുതു
തായിട്ടു ചെറുപാട്ടുകളും ഉണ്ടായി- അവറ്റെ വീണ വായിച്ചു പാടുകകൊ
ണ്ടു വീണാഗീതങ്ങൾ എന്ന പെരുണ്ടായി ഈ വക ചമെച്ചവരിൽ തുൎത്തയ്യൻ എ
ന്നൊരു പടക്കവിയും അൎഹിലൊകൻ എന്ന പരിഹാസക്കാരനു ഗാംഭീൎയ്യ
മുള്ള അല്ക്കയ്യനും ലൊകവിശ്രുതന്മാരായി- അതിന്റെ ശെഷം ബുദ്ധി
സൂക്ഷ്മത വൎദ്ധിച്ചിട്ടു ആദികാരണവും അതിൽനിന്നു പ്രകൃതിവിശെഷങ്ങ
ൾ ഉണ്ടായപ്രകാരവും മീമാംസാവിദ്യകൊണ്ടു പലരും ആരാഞ്ഞു തുടങ്ങി
൭൦൦- ൫൦൦ ക്രി. മു. ജ്ഞാനിശ്രെഷ്ഠന്മാർ ഉണ്ടായതാവിത് മിലെതിലെ െ
ജ്യാതിഷക്കാരനായ താലസ് എഫെസിലെ അദ്വൈത വിദ്വാനായ ഫെ
രക്ലിതനും ജ്ഞാനികളുള്ള രഹസ്യ സഭയെ ചമെച്ച പിഥഗൊരാവെന്നസാ
മുദ്വീപുക്കാരനും ഇതാല്യയവനന്മാർ മറ്റും ചിലരും ആയിരിക്കും

൫൫., യവനസംസ്ഥാനക്രമം-

ഇങ്ങിനെ ഒരൊ യവനന്മാർ ആചരിച്ചു കൊള്ളുന്നത് എല്ലാം താന്താന്റെ ജ
ന്മദെശത്തിന്റെ പൊതുകാൎയ്യത്തെ സെവിപ്പാൻ അത്രെ നടത്തിയത്- പാ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/70&oldid=192502" എന്ന താളിൽനിന്ന് ശേഖരിച്ചത്