താൾ:CiXIV258.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

തം കലങ്ങിപ്പൊയതിനാൽ പലവിധമായി ജനിച്ചു സംസ്കൃതത്തിൽ ഉണ്ടാ
ക്കീട്ടുള്ള പ്രബന്ധങ്ങൾ പലതും ഉണ്ടു അതിൽ പുരാണമായതു ചതുൎവ്വെദം അ
തിൽ അഗ്നി ആദിത്യൻ വായു അശ്വിനികൾ മുതലായ ദെവന്മാൎക്ക പല കീ
ൎത്തനങ്ങളും പൂജാചാരങ്ങളും അടങ്ങിയിരിക്കുന്നു പിന്നെ ലങ്കയൊടുള്ള യുദ്ധ
ത്തെ വൎണ്ണിക്കുന്ന രാമായണവും പാണ്ഡവന്മാർ കുരുക്ഷെത്രത്തിൽ പടക്കൂ
ടിയത വിവരിച്ചു പറയുന്ന മഹാഭാരതവും എന്നിങ്ങിനെ രണ്ടിതിഹാസ
ങ്ങളും എങ്ങും വിശ്രുതിപ്പെട്ടു ഭാഗവതം മുതലായ പുരാണങ്ങൾ കുറയകാല
ത്തിന്നു മുമ്പെ ഉണ്ടായി ൟ ദെശക്കാൎക്ക മുമ്പെ ഉണ്ടായ വിദ്യകളെ ബൊംബാ
യി സമീപത്തുള്ള തുരുത്തികളിലും എള്ളൂർ മഹാമല്ലപ്പുരം മുതലായ പാറകളി
ലും കൊത്തി ഉണ്ടാക്കിയ ഗൊപുരക്ഷെത്രങ്ങളിനാലും മറ്റും ചില ശില്പപ്പണി
കളാലും ഇന്നും അറിഞ്ഞുകൊള്ളാം- അവരുടെ ദൈവജ്ഞാനം പലവിധം
തെക്കർ പലഭൂതങ്ങളെയും സെവിച്ചുകൊണ്ടിരിക്കെ വടക്കർ സ്രഷ്ടാവും
സൃഷ്ടിയും ഒന്നെന്നു കല്പിച്ചു എല്ലാം ഒന്നെന്നും ഒന്നായിട്ടുള്ള ദൈവം പലവി
ധം മൂൎത്തികളായി വിളങ്ങിയതെന്നും നിശ്ചയിച്ചു സൃഷ്ടിക്ക ബ്രഹ്മാവിനെയും
രക്ഷെക്ക വിഷ്ണുവിനെയും സംഹാരത്തിന്നു ശിവനെയും ഒന്നാക്കി വെച്ചു
ഒരൊ കല്പാവസാനത്തിൽ ബഹുത്വം എല്ല്ലാം ഇല്ലാതെ പൊയിട്ടു സൃഷ്ടി
ലീല പുതുതായി തുടങ്ങും എന്നിങ്ങിനെ നാനാവിധമായി പ്രമാണിച്ചു കൊ
ണ്ടിരുന്നു ക്രിസ്തുവിന്റെ മുമ്പെ അഞ്ഞൂറ്റിച്ചില്ലാനം വൎഷത്തിൽ ഗൌതമ
ൻ ബുദ്ധൻ ശാക്യമുനി എന്ന പെരുള്ള ഒരു രാജപുത്രൻ മാഗധദെശ
ത്തിങ്കൽ ഉദിച്ചു ആയവൻ ജാതിഭെദത്തെ ഇല്ലാതക്കി നിൎവ്വാണഗതി പ്രാ
പിക്കെണ്ടതിന്നു അഹിംസ മുതലായ ആജ്ഞകളെ എല്ലാവൎക്കും സന്മാൎഗ്ഗം
ആക്കി കല്പിച്ചു ആ മാൎഗ്ഗം ഭാരതം മുതലായ ദെശങ്ങളിലും ജയിച്ചു നടന്നു
ഗൌതമൻ വിഷ്ണു അവതാരത്തിൽ ഒന്നു എന്നു കീൎത്തിപ്പെടുകയും ചെയ്തു-
ആ മതത്തിൽ ജൈനർ എന്നൊരു ശാഖ ഇപ്പൊഴും ശെഷിച്ചുണ്ടു ഇങ്ങിനെ
എകദെശം ൧൦൦൦ സംവത്സരം നടന്നു കഴിഞ്ഞവാറെ ചുരുങ്ങിയ ദെശത്തി
ൽ മുമ്പെ പാൎത്തിട്ടുള്ള ബ്രാഹ്മണർ പ്രബലപ്പെട്ടു കിഴക്കൊട്ടും തെക്കൊട്ടും
പുറപ്പെട്ടു നാലുപായവും വെണ്ടുവൊളം പ്രയൊഗിച്ചു ബൌദ്ധന്മാരെ ചില
ദിക്കിൽ നിന്നും മുടിച്ചുകളഞ്ഞു ശെഷം മിക്കവാറും പുറത്താക്കി ബൌദ്ധ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/52&oldid=192459" എന്ന താളിൽനിന്ന് ശേഖരിച്ചത്