താൾ:CiXIV258.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ന്നമൎയ്യാദയെ കൈക്കൊണ്ടു നടത്തി ഗുരുജനങ്ങൾ മെഘമില്ലാത്ത ആകാശ
ത്തിൽ തെളിവായികാണുന്ന ജ്യൊതിസ്സുകളുടെ ഗതിവിശെഷങ്ങളെ നൊക്കി
ഗണിച്ചറിഞ്ഞു ശുഭാശുഭകാലങ്ങളെ വിസ്തരിച്ചു ജനസമൂഹങ്ങൾ ആദിത്യൻ മു
തലായവറ്റെ ദെവകളെന്നവെച്ചു വന്ദിക്കും ഹാമ്യനായനിംരൊദ് പട്ടണ
ത്തെ അടക്കി ചുറ്റുമുള്ള നാടുകളെയും വശത്താക്കിയാറെ ലൊകത്തിലുണ്ടായ
രാജ്യങ്ങളിൽ ഇതുതന്നെ ഒന്നാമത് അതിന്റെ വഴിയെ അശ്ശുർ രാജാക്കന്മാ
ർ അതിനെ സ്വാധീനമാക്കി-

൩൫., മിസ്രരാജ്യം

ഹാമ്യർ രണ്ടാമത് ഉണ്ടാക്കിയ വാഴ്ച നീലദെശം തന്നെ അതു രണ്ടു വിധം നീലന
ദി എഴുമുഖമായി ഒഴുകുന്നതാണ മിസ്രസമഭൂമിയും തെക്കൊട്ടു നീളുന്ന മെ
ൽ മിസ്ര എന്നു ഞെരുങ്ങിയ താഴ്വരയും തന്നെ അവിടെ മഴ എത്രയും ദുൎല്ലഭം
അതിന്നു പകരം നദി കാലത്താൽ കവിയുന്നതിനാൽ ധാന്യത്തിന്നു വെണ്ടുന്ന
പുഷ്ടി ഉണ്ടായിവരുന്നു മറ്റെ ദിക്കുകളിൽ ക്ഷാമം ഉണ്ടായാലും മിസ്രയിൽ അ
തിന്റെ ഭാരം അറിയുമാറില്ല അവിടെ കുടിയെറിയ ഹാമ്യർ കൃഷിയെ ത െ
ന്ന ആശ്രയിച്ചു വാഴും കിഴക്കും പടിഞ്ഞാറുമുള്ള മരുഭൂമികളെയും അതിൽ
സഞ്ചരിക്കുന്ന ഇടയജാതികളെയും വെറുക്കും വടക്ക കാണുന്ന സമുദ്രവും അ
തിൽ ചിലപ്പൊൾ വന്ന കടല്പിടിക്കാരുടെ വൃത്തിയും അശുഭം എന്നു തൊന്നി
യതുകൊണ്ടു വെറെ ജാതികളൊടു സംബന്ധം ഇല്ലാതെയാക്കി ജന്മദെശത്തി
ൽ കാണുന്ന വിഷയങ്ങളെ മാത്രം സഞ്ജിച്ചു ഇതതന്നെ ദിവ്യഭൂമി എന്നുറ
ക്കയും ചെയ്തു- തെക്കെ അതിരിൽ ഹബശ് എന്ന മലപ്രദെശത്തിൽ ഒരു
ജാതി ആചാൎയ്യന്മാർ മെൎവ്വെനഗരത്തിൽ എറിയകാലം പാൎത്തു അവിടെ നി
ന്നു ചിലർ പുറപ്പെട്ടു മിസ്രയിൽ വാണുതുടങ്ങി- മിസ്രയിലെ വൎണ്ണങ്ങൾ ആചാ
ൎയ്യന്മാർ- യൊദ്ധാക്കൾ- കൃഷിക്കാർ- കൈതൊഴിലുള്ളവർ- ഇടയന്മാർ ഇ
ങ്ങിനെ അഞ്ചു ഒരൊരുത്തൻ ജനിച്ചതിൽ മരണത്തൊളം വൃത്തി കഴിക്കെ
യുള്ളു ദെശം എല്ലാം വാഴുന്ന രണ്ടു വൎണ്ണങ്ങൾക്ക ബ്രഹ്മസ്വം ചെരിക്കൽ ഇങ്ങി
നെ രണ്ടു വിധമായ ജന്മം ശെഷമുള്ള കുടിയാന്മാരുടെ ജന്മം യൊസെഫ
മന്ത്രിയുടെ കാലത്ത രാജാവിന്നു വിറ്റുപൊയി അതിൽ നിന്നു രാജാവി
ന്നു വരവിൽ അഞ്ചാൽ ഒന്നു ജന്മിഭൊഗമായത- ഫറൊ എന്ന രാജാക്ക

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/50&oldid=192450" എന്ന താളിൽനിന്ന് ശേഖരിച്ചത്