താൾ:CiXIV258.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ലെ രാജാവായ സല്മനസ്സറിന്റെ കൊയ്മയെ നിരസിച്ചതിനാൽ അശ്ശുർ
ർവന്നു ശമൎയ്യയിൽ കയറിയശെഷം ൧൦ ഗൊത്രക്കാരെ മസൊപതാമ്യമാദാ
യിനാടുകളൊളം കടത്തി- അവിശ്വാസിയായ ആഹസ് അശ്ശുരിൽ ഇടപ്ര
ഭുവായി പൊയതിന്റെ ശെഷം ഫിസ്കിയ എന്ന മകൻ മത്സരിച്ചു സംഹെരിബ്
എന്ന മഹാരാജാവ് അവനെ ശിക്ഷിക്കെണ്ടതിന്നു അടുത്തുവന്നാറെ യ
ഹൊവയൊടു പ്രാൎത്ഥിച്ചനെരം യരുശലെമിൽ ഒരമ്പും എയ്യുകയില്ല എ
ന്ന അരുളപ്പാടു കെട്ടതുമല്ലാതെ ഒരു രാത്രിയിൽ തന്നെ യഹൊ സൈന്യം
മിക്കവാറും മരിക്കുമാറാക്കി ഉടനെ സംഹെരിബ് നാണിച്ചുമടങ്ങി നിനി െ
വയിൽ എത്തിയപ്പൊൾ മക്കളുടെ കൈയാൽ മരിച്ചു മൂന്നാം മകനായ അസ്സ
ൎഹദ്ദൊൻ വാഴ്ചകഴിഞ്ഞശെഷം ഫ്രാത്ത് തിഗ്രീ നദികൾ്ക്കക്കരയുള്ള ജാതി
കളൊടു പൊരുതു ജയിച്ചു- മത്സരിച്ചിട്ടുള്ള മെദ്യരെ ഒഴിച്ചു ശെഷമുള്ളവരെ
സ്വാധീനമാക്കി- ആ യുദ്ധത്തിൽ പിടിച്ചു കെട്ടിയ ശത്രുക്കളെ പടിഞ്ഞാറ്റിൽ
അയച്ചു ശമൎയ്യയിൽ കുടിഇരുത്തി ഹിസ്കിയയുടെ ദുഷ്പുത്രനെ യരുശലെമി
ൽ നിന്നു വരുത്തി ബാബലിൽ തടവിലാക്കുകയും ചെയ്തു മിസ്രരാജ്യത്തിൽനി
ന്നു അയിതൊഫ്യർ നീങ്ങിപൊയശെഷം അസ്സൎഹദ്ദൊൻ അവിടെയും ജ
യിച്ചു രാജ്യത്തെ സ്വാധീനത്തിൽ ആക്കുകയും ചെയ്തു അവന്റെ ശെഷം അ
ശ്ശുർ സംസ്ഥാനം മുടിഞ്ഞു വീണു മിസ്രയിൽ ൧൨ പ്രഭുക്കന്മാർ വാണുകൊണ്ടി
രുന്നപ്പൊൾ അവരിൽ പ്സമിത്തിൿ എന്നൊരുത്തൻ യവൻ കപ്പക്കള്ളന്മാ
രെ തുണക്കാക്കി ചെൎത്തുകൊണ്ടു ശെഷം ൧൧ പെരെ നീക്കി മിസ്രവംശത്തിന്നു
യശസ്സുണ്ടാക്കി യവനരിൽ അധികപക്ഷം വിചാരിച്ചു സെവെക്കാക്കിയത
കൊണ്ടു മിസ്രയിലെ ക്ഷത്രിയന്മാർ അസൂയപ്പെട്ടു പാതി അയിത്യൊപ്യയിലെ
ക്ക വാങ്ങിനില്ക്കയും ചെയ്തു മകനായ നെകൊ ആ കുറവു തീൎത്തു അന്യന്മാരെ കൂ
ലിചെകവരാക്കി രാജ്യത്തിന്നു ബലം കൂട്ടി അശ്ശുരെ നിഗ്രഹിക്കെണ്ടതിന്നു കി
ഴക്കൊട്ടു പുറപ്പെട്ടപ്പൊൾ യഹൂദരാജാവായ യൊശിയ എന്റെ നാട്ടിൽ കൂ
ടി കടക്കരുത് എന്ന വെറുതെ മുടക്കുക കൊണ്ടു യൊശിയ മഹിദ്ദൊപൊൎക്ക
ളത്തിൽ തൊറ്റുമരിച്ച യഹൂദന്മാർ മിസ്രകൊയ്മയെ അനുസരിക്കയും ചെയ്തു-
നൊഖെ ഇപ്രകാരം യാത്രയായപ്പൊൾ തന്നെ കല്ദായരും മെദ്യരും ഒരു
മിച്ചു അശ്ശുർ വാഴ്ചയെ മുടിച്ചുകൊണ്ടിരുന്നു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/55&oldid=192467" എന്ന താളിൽനിന്ന് ശേഖരിച്ചത്