താൾ:CiXIV258.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൧

ഹൂദർ സ്വരാജ്യത്തിലെക്ക മടങ്ങിപൊയി പാൎത്തു യഹൊവാലയം കെട്ടുവാ
ൻ തക്കവണ്ണം അനുവാദം കൊടുക്കയും ചെയ്തു- ആ മെദ്യന്റെ കാലത്തിൽ
എന്നപൊലെ കൊരഷിന്റെ വാഴ്ചയിലും ദനിയെൽ പ്രധാനമന്ത്രിയായി
സെവിച്ചു ഒടുക്കം രാജാവ് വടക്കരായ ശകന്മാരൊടു പൊരുതു മുറിയെറ്റു
മരിച്ചു ൫൨൯. ക്രി. മു.

൪൨., കമ്പീസനും ദാൎയ്യവുസ്സും-

കൊരഷിന്റെ മകനായ കമ്പീസൻ വിചാരിച്ചു മിസ്രക്കാർ മുമ്പെ ബാബ
ലിന്നു അധീനരായല്ലൊ ഇപ്പൊൾ നമുക്കവകാശം എന്നു കല്പിച്ചപ്പൊൾ മി
സ്രരാജാവ് വിരൊധിച്ചു അതാരെന്നാൽ ഹൊഫ്രയൊടു മത്സരം ചെയ്തു
വാഴ്ചകഴിച്ച അമാസി എന്നൊരു ഹീന ജാതിക്കാരൻ ആയവനും യവന
കച്ചവടക്കാരെ വരുത്തി രാജ്യത്തിൽ ദ്രവ്യം വൎദ്ധിപ്പിച്ചതല്ലാതെ ശെഷം ക്ഷ
ത്രിയർ അപമാനം വിചാരിച്ചു നാട്ടിൽ നിന്നുവാങ്ങി പൊയപ്പൊൾ യവനപട
ജ്ജനത്തെ കൂലിച്ചെകത്തിന്നാക്കി വാഴുകയും ചെയ്തു- ഇവ്വണ്ണം അന്യന്മാ
രിൽ ആശ്രയിക്കുന്നതിനാൽ മിസ്രെക്ക രക്ഷയില്ല എന്ന അമാസിയുടെ
ശെഷം വെഗത്തിൽ അറിവാറായിവന്നു യവനന്മാരുടെ ദ്രൊഹത്താൽ അ
വന്റെ മകനായ പ്സമനിത്ത കമ്പീസനൊടു തൊറ്റു മിസ്രയും കുറെനയിൽ
കുടിയെറിയ യവനന്മാരും പാൎസികൊയ്മെക്കടങ്ങുകയും ചെയ്തു- അപ്പൊ
ൾ മഹാരാജാവ് അഫ്രീക മുഴുവനും അടക്കുവാൻ നൊക്കിയപ്പൊൾ ഫൊ
യ്നീക്യർ കൎത്തഹത്തിലുള്ള ബന്ധുജനങ്ങളുടെ നെരെ ഞങ്ങൾ കപ്പലുക െ
ള അയക്കുകയില്ല എന്നു തീൎച്ച പറഞ്ഞതുമല്ലാതെ അമ്മൊൻ ക്ഷെത്രത്തി െ
ലക്ക നിയൊഗിച്ച പട്ടാളം ചുഴലിക്കാറ്റിനാൽ മരുഭൂമിയുടെ മണലിൽ
മുങ്ങിപൊയി മൎവ്വിലെക്കയച്ച പട്ടാളം വിശപ്പു സഹിയാഞ്ഞു മടങ്ങിവന്നപ്പൊ
ൾ കമ്പീസൻ അതിപാരുഷ്യമായ കൊപം കാട്ടി മിസ്രവിപ്രരെ ഹിംസിച്ചു
തിരുവൃഷഭത്തെ കുത്തികൊല്ലുകയും ചെയ്തു- താൻ ൫൨൨. ക്രി. മു. മരിച്ച
ശെഷം മാഗർ എല്ലാവരും വിചാരിച്ച തങ്ങളിൽ ഒരുത്തൻ ഇളയരാജാ
വ് എന്നു കല്പിച്ചു വാഴിച്ചു എന്നാറെ കമ്പീസൻ കൊല്ലിച്ച അനുജൻ ഇ
വൻ അല്ല എന്ന കുറ്റിയുണ്ടായപ്പൊൾ പാൎസിപ്രഭുക്കന്മാർ എഴുവരും വ്യാ
പ്തിക്കാരനെ കൊന്നു കൊരഷ് വംശത്തിൽ ആരും ശെഷിക്കായ്കകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/59&oldid=192476" എന്ന താളിൽനിന്ന് ശേഖരിച്ചത്