താൾ:CiXIV258.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ർ തിബെത്തചീന മുകിളതത്താറിദെശങ്ങളിലും ലങ്കാവഴിയായി ബൎമ്മാമുത
ലായ കിഴക്കെ ദ്വീപുകളിലും നിറഞ്ഞു വാണു അതിന്റെ ശെഷം അത്രെ
മറ്റെല്ലാം നിന്ദിച്ചു ഭൂമിദെവന്മാരായി നടിച്ചു വരുന്ന ബ്രാഹ്മണർ ശത്രു കൂ
ടാതെ ൟ ഖണ്ഡത്തെ അടക്കി രാജാക്കന്മാരെയും മറ്റും വശത്താക്കി എല്ലാ
ജാതികളെയും ഭെദം വരാതെ തങ്ങളുടെ സെവക്കാക്കുകയും ചെയ്തു-
അറവിബാബൽ മുതലായ പടിഞ്ഞാറെ കരകളൊടു നിത്യം കച്ചൊടം ന
ടന്നെങ്കിലും പുറജാതികളെ എല്ലാം മ്ലെഛ്ശന്മാർ എന്നു വിചാരിക്ക കൊണ്ടു
നല്ല ചെൎച്ചയും അറിവിന്റെ വൎദ്ധനയും മറ്റുള്ള സംബന്ധത്തിൽ ഫലങ്ങ
ളും ൟ ഖണ്ഡത്തിൽ എറെകാണുമാറില്ല-

൩൭., ഫൊയ്നീക്യർ

ൟ ഭാരതഖണ്ഡത്തിന്നു പടിഞ്ഞാറിൽ അതലന്തിക കടല്പുറത്ത അബ്ര
ഹാമിന്റെ കാലത്തിലും കൂട ചിദൊൻ തൂറു അൎവ്വാപട്ടണങ്ങളിൽ നിന്നു ക
ച്ചവടം ചെയ്യുന്ന കനാന്യർ പാൎത്തു രണ്ടു കടലുകളിലും പല കടപ്പുറത്തും വെ
ച്ചു എല്ലാ വംശങ്ങളൊടും പരിചയം ആകയും ചെയ്തു അവർ ഹിന്തുചരക്കു
കളെ ബാബൽവഴിയായും അറവി ഒട്ടകയാത്രക്കാരുടെ വഴിയായും വാ
ങ്ങി- യവനക്കാൎക്കും മറ്റും വില്ക്കും യവനക്കാർ അവൎക്ക ഫൊയ്നീക്യർ എന്ന
പെർ ഇടുകയും ചെയ്തു- കൌകസുമുതലായ മലപ്രദെശങ്ങളിൽ നിന്നു
അവർ അടിമകളെ കൊള്ളും മിസ്രയിൽ അവൎക്ക അല്പം പ്രവെശനം
മാത്രമെയുള്ളു മദ്ധ്യതറന്യസമുദ്രത്തിൽ പല കരകളിലും കുടിയെറി വ്യാ
പരിക്കും ക്രമത്താലെ യവനരും ഇതല്യരും വൎദ്ധിച്ചു അവരെ നീക്കിയപ്പൊ
ൾ ലൂബ്യ എന്ന വടക്കെ അഫ്രീക്കയൊടും സ്പാന്യയൊടും അവൎക്ക മാത്രം വാണി
ഭം ഉണ്ടു അവർ കുടിയെറിയ പട്ടണങ്ങളിൽ സ്പാന്യയിൽ ഗാദസും അഫ്രീക്ക
യിൽ കൎത്തഹത്തും പ്രധാനമുള്ളവയത്രെ അതല്ലാതെ അതലന്തികസമു
ദ്രത്തിലും വെള്ളീയതുരുത്തികളൊളവും ബല്ത്യകടലിൽ അമ്പർ കരയൊ
ളവും കപ്പലൊടി ചെന്നുകൊണ്ടിരുന്നു- മിസ്രയിലെ നെഖൊ രാജാവ് അ
വരെകൊണ്ടു ചെങ്കടലിൽ കപ്പൽ ഉണ്ടാക്കിച്ചു അഫ്രീക്കയുടെ ചുറ്റും മൂ
ടുവാൻ സംഗതി വരുത്തി അതിന്റെ മുമ്പിലും അവർ യഹൂദരൊടു കൂട ഹി
ന്തുസമുദ്രത്തിൽ ഒടുവാറായിരുന്നു- ഈ ഫൊയ്നീക്യ കച്ചവടത്തെ ലൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/53&oldid=192462" എന്ന താളിൽനിന്ന് ശേഖരിച്ചത്