താൾ:CiXIV258.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

പൊയി- ൟ സ്വരൂപങ്ങളിൽ അല്പം ശ്രീത്വമുള്ളതു യെഹുവംശം തന്നെ
അതിന്റെ കാരണം ആഹാബരാജാവ് തൂരിലെ രാജാവിന്റെ മകളെ വി
വാഹം ചെയ്തപ്പൊൾ അവൾ ആ നിസ്സാരനെ വശത്താക്കി പരദെവ
തയായ ബാളെ സെവിപ്പിച്ചു യഹൊവഭക്തരെ ക്രൂരമായി ഹിംസിക്ക
യും ചെയ്തു- ആ ഇരുവരൊടു എലിയ എന്നൊരു ദീൎഘദൎശി അഗ്നിമയമാ
യ വിശ്വാസത്തൊടെ തടുത്തു നിന്നു ദൈവത്തമായ ബലത്താലെ എറി
യ അതിശയങ്ങളെ പ്രവൃത്തിച്ചശെഷം സ്വൎഗ്ഗാരൊഹണമായ ഉടനെ എലീ
ശ എന്ന ശിഷ്യൻ അവൻ ചെയ്തപ്രകാരം യഹൊവയെ സെവിച്ചു സെവി
പ്പിച്ചും കൊണ്ടു ആഹബ മരിച്ചപ്പൊൾ സ്വരൂപത്തിന്നു നാശം വരുത്തെണ്ട
തിന്നു യെഹു എന്ന സെനാധിപനെ അഭിഷെകം ചെയ്തു ആയവൻ ചെ
ന്നു നിയൊഗപ്രകാരം അനുഷ്ഠിച്ചു ഇജെബൽ മുതലായ ദുൎവ്വംശത്തെ
മുടിച്ചു കളഞ്ഞതിനാൽ തനിക്കും പുത്രപൌത്രന്മാൎക്കും യഹൊവാ കടാ
ക്ഷം ഉണ്ടാക്കിതാനും യരൊബ്യാം പാപത്തെ വിടായ്കയാൽ അനുഗ്രഹ
വും വെഗത്തിൽ വിട്ടുപൊയി-

യഹൂദയിൽ അപ്രകാരമല്ല പ്രജകളും രാജാക്കന്മാരും കൂടക്കൂട അന്യദെ
വകളിൽ സഞ്ജിച്ചു എങ്കിലും ദൈവാലയം ഉണ്ടു ലെവ്യാചാൎയ്യരും ഉണ്ടു യ െ
ഹാവാധൎമ്മത്തെ യഥാസ്ഥാനത്തിലാക്കുവാൻ നല്ല രാജാക്കന്മാൎക്ക പ്രയാ
സമായി വന്നിട്ടുമില്ല രഹാബ്യാം അബിയാം എന്ന മകനും ബിംബപൂ
ജ ചെയ്തുവന്നശെഷം ആസായൊശഫാത്ത് എന്നിരുവരും യഹൊവാ
നാമത്തെ ആശ്രയിച്ചു വാണു യൊസഫാത്ത് ബുദ്ധി പൊരായ്കയാൽ
പുത്രനെ ഇജെബൽ പുത്രിയായ അഥല്യയെ വെൾ്പിക്കകൊണ്ടു ആ ദുഷ്ട
രാജത്വം ഗ്രഹിച്ചു ദാവിദ്യരെ മിക്കവാറും കൊന്നു ബാളെ എങ്ങും പ്രതി
ഷ്ഠിക്കയും ചെയ്തു- മഹാചാൎയ്യനായ യൊയദാ എകരാജപുത്രനായ യൊ
വശെപൊറ്റിയപ്പൊൾ അവളുടെ വാഴ്ചെക്കും ബാളാരാധനെക്കും ഒടുക്കം
വന്നുപൊയി- ദാവിദ്യരിൽ അതിവികൃതൻ ആഹശ് തന്നെ ഹിസ്ക്കിയ
എന്ന മകൻ ഭക്തി എറീട്ടുള്ള ഒരുത്തൻ അനന്തരം മനശ്ശെ അമ്മൊ
ൻ ഇങ്ങിനെ രണ്ടു രാജാക്കന്മാർ ഉന്മത്തരായി കള്ളദെവകളെ കൈക്കൊ
ണ്ടു രാജ്യം കൊടുത്തശെഷം യൊശിയ എന്ന ശ്രെഷ്ഠരാജാവ് ന്യായപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/44&oldid=192438" എന്ന താളിൽനിന്ന് ശേഖരിച്ചത്