താൾ:CiXIV258.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

ബ്യയിൽ ഒട്ടകയാത്രകൾ്ക്കും ചെൎച്ച ഉണ്ടായിരുന്നു മൎവ്വെ തുടങ്ങി നീഗർനദി െ
യാളവും കൎത്തഹപട്ടണപൎയ്യന്തവും അവരുടെ ചരക്കുകൾ്ക്ക കരവഴിയുണ്ടാ
യി- ഇങ്ങിനെയുള്ള മഹാവ്യാപാരവും കണ്ണാടി ഉണ്ടാക്ക ധൂമ്രഛായകയ
റ്റുക മുതലായ വിശെഷ തൊഴിലുകളും ഫൊയ്നീക്യൎക്ക എകവിചാര മാ
യിരുന്നു- ഞാൻ എന്നുള്ള ഭാവമല്ലാതെ മെരുക്കവും കരുണയും അവ
രിൽ ഇല്ല- ബാൽ- മല്ക്കൎത്ത എന്ന ദൈവത്തിന്നു നരമെധം കഴിച്ചു പ്രസാ
ദം വരുത്തും മനുഷ്യരെ കൊള്ളക്കൊടുക്കുന്നതുമല്ലാതെ വല്ലെടവും മൊ
ഷ്ടിച്ചുവില്ക്കും മറ്റെ കനാന്യൎക്ക എന്നപൊലെ അവൎക്കുടനെ നാശം വരാ
തെ എറിയകാലം സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഒരൊ പട്ടണത്തിൽ വെവ്വെ
റെ അധികാരികളും രാജാക്കന്മാരുമുണ്ടെങ്കിലും ഐശ്വൎയ്യം എറിയചി
ദൊൻ തൂറു എന്ന നഗരങ്ങളുടെ നിഴലിൽശെഷം എല്ലാം ആശ്രയിച്ചു െ
കാള്ളും അശ്ശുർ കല്ദായരാജാക്കന്മാർ ഫ്രാത്തനദിയെ കടന്നു ജയിച്ചു നട
ക്കുമ്പൊൾ അയല്വക്കത്തുള്ളവരെപൊലെ ഫൊയ്നീക്യരും വശത്തായി
വന്നു- ഇപ്രകാരം പണ്ടു വെവ്വെറെ വംശങ്ങൾ്ക്ക കച്ചവടത്താൽ ചെൎച്ച ഉ
ണ്ടായിരുന്നശെഷം ക്രമത്താലെ ചക്രവൎത്തികളുടെ യുദ്ധങ്ങളാലും അന്യൊ
ന്യ സംബന്ധം നീളെ ഉണ്ടായ്വന്നു-

൩൮., അശ്ശുർ രാജാക്കന്മാർ

പൂൎവ്വത്തിങ്കൽ ഫ്രാത്തനദിക്ക ക്കരയും മഹാരാജ്യങ്ങൾ ഉണ്ടായിരുന്നു ഇ
ക്കരെയുള്ളവരെ ആക്രമിക്കായ്കകൊണ്ടു അവറ്റെ വിവരിച്ചു പറവാൻ
ആവശ്യമില്ല അതിൽ വലുതായിട്ടുള്ളതു ശെമ്യരായ അശ്ശുർ നിനിവെയി
ൽ നിന്നു ഭരിക്കുന്ന രാജ്യം തന്നെ അതിൽ ഫൂൽ എന്നവൻ എകദെശം
൧൫ം ക്രി.മു. ഫ്രാത്തിനെ കടന്നുശെഷം അവന്റെ അനന്തരവനായതി
ഗ്ലാത്തപിലെസർ ആഹസ് വിളിക്കയാൽ സുറിയാണികളെയും ഇസ്രയെല്യ
രെയും വശത്താക്കി ചില ലക്ഷം പുരുഷാരം മറുനാട്ടിൽ കടത്തുകയും ചെയ്തു
ജയിച്ചടക്കിയവർ മത്സരിക്കാതിരിക്കെണ്ടതിന്നു ആ രാജാക്കന്മാർ ഈ
ഉപായം നന്ന പ്രയൊഗിക്കും അക്കാലം അയിത്യൊഫ്യനായ സബകൊൻ
മിസ്രയെ അടക്കിയാറെ അനന്തരവനായ സൊ ഇസ്രയെൽ രാജാവായ
ഹൊശ്യയൊടു ബാന്ധവം കെട്ടി ഹൊശ്യ അവനിൽ ആശ്രയിച്ചു അശ്ശുരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/54&oldid=192465" എന്ന താളിൽനിന്ന് ശേഖരിച്ചത്