താൾ:CiXIV258.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ൽ പിണങ്ങിയതിനാലും ഒരൊ ദിക്കിൽ ജനപുഷ്ടി എറ്റം വൎദ്ധിച്ചതിനാലും
ലാഭം വരുത്തുന്ന കച്ചവടം എങ്ങും വ്യാപിച്ചതിനാലും ഒരൊ കുട്ടികൾ സമൂ
ഹമായി അതാത രാജ്യങ്ങളിൽ കടന്നു പുതുപട്ടണങ്ങളെ എടുപ്പിച്ചും മറ്റ
വർ എടുപ്പിച്ച ഒരൊന്നും അടക്കിവാണും കൊണ്ടിരുന്നു ഇപ്രകാരം ൨൦൦-
൩൦൦ സംവത്സരത്തൊളം ഒരൊ യവനജാതികൾ ശാഖാസ്ഥാനപട്ടണ
ങ്ങളെ ചമെച്ചുകൊണ്ടതിനാൽ പലപലഭാഷക്കാരിൽ അവൎക്കാധിക്യം
വന്നു ദൊരിയർ മിക്കവാറും തെക്കെ ഇതാല്യയിൽ ചെന്നു രെഗിയൊ- ത
രന്ത- മുതലായ പട്ടണങ്ങളിൽ കുടിയെറി സികില്യദ്വീപിൽ സുരഗ്രൂസ്-
മസ്സാനാദികളും അവൎക്കുള്ളത യൊന്യദ്വീപുകളിലും മിക്കതും അവൎക്കാ
ധിക്യം ഉണ്ടായതുമല്ലാതെ ധ്രാക്യയിൽ ബിജന്തും മകദൊന്യയിൽ ഒലു
ന്തും മറ്റും ഉണ്ടു പിന്നെയും അഫ്രീകതീരത്തു കുറെനയും കിലിക്യകടപ്പുറത്തു
തൎസ്സും അവൎക്കുള്ളതശെഷം യൊന്യർ ക്രെത ഒഴിച്ചും അയ്ഗൈയ്യദ്വീപു
കളൊക്കയും വശത്താക്കി ഫൊയ്നീക്യർ മുതലായ മാത്സരികന്മാരെ നീക്കി
യതിനാൽ ചിറ്റാസ്യയിലുള്ള പട്ടണളൊടു വളര കച്ചവടം നടത്തി വി
ശെഷിച്ചു മിലെത്ത വ്യാപാരികൾ കരിങ്കടലിൽ എങ്ങും കപ്പലൊടിച്ചു സ
മ്പത്തു വൎദ്ധിപ്പിക്കയും ചെയ്തു- യൊന്യർ ഗാലരാജ്യത്തിലെ മസില്യതുറമു
ഖവും ഇതാല്യ യവനന്മാർ സ്പാന്യപട്ടണമായ സഗുന്തും പണിയിച്ചു വാണതി
നാൽ മദ്ധ്യതറാന്യ സമുദ്രത്തിൻ തീരത്തു മിക്കവാറും യവനാചാരവും മതഭാ
ഷാദികളും പ്രമാണമായിവന്നു-

൫൩., യവനമതം

യവനന്മാർ എത്ര വംശങ്ങളായി പിരിഞ്ഞുപൊയിട്ടും എത്ര ദൂരരാജ്യങ്ങ
ളിൽ പരന്നു ചെന്നിട്ടും പുറത്തുള്ളവരെ എല്ലാവരെയും ബൎബ്ബരർ എന്നു നി
ന്ദിച്ചു യവനഭാഷ പറഞ്ഞവൎക്കെല്ലാവൎക്കും ഐല്ലെനർ എന്ന സ്തുതിനാമം
എടുക്കയും ചെയ്തു- നാനാ വംശങ്ങൾ്ക്കുള്ള നാനാ ഗുണവിശെഷങ്ങൾ ഇട
കലൎന്നു പൊയതിനാൽ ഒരൊന്നിന്റെ സാരാംശം എടുത്തുകൊൾവാനും
വിപരീതങ്ങളെ ശൊഭയൊടെ നിരത്തുവാനുള്ള വരം ആഹെല്ലെനജാതി
ക്കതന്നെ ഉണ്ടായി ൟശുഭമായ യൊഗ്യതയെ അവരുടെ സമസ്തവൃത്തി
കളിലും കാണാം അവരുടെ ദെവമതവും അപ്രകാരം തന്നെ പെലൎഗ്ഗരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/68&oldid=192497" എന്ന താളിൽനിന്ന് ശേഖരിച്ചത്