താൾ:CiXIV258.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ജാതികൾ്ക്ക ഐക്യം വരുത്തെണ്ടതിന്നു അവർ തമ്മിൽ അന്ഥിക്ത്യൊനനി
യമങ്ങളെ കെട്ടി ഒരൊ മൂലക്ഷെത്രത്തിൽ കുറിച്ച കാലത്തിൽ നിരൂപിച്ചു
കൂടി അന്യൊന്യധൎമ്മങ്ങളെ ആചരിപ്പാൻ ഒരൊ വ്യവസ്ഥയെ വരുത്തുക
യും ചെയ്തു- അതല്ലാതെ എറിയ കുലങ്ങളും ഇടങ്ങാറുണ്ടാകുമ്പൊൾ ഒന്നി
ച്ചു ചെൎന്നു കാണുന്ന സങ്കടങ്ങളെ തീൎക്കും അവ്വണ്ണം ഒയ്ദിപ്പുവിൻ മകനായ
പൊലിനീക്കൻ ദുൎജ്യെഷ്ഠൻ പിഴുക്കിയ ഹെതുവാൽ അൎഗ്ഗൊസിൽ വന്നു
രാജാവൊടു അഭയം പറഞ്ഞപ്പൊൾ എഴു രാജാക്കന്മാർ ഒരുമിച്ചു കൂടി
ധെബനഗരത്തിന്റെ നെരെ ചെന്നു പൊലിനീക്കൻ മുതലായ ആറുരാ
ജാക്കന്മാർ യുദ്ധത്തിൽ മരിച്ചശെഷം അവരുടെ മക്കൾ വെറെ സൈന്യം
ചെൎത്തു പട്ടണത്തെ ജയിച്ചു കയറി പിതൃമരണത്തിന്നു നിവൃത്തിവരുത്തുക
യും ചെയ്തു- അധികം ജാതികളും തലവരും ഒന്നിച്ചു കൂടുവാൻ ത്രൊയയുദ്ധ
ത്താലെ സംഗതിവന്നു-

൪൯., ത്രൊയയുദ്ധം

അകയരിൽ പെലൊപ്യനായ അഗമെമ്നൊൻ പെലൊപനെസ്യ വടക്കെ
അംശത്തിലും അനുജനായ മെനലാവുലകദയ്മൊനിലും വാഴുമ്പൊൾ ത്രൊ
യരാജാവിന്റെ മകനായ പാരി അതിഥിയായി വന്നു മെനലാവിനൊടുകൂ
ടപാൎത്തശെഷം സത്യലംഘനം ചെയ്തു രാജപത്നിയായ ഹലെനയെവശത്താ
ക്കി കൂട്ടികൊണ്ടു ഒടുകയും ചെയ്തു- അതിനാൽ മെനലാവു വളരെ ക്ലെശിച്ചു
പകരം ചെയ്വാനും സുന്ദരിയെ വീണ്ടുകൊൾ്വാനും എന്തുവെണ്ടു എന്നു ജ്യെഷ്ഠ
നൊടു ചൊദിച്ചാറെ അവൻ താൻ സഹായം പറഞ്ഞു കൊടുത്തതുമല്ലാതെ
ശെഷം രാജാക്കന്മാരെയും ഒരുമിപ്പിച്ചു നാടുകളിലും രൊദുക്രെതാമുത
ലായ ദ്വീപുകളിലും സൈന്യങ്ങൾ കൂടി ഒന്നിച്ചു ചെൎന്നു ത്രൊയകരെക്കൊടി എ
ത്തുകയും ചെയ്തു- അക്കാലം ത്രൊയൎക്ക ചിറ്റാസ്യയിൽ ആധിക്യം ഉണ്ടു ധ്രാ
ക്യർ മുതലായ യുരൊപ്യരും ഫ്രുഗ്യർകാരിയർ മുതലായ ആസ്യരും അ
വൎക്ക ബന്ധുക്കളായി നിന്നു- ൧൦ വൎഷം യുദ്ധം ചെയ്തപ്രകാരം എങ്ങിനെ പ
റയുന്നു- പട്ടണത്തെ പാലിക്കുന്നവരിൽ പ്രയാമരാജാവിന്റെ വിശ്വ
സ്ത പുത്രനായ ഹെക്തൊർദൎദ്ദാന നായകനായ അയ്നയ്യാ ലൂക്യനായ
സൎപ്പെദൊൻ ൟ മൂവരും വിഖ്യാതന്മാർ യവനരിൽ കീൎത്തി മികെച്ചു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/65&oldid=192491" എന്ന താളിൽനിന്ന് ശേഖരിച്ചത്