താൾ:CiXIV258.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ണ്ടു നമ്മിൽ രാജാവായി വാഴെണം അഹുരമജ്ദാ തനിക്കിഷ്ടമുള്ള
വനെ വാഴിക്കട്ടെ എന്നു നിശ്ചയിച്ചു എഴുവരും സൂൎയ്യൊദയത്തിന്നു നെ
രെ കുതിരകളെ നടത്തിയപ്പൊൾ മുമ്പെ ചിനെച്ചത വിസ്താസ്പനായദാ
ൎയ്യവിസ്സിന്റെ അശ്വം തന്നെ ആയവൻ വാഴ്ചകഴിഞ്ഞു- മത്സരിച്ച ബാ
ബലെ അടക്കി വെച്ചാറെ യുരൊപയിൽ കടന്നു ധ്രാക്യരാജ്യം വശത്താ
ക്കി ദനുവിന്റെ അക്കരപട്ടാളം കടത്തി ജംഗമവംശങ്ങളായ ശകരൊ
ടു പൊരുതു അവർ വാങ്ങി വാങ്ങി ദെശം കാടാക്കിയതകൊണ്ടു ആഹാരാ
ദികൾ മുട്ടിമടങ്ങി പൊകയും ചെയ്തു അക്കാലം വടക്കെ സൈന്ധവരാജ്യം
കൂട അവന്റെ കൊയ്മയെ അനുസരിക്കകൊണ്ടു ഹിന്തുസമുദ്രം തുടങ്ങി
ദനുവനദിപൎയ്യന്തം ആസ്യാഫ്രിക മരുഭൂമികളൊളവും ഇങ്ങിനെ പൂ
ൎവ്വദിക്കിലുള്ളവരെല്ലാവരും ഒരു രാജാവെ സെവിച്ചു രാജാവ് നാടുതൊ
റും നിയൊഗിച്ചു വെച്ച ക്ഷത്രപന്മാൎക്ക കാലത്താൽ നിശ്ചയിച്ച കപ്പത്തെ
കൊടുത്തു പാൎക്കയും ചെയ്തു ഇങ്ങിനെയുള്ള മഹാരാജ്യത്തൊടു മറുത്തു നില്പാ
നായി യുരൊപയിൽ യവനന്മാർ ചിറ്റാസ്യയിലെ യവനന്മാരെ ഉത്സാഹി
പ്പിച്ചു സഹായിച്ചതിനാൽ പൂൎവ്വരാജ്യത്തിന്നും പശ്ചിമദിക്കിൽ ശ്രെഷ്ഠ
വംശത്തിന്നും കൊലാഹലം ഉണ്ടായി-

യവനന്മാർ

൪൩., പടിഞ്ഞാറെ ദിക്കിലെ പുറജാതികൾ

യുരൊപ പരിഷകളെല്ലാം യാഫത്യർ ആകുന്നു- ആ ഖണ്ഡത്തിന്നു ആല്പ
പിരനയ്യ മലകളെ കൊണ്ടു തെക്കും വടക്കുമുള്ള രണ്ടംശം ഉണ്ടാകയാൽ
കിഴക്കുനിന്നു പുറപ്പെട്ടു ആ രണ്ടു വഴിയായി വന്നവൎക്ക വളരെ ഭെദം ഉണ്ടാ
യി തെക്കെ മൂന്നു അൎദ്ധദ്വീപുകൾ ഉണ്ടായതിൽ ഗ്രെക്ക ഇതാല്യ എന്നീ രണ്ടു
രാജ്യങ്ങളിൽ ആദ്യം നിറഞ്ഞു വന്നത് പെലൎഗ്ഗർ തന്നെ സ്പാന്യയിൽ പുരാണ
പ്രജകൾ്ക്ക ഇബെരർ എന്നും ബസ്കർ എന്നും നാമധെയം ഉണ്ടു- കരിങ്കടൽ
തുടങ്ങി അദ്രിയയൊളം ഇല്ലുരരും ധ്രാക്കരും പണ്ടെ വസിച്ചത്- യുരൊ
പയുടെ വടക്കെ പാതിയിൽ മുമ്പെ പ്രവെശിച്ചു പാൎത്ത തഗാലർകെല്ത
ർ തന്നെ ആയവർ റൈൻ നദിയുടെയും പിരനയ്യപൎവ്വതത്തിന്റെയും
ഇടയിൽ കൂടിയിരുന്നു ബ്രീതന്യയിലും നിറഞ്ഞു ബസ്ക്കരെ മിക്കതും വശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/60&oldid=192478" എന്ന താളിൽനിന്ന് ശേഖരിച്ചത്