താൾ:CiXIV258.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

വന്നവർ തസ്സല്യനായ അകിലെവു എന്ന ദിഗ്ജയമുള്ളവനും ഇഥക ദ്വീ
പുവാഴിയായ ഒദുസ്സെവു എന്ന കൌശലക്കാരനും മുതലായ രാജാക്ക
ന്മാർ തന്നെ പത്താം വൎഷത്തിൽ ഹെക്തൊരും അകിലെവും പട്ടുപൊയ െ
ശഷം പട്ടണം യവനൎക്കായി ഭസ്മമായിപൊകയും ചെയ്തു- ൟയുദ്ധത്താ
ൽ ഒരൊയാനരാജ്യങ്ങൾ്ക്ക അല്പം ഒരു ശ്രീത്വം മാത്രം വന്നിരിക്കുന്നെങ്കിലും
ഇത്ര വീരന്മാരും ഗൊത്രക്കാരും വളരെ കാലം ഒരു കാൎയ്യത്തിന്നായി ചെ
ൎന്നുദ്യൊഗിച്ചതിനാൽ അതിന്റെ സ്മരണം ഒട്ടൊഴിയാതുള്ള യവനൎക്ക െ
എക്യത്തിന്നു മുദ്രയായി ചമഞ്ഞു-

൫൦., ദൊരിയരുടെ യാത്ര

യവനവൎഗ്ഗങ്ങൾ ത്രൊയയിൽ നിന്നു മടങ്ങിവന്നശെഷം ദൊരിയവംശം
ആക്രമിച്ചു ആ പരാക്രമികൾ പണ്ടു വടക്കന്മലകളിൽ വാണു അല്പം ചിതറിചി
ലർ ക്രെതദ്വീപിൽ ആധിക്യം പ്രാപിച്ചു ചിലർ മക്കദൊന്യദെശത്തെ അട
ക്കി ചിലർ ദെല്ഫിയിൽ വെച്ചു അപ്പൊല്ലൊ ദെവനെ പ്രതിഷ്ഠിച്ചു സൎവ്വവം
ശത്തിന്നും അരുളപ്പാടു നല്കുന്ന പരദെവതയാക്കിയ ശെഷം മറ്റെദൊരി
യർ തെസ്സലബയൊത്യനാടുകളെ വശത്താക്കി കുടിയെറിയതുമല്ലാതെ
അകയർ നീക്കിട്ടുള്ള ഹെരക്ല രാജപുത്രന്മാർ ദൊരിയരെ ചെന്നു അഭയം
ചൊല്ലി ഞങ്ങളെപൊലെ നെസിൽ വാഴിക്കെണ്ടതിന്നു തുണപൊരെണമെ
ന്നു അപെക്ഷിച്ചാറെ അവർ പലപ്പൊഴും അൎദ്ധദ്വീപിനെ അതിക്രമിച്ചു
൧൧൦൦ ക്രി. മു. മിക്കതും അടക്കി വാഴുകയും ചെയ്തു- അപ്പൊൾ അൎഗ്ഗൊസി
ലുള്ള അകയർ നീങ്ങിപൊയി യൊന്യരെ വടക്കങ്കരയിൽ നിന്നു ആട്ടിക്ക
ളഞ്ഞുവാണു- ലകൊന്യയിലെ അകയർ ക്രമത്താലെ അടങ്ങി ഹെരക്ലിയ
ർ മെസ്സെന്യയിൽ അയൊല്യവംശം പിഴുക്കി ഒടുക്കം മലകളുടെ അകത്തു
കുഴിനാടും കുന്ന അൎക്കാദ്യ ഒഴിച്ചശെഷം അൎദ്ധദ്വീപിൽ എങ്ങും ദൊരി
യൎക്കത്രെ ആധിക്യം വരികയും ചെയ്തു അഥെനയിലുള്ള യൊന്യരും കൂട
ദൊരിയസൈന്യത്തിന്നു അഞ്ചികൊണ്ടിരുന്നപ്പൊൾ അവരുടെ രാജാ
വായ കൊദ്രൻ മനഃപൂൎവ്വമായി മരിച്ചതിനാൽ അത്രെ രക്ഷവന്നു ശത്രു
സെനപെലൊപനെസിൽ മടങ്ങിപൊകയും ചെയ്തു-

൫൧., ചിറ്റാസ്യയിലെ കുടിയിരിപ്പുകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/66&oldid=192493" എന്ന താളിൽനിന്ന് ശേഖരിച്ചത്