താൾ:CiXIV258.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ന്മാരെല്ലാം ക്ഷത്രിയർ തന്നെ ഗൂഢലിപി എന്ന അക്ഷരങ്ങളും മറ്റെല്ലാ വി
ദ്യകളും അവരുടെ മന്ത്രികളായ ആചാൎയ്യന്മാൎക്ക മാത്രം അറിവാൻ ന്യായം അ
വരിൽ ജ്യൊതിഷാരികൾ ഗ്രഹങ്ങളുടെ വിശെഷം നല്ലവണ്ണം ഗണിക്കും ൩൬൫
ദിവസമുള്ള സൌൎയ്യവൎഷവും ഉണ്ടു അവർ ഭൂപരിമാണശില്പശാസ്ത്രങ്ങളും
എകദെശം അറികകൊണ്ടു അതിശയമായ പണികളെ എടുക്കും മെൽ
മിസ്രയിലെ രാജധാനിയായ നൊവമ്മൊനിൽ ക്ഷെത്രങ്ങളും അരമനകളും
ശിലാസൂചികളും കല്ലിൽ കൊത്തി എഴുതീട്ടുള്ള വിസ്താരകല്ലറകളും മുതലായ
തും നടുമിസ്രയിലെ രാജധാനിയായ മൊഫിലും പിരമിദ എന്ന അത്യുന്നത
ഗൊപുരങ്ങളും മൂന്നു നാലായിരം വൎഷത്തിന്നു മുമ്പെ എടുപ്പിച്ചെങ്കിലും ഇന്നും കാ
ണുന്നവൎക്ക ആശ്ചൎയ്യം ഉണ്ടാക്കും- ആചാരപുരാണങ്ങളും അറിക ആചാൎയ്യന്മാ
ൎക്ക മാത്രം ന്യായം മുതല കീരി കൊക്കു പൂച്ച മുതലായ ജന്തുക്കൾക്ക താണജ
നങ്ങളാൽ നമസ്കാരമുണ്ടു ആവി എന്നുള്ള നന്ദി എല്ലാവൎക്കും ദെവത ൩൬
നാടുകളുള്ളതിൽ ഒരൊന്നിന്നു വെവ്വെറെ ജന്തുക്കളും പരദെവതകളായി
വരും എല്ലാവരും വന്ദിക്കുന്ന ഒസീരി എന്ന ൟശ്വരൻ നീലനദി എന്നും
അദിത്യൻ എന്നും സമ്മതം അവന്റെ ഭാൎയ്യ ചന്ദ്രദെവിയായ ൟ ശീത െ
ന്നെ ഈ രണ്ടിന്റെ ശത്രു മരുഭൂമിയിലും സമുദ്രത്തിലും വാഴുന്നതു പൊൻ എന്ന
അസുരൻ ഇങ്ങിനെ പുരാണ മിസ്രക്കാൎക്ക വൃത്തി ദൈവജ്ഞാനം പൂജമുത
ലായതിൽ ഒക്കയും കൃഷിതന്നെ പ്രധാനം

൩൬., ഭാരതഖണ്ഡം

മിസ്രവ്യവസ്ഥെക്കടുത്ത പല മൎയ്യാദകളും ഭാരതഖണ്ഡം എന്ന ഹിന്തുദെശത്തി
ലും കാണുന്നുണ്ടു ഗംഗാനദി ഒഴുകുന്ന മദ്ധ്യദെശത്തിൽ തുടങ്ങി ദക്ഷിണപഥ
ത്തൊളം പാൎക്കുന്നവരെല്ലാവരും വെവ്വെറെ ജാതികളായി പിരിഞ്ഞിരി
ക്കുന്നു ഉത്തരത്തിൽ ഉണ്ടായ മനുഹിതാപ്രകാരം ആചാൎയ്യരായ ബ്രാഹ്മ
ണർ പാലിക്കുന്ന ക്ഷത്രിയർ വ്യാപാരികളായ വെശ്യർ ഇങ്ങിനെ ദ്വിജ
ന്മാർ മൂന്നു വകകളെ സെവിക്കുന്ന ശൂദ്രർ ൟനാലുവൎണ്ണം ഉണ്ടു അതിൽ ബ്രാ
ഹ്മണർ യാഫെത്യർ എന്നു സംസ്കൃതഭാഷാവിശെഷത്താൽ തിരിച്ചറിയാം-
വിന്ധ്യപൎവ്വതത്തിന്നു തെക്ക ദ്രാവിഡഭാഷ ഹാമ്യൎക്കുള്ളതെന്നു തൊന്നുന്നു-
ശെഷം പ്രാകൃതഭാഷകൾ ഉത്തരഖണ്ഡത്തിലെ ഒരൊരാജ്യത്തിൽ സംസ്കൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/51&oldid=192454" എന്ന താളിൽനിന്ന് ശേഖരിച്ചത്