താൾ:CiXIV258.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

മുമ്പെ കല്ദയൎക്കും പിന്നെ പാൎസിക്കും ശെഷം യവനൎക്കും വരെണമെന്നു ദൎശിച്ച
തുമല്ലാതെ ഭയങ്കരമായ നാലാമതൊരു രാജ്യം വൎദ്ധിക്കും എന്നും അതു ഛിദ്രിച്ചു
പൊയശെഷം അതിൽ നിന്നു ദൈവജനത്തിന്നു ഒടുക്കത്തെ ശത്രു പുറപ്പെട്ടു യ
ഹൊവയുടെ കൈയാൽ മുടിഞ്ഞുപൊകും എന്നും ഇന്ദ്രത്വം പരിശുദ്ധന്മാൎക്ക ആ
യ്വരും എന്നും കണ്ടു ഉപദെശിക്കയും ചെയ്തു- കൊരശ് യഹൂദ നാട്ടിനെ അ
ല്പം വഴിക്കാക്കിയത പൊരാ ദൈവം തന്നെ വെണ്ടുവൊളം യഥാസ്ഥാനത്തി
ലാക്കും എന്നതകൂട അറിഞ്ഞു ജനങ്ങൾ യരുശലെമിലെക്കും മടങ്ങിവന്നശെഷം
ജകൎയ്യ ഹഗ്ഗായി എന്നവർ ദെവാലയവും പട്ടണവും രാജ്യവും ഇരപ്പെങ്കി
ലും ഭാവി അതിപ്രകാശമായി വരും എന്നു വിസ്തരിച്ചാശ്വാസം ചൊല്ലി ഒടു
ക്കം മലാക്ക്യ ന്യായ പ്രമാണത്തിൽ ചഞ്ചലവും വൈരാഗ്യവും വരാതെ ഉറച്ചിരി
ക്കെണം ഇപ്രകാരം കാത്തുകൊണ്ടിരുന്നാൽ കൎത്താവ് തന്റെ ആലയത്തി
ലെക്ക വരുന്നതുകൊണ്ടു തമസ്സതീരും സൂൎയ്യൻ ഉദിക്കും എന്നു ഖണ്ഡിച്ചു
അറിയിച്ചു ഇവ്വണ്ണം പ്രവാചകന്മാർ എല്ലാവരും എകമനസ്സായി ജാതികൾ
നശിക്കയിൽ ഇസ്രയെൽ നിലനില്ക്കും എന്നും ദാവിദ് രാജ്യത്തിന്നു താഴ്ചന
ന്ന പറ്റുന്നു എങ്കിലും അനുഗ്രഹത്താൽ ഉറവായി സൎവ്വലൊകാധിപൻ ആ
വംശത്തിൽതന്നെ അവതരിക്കും എന്നും ഘൊഷിച്ചെതെല്ലാം ജനങ്ങ
ൾ ഞെരുങ്ങി ചിതറിചതഞ്ഞുപൊയ കാലത്തിൽ കയറുപൊലെ മുറുക്കപിടി
ച്ചു ഒരോരൊ രാജ്യവൎത്തമാനങ്ങളെ കെൾക്കുമ്പൊൾ ഒൎത്തും കാത്തും കൊ
ണ്ടിരുന്നു ഒരൊരുത്തർ പാൎക്കുന്ന ദെശത്തിൽ നാനാജാതികളെയും കൂട ഈ
ഭാവിജ്ഞാനത്തിന്റെ ഒരു ഛായയെ ഗ്രഹിപ്പിക്കയും ചെയ്തു-

കിഴക്കെദിക്കിലെ പുറജാതികൾ

൩൩., തെക്കപടിഞ്ഞാറെ ആസ്യ

ലൊകചരിത്രത്തിൽ വിവരിച്ചു പറയെണ്ടുന്ന ജാതികൾ ചുരുക്കം.കാഫ്രികൾചീന
ർ- മുകിളർ മുതലായവരെ കൊണ്ടു സാരമുള്ള വിശെഷങ്ങളെ അറിയിപ്പാ
റില്ല- വിസ്തരിച്ചു പറയെണ്ടുന്ന വംശങ്ങൾ പണ്ടുപണ്ടെ രണ്ടു വിധം ഉദയത്തെ
യും അസ്തമാനത്തെയും ആശ്രയിച്ചു പൊയവർ തന്നെ- ൟ രണ്ടു വകക്കാ
രുടെ ഇടയിൽ കൌകസുമല മുതൽ മദ്ധ്യതറന്യസമുദ്രം പൎയ്യന്തം ഇരു
വൎക്കും പാലം പൊലെ ചിറ്റാസ്യനാടു നീണ്ടു കിടക്കുന്നു- അതിൽനിന്നു കിഴക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/48&oldid=192446" എന്ന താളിൽനിന്ന് ശേഖരിച്ചത്