താൾ:CiXIV258.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

ദെവകളെ വഴിയെ വന്നിട്ടുള്ള കുലങ്ങൾ നീക്കി അവറ്റിന്റെ ഗുണവിശെ
ഷങ്ങളെ മാത്രം തങ്ങൾ സ്ഥാപിച്ച മൂൎത്തികളിൽ സമൎപ്പിച്ചു കല്പിച്ചു ഫെല്ലെന
ദെവകൾ ഒക്കയും അതിമാനുഷരായ മനുഷ്യരത്രെ പഞ്ചഭൂതാദികൾ
മാത്രം അല്ല ബുദ്ധിജയം മുതലായ മനുഷ്യവിചാരങ്ങളെയും അവർ ഒ
രൊമൂൎത്തികളാക്കി ചമെക്കും ആ ദെവകൾക്ക സൎവ്വശക്തിയും യഥെഷ്ടത്വ
വുമില്ല വിധിധൎമ്മങ്ങളെ അത്രെ ദെവകളെല്ലാവരും പ്രമാണിച്ചു വരെണ്ടു
ഘൊര തപസ്സുകളും സഹസ്രകൈകളും അനന്തഭൊഗവിശെഷങ്ങളും
എന്നീവക എല്ലാം യവനന്മാൎക്കില്ല സുഖദുഃഖങ്ങൾ്ക്കും പ്രവൃത്തിനിവൃത്തി
കൾക്കും യൊഗ്യമായിട്ടുള്ളമാത്രയും അവധിയും നിരൂപിച്ചു കല്പിക്കും പാപ
ത്താൽ വരുന്ന അരിഷ്ടതയെ നീക്കെണ്ടതിന്നു അല്പമായൊരു പ്രായ
ശ്ചിത്ത പുണ്യാഹയാഗങ്ങളും മതി എന്നു കല്പിച്ചു ഒരൊ കുലത്തുന്നുള്ള
വിശെഷമൂൎത്തികൾ എല്ല്ലാവൎക്കും പൊതുവിലായി അകയർ സെവിച്ച ദ്യൂ
വും യൊന്യൎക്കുള്ള വരുണനും അഥെനയിലുള്ള പല്ലാസും ദൊരിയരുടെ
അപ്പൊല്ലൊവും ധ്രാക്യർ വിചാരിച്ച ബഖുവും ഇവർ എല്ലാ യവനന്മാൎക്കും
ഒരുപൊലെ പ്രമാണമായി വന്നുശെഷം ഒരൊ ഊരും നാടും അവറ്റിന്നു
വെവ്വെറെ അഭിധാനവും പൂജാഭെദങ്ങളും സ്ഥലപുരാണങ്ങളും ചമെ
ച്ചു താന്താങ്ങൾക്ക പരദെവതകളെ ആക്കുകയും ചെയ്തു ദെവഹിതം
അറിയെണ്ടതിന്നു പെലൎഗ്ഗർ ദൊദൊനിലും ദൊരിയർ ദെല്ഫിയിലും
ചൊദിച്ചിട്ടുണ്ടായിരുന്നു അവിടത്തെ ദൈവൊത്തരം പിന്നെ എ
ല്ലായവനവംശങ്ങൾ്ക്കും ഒരുപൊലെ സമ്മതമായി പണ്ടു അകയർ ഒലു
മ്പിയയിൽ ദ്യൂവിന്നു പല ആയുധാഭ്യാസ ക്രീഡകളും കൊണ്ടാടിവന്നു ഇ
പ്പൊൾ ദൊരിയർ മുതലായ യവനന്മാരും നന്നാലാം ആണ്ടിൽ ഭെദം കൂ
ടാതെ അവിടെ ചെന്നുദ്യൊഗിക്കും അപ്രകാരം വെവ്വെറെ ദെശങ്ങളി
ലും ഒരൊ ദെവനാമം ചൊല്ലി തെർ- കുതിര മുതലായത കൊണ്ടു കളിച്ചു
വിജയശ്രുതി നെടെണ്ടതിന്നു എപ്പെൎപ്പെട്ട യവനന്മാൎക്കും ധൎമ്മമായി
വന്നു-

൫൪., യവനന്മാരുടെ ആചാരശിക്ഷ-

നാനാ കുലങ്ങൾ തമ്മിൽ നിരന്നു ഒരുമിച്ചു വരുവൊളം ഫെല്ലെനൎക്ക ആചാ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/69&oldid=192499" എന്ന താളിൽനിന്ന് ശേഖരിച്ചത്