താൾ:CiXIV258.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ലിന്റെ ദൈവത്തെ എകമഹാൻ എന്നു സ്തുതിക്കയും ചെയ്തു- അവന്റെ
ശെഷമുള്ളവൎക്ക പ്രാപ്തി പൊരായ്കകൊണ്ടു രാജ്യം ക്രമത്താലെ ക്ഷയിച്ചു
നപൊനെദ് എന്നവൻ രാജവംശം നിഗ്രഹിച്ചു വാണു മെദ്യപാൎസികളൊ
ടും തൊറ്റുനശിക്കയും ചെയ്തു-

൪൦., മെദ്യർ-

കസ്പ്യസമുദ്രത്തിന്നും സിന്ധു നദിക്കും ഇടയിൽ ജാതിസംബന്ധം ഉണ്ടായ പ
ലവംശങ്ങൾ കൂടി ഇരുന്നു അതിൽ ആദ്യം ശ്രുതിപ്പെട്ട തഗിഹൂൻ നദീ തീ
രത്തു പാൎത്ത ബാഹ്ലികന്മാർ തന്നെ അവൎക്ക ബക്ത്രാ എന്ന പെരുമ്പട്ടണവും
സിന്ധുവൊളമുള്ള കച്ചവടം കൊണ്ടു വളരെ ദ്രവ്യവും ഉണ്ടായി അവരുടെ
മഹത്വം ക്ഷയിച്ചു പൊകുമ്പൊൾ മെദ്യപാൎസി എന്നിങ്ങിനെ രണ്ടു ജാതിക
ൾ്ക്ക കീൎത്തിയുണ്ടായി കസ്പ്യ കടലിന്റെ തെക്കെ അതിരിലെ മലപ്രദെശത്തി
ൽ രാജാധികാരം കൂടാതെ ഒരൊ തറ രക്ഷിച്ചു പാൎത്തശെഷം ൭൦൦ ക്രി. മു.
അശ്ശുർ നുകത്തെ ഉപെക്ഷിച്ചു തങ്ങളിൽ ശ്രെഷ്ഠനായി വിളങ്ങുന്ന ദിയൊ
ക്കനെ രാജാവാക്കിയപ്പൊൾ അവൻ അഹ്മതാൻ രാജധാനിയെ പണി
യിച്ചു എറിയ ആളുകളും അതിൽ കുടിയെറുകയും ചെയ്തു- അവന്റെ െ
ശഷം ഫ്രവൎത്തൻ അടുക്കെയുള്ള യാഫെത്യ ജാതികളെ അശ്ശുരിൽ നി
ന്നു വെൎത്തിരിച്ചു സംബന്ധികളായ മെദ്യരൊടു ചെൎത്തുകൊണ്ടതിൽ പിന്നെ
മകനായ കുവക്ഷരൻ കല്ദയൎക്ക തുണയായി നിനിവെ പട്ടണത്തെ ഭസ്മ
മാക്കി അക്കാലത്തിലെ കല്ദായൎക്ക ശെമ്യ ഹാമ്യ ജാതികളും മെദ്യൎക്കയാ
ഫെത്യരും കീഴടങ്ങി ഇരുന്നു ഇസ്രയെൽ ൧൦ ഗൊത്രക്കാർ മെദ്യവശത്തി
ലും യഹൂദർ ബാബലിലും ചിതറിപാൎത്തു തുടങ്ങുന്ന കാലത്തിൽ യഹൊവ
യുടെ ഒർ അറിവു ഒരൊ ജാതികളിൽ എത്തിതുടങ്ങി- അക്കാലത്തിൽ ച
രദുഷ്ട്രൻ എന്ന മുനി ഉണ്ടായി ബാഫ്ലികമെദ്യരും ക്രമം കൂടാതെ മിത്രൻ അ
ഗ്നി മുതലായവരെ സെവിച്ചു വന്നതു മാറ്റി ജന്തവസ്ഥാ എന്ന സത്യവ്യവ
സ്ഥയെ കല്പിച്ചു നിൎമ്മല പ്രകാശമയനായ അഹുരമജ്ദാ സത്യദൈവം
തമൊഗുണനായ അരിമന്യു ആസുരശ്രെഷ്ഠൻ ഇരുവൎക്കും നല്ലവർ എഴും
ദുഷ്ടന്മാർ എഴും പ്രഭുക്കന്മാരായി ഇറങ്ങി സുരാസുരയുദ്ധങ്ങളെ ചെയ്തു വ
രുന്നുണ്ടു മനുഷ്യനും കൂട ദ്വിഗുണൻ സുരാസുരന്മാൎക്ക പൊൎക്കളം തന്നെ

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/57&oldid=192471" എന്ന താളിൽനിന്ന് ശേഖരിച്ചത്