താൾ:CiXIV258.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

സല്ഗുണത്തിന്നു ജയം ഉണ്ടാകെണ്ടതിന്നു അഹുറമജ്ദാവിൻ പുരൊഹിതന്മാർ ക
ഴിക്കുന്ന കൎമ്മം വെണം അവന്നു ക്ഷെത്രമില്ല പ്രതിമയുമരുത് വൃഷഭാദിക
ളെ സെവിക്കരുത അഗ്നിയെ കത്തിച്ചു പൊറ്റുന്നതിനാൽ പ്രസാദംവരുത്തെ
ണം അഹുരമജ്ദാ കൃഷിക്കാരിൽ പ്രസാദിക്കകൊണ്ടു ൟറാനിൽ പാൎക്കു
ന്ന കൃഷിക്കാർ മൃഗകൂട്ടങ്ങളെ മെയിച്ചു നടക്കുന്നവരെ മ്ലെഛ്ശന്മാരെന്ന വി
ചാരിച്ചു ഗിഹൂന്റെ വടക്കുള്ള കൊടിയതുറാൻ രാജ്യത്തൊടു നിത്യം പടകൂടെ
ണം- ൟറാനിലെ രാജാവ് അഹുരമജ്ദാവിൻ സ്ഥാനപതിയാകകൊ
ണ്ടു അവനെ ദൈവത്തെപൊലെ അനുസരിക്കെണം ഇപ്രകാരമുള്ള മ
തം മെദ്യവിപ്രരായ മാഗരിൽ സമൎപ്പിച്ചു വെച്ചശെഷം ആയവർ അതി
നെമെദ്യരിലും പാൎസികളിലും ഒരുപൊലെ നടത്തി-

൪൧., പാൎസിയായകൊരഷ്

മെദ്യൎക്കതെക്കുള്ള മലകളിലും മുകൾ പരപ്പുകളിലും പാൎസിഗൊത്രങ്ങൾ പാ
ൎത്തുകൊണ്ടിരുന്നു അതിൽ ഗൊരക്ഷ ചെയ്യുന്നവർ നീചജാതികൾ കൃഷി
ക്കാർ മാനമെറിയവർ ശ്രെഷ്ഠകുലമായ പസൎഗ്ഗദ്ദരിൽ ഹഖാമനിസ്യർ എ
ന്ന രാജസ്വരൂപം ഉദിച്ചു കുവക്ഷരന്റെ മകനായ അസ്തിയഗൻ മെദ്യ
രിൽ വാണുകൊണ്ടിരിക്കുമ്പൊൾ ഹഖാമനിസ്യരിൽ കൊരഷ് എന്നൊരു
യവനക്കാരൻ ചില പാൎസിഗൊത്രങ്ങളെ ഒരുമിച്ചു മത്സരം ഉണ്ടാക്കിച്ചു മെ
ദ്യരെ സെവിക്കാതെ ആക്കിയ അസ്തിയഗനെ നീക്കി അവന്റെ സ്വരൂപ
ത്തിൽ വിവാഹം ചെയ്തു- മകനായ ദരിയനെ രാജാവാക്കി അവനൊടു
ഒന്നിച്ചു പ്രകാശവെദത്തെ നടത്തി എറിയ യുദ്ധങ്ങളെയും ചെയ്തു അവ
ൻ സൎദ്ദസിൽ വാഴുന്ന ലൂദ്യനായ ക്രൊയ്സനെ ജയിച്ചു ബദ്ധനാക്കി അ െ
യ്ഗെയ സമുദ്രതീരത്തു കുടിയെറിയ യവനരൊടും പൊരുതു അടക്കുകയും
ചെയ്തു- അനന്തരം മെദ്യരൊടു കൂട പുറപ്പെട്ടു കല്ദായരെ ജയിച്ചു ബാബ
ൽ പട്ടണത്തിൽ കയറി രാജാവെ ബന്ധിച്ചു കൊണ്ടു പൊകയും ചെയ്തു ൫൩൮
ക്രി. മു. മെദ്യൻ സന്തതിയില്ലാതെ മരിച്ചപ്പൊൾ കൊരഷ് കല്ദായമെ
ദ്യപാരസികരാജ്യങ്ങൾ്ക്കും എകഛത്രാധിപതിയായ്ചമഞ്ഞതിനാൽ യ
ശയ പ്രവാചകൻ മുമ്പിൽ അറിയിച്ചത ഒത്തു വന്നു എന്നു ഗ്രഹിച്ചു യരുശ
ലെമിലുള്ള ദൈവമായ യഹൊവ ൟ സംസ്ഥാനം തന്നിരിക്കകൊണ്ടു യ

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/58&oldid=192473" എന്ന താളിൽനിന്ന് ശേഖരിച്ചത്