താൾ:CiXIV258.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ദൊരിയർ വരുത്തിട്ടുള്ള ൟ നാനായുദ്ധങ്ങൾ നിമിത്തം ആകയർ ബൊ
യൊത്യർ മുതലായവർ ഇവിടെ സുഖവാസമില്ല കപ്പലെറി പൂ
ൎവ്വന്മാർ പടകൂടിയത്രൊയ കരയിൽ ഇറങ്ങി പലപട്ടണങ്ങളെയും പണിയി
ച്ചു ലെസ്ബുദ്വീപിൽ മിതിലെനനഗരത്തെ പ്രധാനമാക്കുകയും ചെയ്തു-
അപ്രകാരം അഥെനയിൽ വാങ്ങി നിന്നയൊന്യരും ആ നാട്ടിൽ പാൎപ്പി
ന്നു വിടുതി ഇല്ലെന്നു കണ്ടു ആസ്യയിൽ കടക്കെണമെന്നു വെച്ചപ്പൊൾ
കൊദ്രന്റെ ശെഷം ഇനിമെലാൽ രാജാവരുത് എന്നു അഥെന്യൎക്ക സമ്മ
തമായി വരികകൊണ്ടു രാജസ്വരൂപത്തിലുള്ളവർ ആയൊന്യകപ്പലെ
റി ലൂദിയ കടപ്പുറത്തിറങ്ങി സാമു- കിയ- ദ്വീപുകളിലും മിലെത്ത്- എഫെ
സുമുതലായ പട്ടണങ്ങളിലും കുടിയെറുകയും ചെയ്തു- അനെക ദൊരിയരും
പെലൊപനെസ്സിലെ അകയർ ചിലകാലം ചെറുത്തു നില്ക്കയാൽ മതിയാ
യദെശം ലഭിയാഞ്ഞു ചിറ്റാസ്യയുടെ തെക്കെമുനയിൽ കാരിയതീരത്തും
കൊ-രൊദുദ്വീപുകളിലും സുഖെന പാൎത്തുകൊള്ളുകയും ചെയ്തു- ഇപ്ര
കാരം ചിറ്റാസ്യയുടെ പടിഞ്ഞാറെ തീരത്തിൽ എങ്ങും നാനായവനവം
ശങ്ങൾ കൂടി ഇരുന്നു അതിൽ വടക്കരായ അയ്യൊല്യർ സാധാരണ ക്രമം
ഒന്നും കല്പിക്കാതെ വെവ്വെറെ പാൎത്തു ദൊരിയർ അപ്പൊല്ലൊ ദെവന്നു
പാലികൎന്നസ്സിൽ ഒരു മൂലസ്ഥാനം ചമെച്ചു അന്യൊന്യം പലസത്യവും സമ
യവും ചെയ്തു ഒന്നിച്ചു വാണു മദ്ധ്യസ്ഥരായ ൧൨ യൊന്യപട്ടണങ്ങളും എ െ
കാപിച്ചു വരുണന്റെ ക്ഷെത്രത്തിൽ തന്നെ ഹൊമർ എന്ന ആദ്യകവി
നു ൫൦ ക്രീ. മു. ത്രൊയയുദ്ധത്തെയും രാജാക്കന്മാർ മടങ്ങിപൊയ പ്രകാ
രത്തെയും രണ്ടു ഇതിഹാസങ്ങളാക്കി ചമെച്ചു എല്ലാ യവനൎക്കും അതിന്റെ
ഒൎമ്മയെ സ്ഥിരമാക്കയും ചെയ്തു അതിന്റെ ശെഷം അയ്യൊല്യരിൽ വെ
ച്ചു ഹൊസിയൊദ് കവിദെവകളുടെ ഉല്പത്തിയും കൃഷിമുതലായ മ
നുഷ്യധൎമ്മങ്ങളെയും ശ്ലൊകങ്ങളിൽ വൎണ്ണിച്ചു കൊണ്ടിരുന്നു-

൫൨., ശാഖാസ്ഥാനങ്ങൾ

ദൊരിയർ പെലൊപനെസിൽ കുടി ഇരുന്ന ശെഷം വടക്ക നിന്നു മറ്റൊ
രു വംശപ്രവെശനം ഉണ്ടായില്ല എങ്കിലും അവിടവിടെയുള്ളവർ തമ്മി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/67&oldid=192495" എന്ന താളിൽനിന്ന് ശേഖരിച്ചത്