താൾ:CiXIV258.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ത്താക്കുകയും ചെയ്തു- റൈൻ തുടങ്ങി വിസ്തുലയൊളം ഗൎമ്മാനരുടെ പാ
ൎപ്പു അവരുടെ വഴിയെ ചെന്നത സ്ലാവർ- സമ്മൎത്തർ- ശകരും എന്ന മൂന്നാ
മത വടക്കൻ പരിഷ- ഇവരെല്ലാവരും കിഴക്കെ ദിക്ക വിട്ടു ദീൎഘയാ
ത്രയായി പല പുതമകൾ നിറഞ്ഞ രാജ്യങ്ങളിൽ കുടിയെറുക കൊണ്ടു
പിതാമഹന്മാരുടെ പാരമ്പൎയ്യം ഒക്കയും മാഞ്ഞു പൊയി സ്ഥലഭെദത്തി
ന്നു തക്കവണ്ണം പുതിയ മതങ്ങളും അന്നവസ്ത്രാദികളിൽ എറിയ അന്തര
ങ്ങളും സംഭവിക്കയും ചെയ്തു- വഴിയെ ചെല്ലുന്നവർ മുമ്പെ കുടിയെറിയ
വരൊടു തട്ടിപൊകുമ്പൊൾ യുദ്ധം ഉണ്ടാകും സുഖഭൊഗങ്ങൾ കുറഞ്ഞിരിക്ക
കൊണ്ടു ആലസ്യം കുറഞ്ഞു പൊരിൽ കൊതി വൎദ്ധിച്ചു വന്നു- ഇപ്രകാര
മുള്ള വംശയാത്രകളും കുലഛിദ്രങ്ങളും തെക്കെ ദെശങ്ങളിൽ അധികം
ഉണ്ടായി ആയതിനാൽ ചുരുങ്ങിയ ദെശത്തിൽ ആചാരഭെദങ്ങൾ എണ്ണ
മില്ലാതൊളം ജനിക്കകൊണ്ടു നാനാവിധമായിട്ടുള്ളതു ചെൎത്തതു കൊള്ളെ
ണ്ടതിന്നു അധിക ഹെതുക്കളുണ്ടായി ഒരൊ കുലകൾ്ക്കും രാജ്യങ്ങൾ്ക്കും ഊരു
കൾ്ക്കും ആവശ്യത്തിന്നു തക്കവണ്ണം ദിവസെന ഒരൊ ബുദ്ധിമുട്ടുകളും തീൎക്കെ
ണ്ടിവന്നു അതികൊണ്ടു ആസ്യഖണ്ഡത്തിൽ എന്നപൊലെ പുരാണമൎയ്യാ
ദകളെ ധരിച്ചു ഇളകാതെ സ്തംഭിച്ചുപൊവാൻ ഒട്ടും സംഗതി വന്നില്ല-

൪൪., യവനഭൂമി-

അല്പമായുള്ള ദെശത്തിൽ നാനാവൃത്തിഭെദങ്ങൾ ഉണ്ടാകെണ്ടതിന്നു യവ
നന്മാൎക്ക വംശയാത്രകളല്ലാതെ ഛിന്നഭിന്നമായ ഭൂമിരൂപവും സംഗതിവ
രുത്തി ഇരിക്കുന്നു ആ ഭൂമി പിന്തുപൎവ്വതത്തിന്നും അതിന്റെ അനെകശാഖ
കൾക്കും അണഞ്ഞതാകകൊണ്ടും സമുദ്രം എറിയമുഖങ്ങളിൽ പുക്കു ക
രയെ ചീന്തി കീറിയപ്രകാരമാകകൊണ്ടും പൎവ്വതശാഖകൾക്കും കടല്കൈ
കൾ്ക്കും എണ്ണം എത്ര ഉണ്ടെന്നാൽ അത്രയും നാടുകളും നാട്ടുവിശെഷങ്ങളും ഉ
ണ്ടു- പെലൊപനെസ്സ് എന്ന അൎദ്ധദ്വീപു നടുവിൽ മുകൾ പരപ്പുനാടും പ
ടിഞ്ഞാറെ താണമണപ്പുറവും തെക്കെ ചെറുകുന്നുകളുള്ള സുഖദെശങ്ങൾ െ
കാടു മല നീളുന്ന തരിശനാടും വടക്ക മലതൂക്കമുള്ള തീരവും ഇങ്ങിനെ അഞ്ചു
വിധമായ പ്രദെശമുള്ളത- ആ അൎദ്ധദ്വീപിൽ നിന്നു ഇടുക്കമായ വഴിയി
ൽ കൂടി വടക്ക പൊയാൽ ഒയ്താ- പൎന്നസ്സു- ഹെലിക്കൊൻ- കിതൈരൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/61&oldid=192480" എന്ന താളിൽനിന്ന് ശേഖരിച്ചത്