താൾ:CiXIV258.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

മാണത്തെ കണ്ട ഉടനെ കല്പനപ്രകാരം ആചരിച്ചു കമ്പം ഇല്ലാത്ത പ്രകാരം യ
ഹൊവാമാൎഗ്ഗത്തിൽ നടന്നു കൊണ്ടിരുന്നു ദാവിദിന്നു വന്ന വാഗ്ദത്തം സന്ത
തിയിലും കൂട ആവസിക്കകൊണ്ടു നല്ലവൎക്കു ഒരു നാളും ആശ മുഴുവനും വിട്ടി
ട്ടില്ല ലൊകത്തിന്റെ രാജാവും ഇസ്രയെലിന്റെ തെജസ്സുമായുള്ളവൻ
ഇതിൽ ജനിക്കുംപൊൽ എന്നപെക്ഷിച്ച പാൎക്കകൊണ്ടു ഇസ്രയെലിൻ
ഗൃഹഛിദ്രത്താൽ ഉണ്ടായ സങ്കടങ്ങളെ സഹിപ്പാൻ പ്രാപ്തിവന്നു- ഛിദ്രം
ഉണ്ടായശെഷം രണ്ടു രാജ്യങ്ങൾ തമ്മിൽ എറിയ പടയുണ്ടായി യൊശഫത്ത്
ആഹാബിനൊടു സ്നെഹം കെട്ടിയതിനാൽ ദാവിദ്യൎക്കു ആപത്തത്രെ ഫലിച്ചു
ച്ചുവന്നു- അനന്തരം എറിയകാലം ഇസ്രയെലിന്നും യഹൂദൎക്കും സംബന്ധം അ
റ്റിരുന്നശെഷം അമച്യാഡംഭിച്ചു യൊവശൊടു പൊർ കൂട്ടിയപ്പൊൾ അ
തിക്രമത്തിന്നു ശിക്ഷവന്നു ഇസ്രയെലർ യരുശലെം പട്ടണത്തെ പൊരുത
ടക്കി ചിലകാലം കൊയ്മനടത്തുകയും ചെയ്തു അമച്യയുടെ പുത്രനായ ഉജ്ജി
യയഹൂദെക്ക സ്വാതന്ത്ര്യസൌഖ്യം മടക്കി കൊടുത്തു വാണതിൽ പിന്നെയൊ
ഥാം എന്ന മകന്നു ഇസ്രയെലിനൊടു യുദ്ധം ഉണ്ടായി ആയുദ്ധം ഹെതുവാ
യിട്ടു രണ്ടു രാജ്യങ്ങളും ചുഴിയിൽ എന്നപൊലെ മഹാവംശങ്ങളുടെ വമ്പടക
ളിൽ പിണഞ്ഞു മുങ്ങുമാറാകയും ചെയ്തു-

൩൧., യഹൂദ ഇസ്രയെലും ജാതികളിൽ ചിതറിപൊയത്-

ആ രണ്ടു രാജ്യങ്ങൾ്ക്ക പൂൎവ്വത്തിലും ദെശങ്ങളിൽനിന്നു കൂടക്കൂടെ ക്ലെശം
ഉണ്ടായി രഹാബയാം വാഴുന്ന കാലത്തിങ്കൽ ശിശാക്കെന്ന മിസ്രക്കാരൻ
യരുശലെമിൽ കയറി ശലൊമൊ സ്വരൂപിച്ചിട്ടുള്ളതിനെ കൊണ്ടുപൊയി
പിന്നെ ആ സംരക്ഷിച്ചു വരുമ്പൊൾ ആ ഫ്രീക്ക്യർ കൂടി വലിയ സൈന്യം
ആക്രമിച്ചു തനിഷ്ഫലമായ്വന്നു എദൊം ഫിലിഷ്ട്യർ ലൊത്യരും യഹൂദയെ
വിരൊധിച്ചു വന്നു ചിലപ്പൊൾ സെവിക്കയും ചെയ്തു- ഇസ്രയെലിന്നു ഭയം
വരുത്തുന്നത ദമഷ്കരാജ്യം തന്നെ അതു ശലൊമൊന്റെ കാലത്തു ഇസ്ര െ
യലെ അനുസരിയാതെ വിട്ടു ആഹാബിന്റെ കാലം തുടങ്ങി ഇസ്രയെലെ നി
ത്യം ഞെരുക്കി പൊന്നു യെഹൂസ്വരൂപത്തിൽ നാലാമനായ ൨ാം യരൊബ്യാം
ജയിച്ചു അല്പകാലം കൊണ്ടു ദമഷ്ക ഭരിക്കയും ചെയ്തു- ഇങ്ങിനെയുള്ള എ
ല്ലാ യുദ്ധങ്ങളിലും എറിയ ഇസ്രയെലരും യഹൂദരും ശത്രുകൈയിൽ അക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/45&oldid=192440" എന്ന താളിൽനിന്ന് ശേഖരിച്ചത്