താൾ:CiXIV258.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ശെഷം അവരുടെ അധികാരത്തിൽ ഉൾ്പെട്ടു ചിന്നിപൊകുന്നു കാലത്തിൽ പ്ര
വാചകശബ്ദങ്ങളെ കൊണ്ടത്രെ മതിയായുള്ള ആശ്വാസം ജനിച്ചു സങ്കടം അ
ണയുംതൊറും പുതിയ ശത്രു ഉദിക്കുംതൊറും ഇസ്രയെലിന്റെ ശുഭകാലം വ
ന്നുകൂടെണ്ടതിന്നു ഇതുതന്നെ വഴി എന്നതു ആ വചനങ്ങളെകൊണ്ടു യഹൊ
വ കാണിച്ചുകൊണ്ടിരുന്നു ആ പ്രവാചകന്മാരിൽ ഒബദ്യാ എദൊമ്യരെ സ്നെ
ഹക്കുറവു നിമിത്തം ശാസിച്ചു അവൎക്കു ശിക്ഷ അറിയിച്ചശെഷം യൊവെൽ
അവസാനകാലങ്ങളിൽ ജാതികൾ യരുശലെമിന്നു വിരൊധമായി കൂടി
വന്നു യഹൊവയുടെ ന്യായവിധിയാൽ തൊല്ക്കെണ്ടുന്നപ്രകാരം വെളിപ്പെ
ടുത്തി- അതിന്റെ ശെഷം യഹൊവ ഇസ്രയെല്യനായ യൊനയെനി നി വെക്കാ
രെ അനുതാപത്തിന്നായി വിളിക്കെണ്ടതിന്നു അയച്ചു- യഹൂദനായ ആമൊ
സെകൊണ്ടു ഇസ്രയെല്യൎക്ക രാജ്യത്തിന്റെ നാശം അറിവാറാക്കി ഹൊശയാ
കൂടെ ശിക്ഷെക്ക അടുത്ത ഇസ്രയെലിന്റെ പാവങ്ങളെ ഭൎത്സിച്ചു കൊണ്ടിരു
ന്നു- അനന്തരം ആഹസിന്റെ മൂഢത യഹൂദെക്ക ആപത്തുവരുത്തുവാന്തുടങ്ങിയ
പ്പൊൾ യശായമിഖാ എന്നിവരും ഉദിച്ചു യരുശലെം നശിച്ചു പൊകെണമെ
ന്നും പ്രജകൾ ബാബെലിലെക്ക് അടിമകളായി പൊകെണമെന്നും കല്പി
ച്ചതുമല്ലാതെ ആ ദുഃഖത്തിന്നു ശാന്തി വരുത്തുവാൻ ദാവിദ്യൻ എന്നൊരുത്തൻ
ജനിച്ചു രാജ്യം യഥാസ്ഥാനത്തിലാക്കി ഭൂമണ്ഡലമെങ്ങും സമാധാനം നടത്തി വ
ഴും ദൈവകൊപത്തെ നടത്തുന്ന ചൂരൽ എന്നത് രശ്ശുരും ജാതികളുടെ തലയാ
ബാബെലും അന്നു ഇല്ലാതെ ആകും എന്നും കാണിച്ചു കൊടുത്തു- നാഹുംചഫന്യ
യും അശ്ശുരിന്റെ ക്ഷയത്തെ ദൎശിച്ചതിൽ പിന്നെ ഹബക്കുക്ക കല്ദയർ അതി
ക്രമിച്ചവരും എന്നറിയിച്ച അതിന്നുതക്ക ആശ്വാസന്യായങ്ങളെ കെട്ടുപറക
യും ചെയ്തു- യഹൂദയുടെ ആപദ്ദിവസം അണയുമ്പൊൾ യഹ്മിയ നഗരിത്തിലും ഹ
സ്ക്കിയെൽ രാജ്യഭ്രഷ്ടരായി പൊയവരിലും എങ്ങും കാണുന്ന ഹൃദയം കാഠിന്യം
നിമിത്തം വാദിച്ചും ശാസിച്ചും പട്ടണനാശം വന്ന ശെഷവും ജനം യഹൊവയെ
യും സാദെശത്തെയും വീണ്ടും തെടി നടക്കുന്ന കാലത്തെ സന്തൊഷിച്ചു വൎണ്ണി
ക്കയും ചെയ്തു- അക്കാലത്തിൽ ദാനിയെൽ ബാബെൽ രാജധാനിയിൽ സ്ഥാ
നമാനങ്ങളെ പ്രാപിച്ചു കല്ദയർ മെദ്യർ പാൎസികൾ ൟ മൂന്നു കൊയ്മകൾക്ക
ക്രമത്താലെ മന്ത്രിയായിവാണു അവൻ ദൈവാത്മാവ് നിറഞ്ഞു ചക്രവൎത്തിത്വം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/47&oldid=192444" എന്ന താളിൽനിന്ന് ശേഖരിച്ചത്