താൾ:CiXIV258.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

പ്പെട്ടു ദൂരരാജ്യങ്ങളിലെക്ക വിറ്റുപൊകയുംചെയ്തു- അനന്തരം അശ്ശുർരാ
ജാക്കന്മാർ യുദ്ധയാത്രയായി പുറപ്പെട്ടു തുടങ്ങിയപ്പൊൾ പൂൽ മഹാരാജാ
വ് ൧൦ ഗൊത്രങ്ങളെ ആക്രമിച്ചു മെനഹെം രാജാവൊടു കപ്പം വാങ്ങുകയും
ചെയ്തു- അനന്തരം പെക്കാദ മഷ്കരാജാവിനെ ബന്ധുവാക്കി ദാവിദ്യരെ
നീക്കെണ്ടതിന്നു മുതിൎന്നു അടുത്തപ്പൊൾ ആഹാസ് രാജാവ് വിറച്ചു യശാ
യ പ്രവാചകൻ ദിവ്യവാഗ്ദത്തങ്ങളെ എത്ര ഒൎപ്പിച്ചെങ്കിലും അശ്ശുരിലെക്ക
ആളയച്ചുതിഗ്ലത്ത പിലെസരെ ആശ്രയിച്ചു അശ്ശൂൎയ്യരും വന്നു അന്നെ ആ
സങ്കടം തീൎന്നാറെയും മിസ്രക്കാരൊടും മറ്റും പിണങ്ങി തുടങ്ങുകയാൽ ക
നാനിന്നു മൂലനാശം വരുത്തി ൧൦ ഗൊത്രരാജ്യം അശ്ശുൎയ്യരാലും യഹൂദ
ദൈവാലയവും ദാവിദ് വഴ്ചയും കല്ദയരാലും ഒടുങ്ങി പൊയി പ്രജകൾ
വെറെ രാജ്യങ്ങളിൽ വാങ്ങിപൊകെണ്ടിവരികയും ചെയ്തു-

ഇപ്രകാരം ശമൎയ്യരാജ്യം കുടികളില്ലാതെവന്നപ്പൊൾ അശ്ശുൎയ്യനായ അ
സ്സൎഹദ്ദൊൻ നാനാജാതികളെ കുടിഎറ്റി അവരും ജാതി പരദെവത
മാരല്ലാതെ നാട്ടുപരദെവതയായ യഹൊവയെയും അജ്ഞാനികളാ
യി സെവിച്ചുവന്നു യഹൂദരാജ്യത്തിൽ ൧൦ വൎഷത്തൊളം കുടിയില്ലതെ
ഇരുന്നശെഷം കല്ദയരെ നീക്കിയ കൊരശ് എന്ന ഫാൎസി യഹൂദർ മടങ്ങി
ചെന്നു പാൎപ്പാനായി സമ്മതിച്ചാറെ അരലക്ഷത്തൊളം സാധുക്കളായവ
ർ ജരുബാബൽ എന്ന ദാവിദ്യനെ അനുസരിച്ചു മടങ്ങിവന്നു യരുശലെ
മെയും ദൈവാലയത്തെയും പണിയിക്കയും ചെയ്തു- അതിൽ പിന്നെയും
എ ജൂനഹമിയ എന്നിരിവർ ചിലരെ കൂട്ടിക്കൊണ്ടുവന്നു പാൎപ്പിച്ചു നഗ
രത്തിൽ വാതിലുകളെയും എടുപ്പിക്കയും ചെയ്തു- ആ ദൈവാലയത്തിന്നു
ശലൊമൊന്നുണ്ടായ സ്വൎണ്ണാലങ്കാരമില്ല സാക്ഷിപെട്ടകവും യഹൊവയു െ
ട സാന്നിദ്ധ്യം കാണായിവന്നതുമില്ല മടങ്ങിവന്ന കൂട്ടവും ദൂരരാജ്യങ്ങളിൽ
അനങ്ങാതെ വസിച്ചുവരുന്ന ഇസ്രയെലസംഖ്യയും എല്ലാവരും ഒട്ടൊഴിയാ
തെ പാൎസിയവനരൊമ എന്നിങ്ങിനെ അന്നന്നു ആധിക്യം വന്ന പുറജാതി
കളെ സെവിച്ചു കീഴ്പെട്ടിരുന്നു-

൩൨., പ്രവാചകന്മാർ-

ഇപ്രകാരം യഹൊവാ ജനം ജാതികളിൽനിന്നു വെൎവ്വിട്ടു തനിയെ പാൎത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/46&oldid=192442" എന്ന താളിൽനിന്ന് ശേഖരിച്ചത്