താൾ:CiXIV258.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

അഹീയപ്രവാചകനെ അയച്ചു യരൊബ്യാം എന്നൊരു എഫ്രയിമക്കാരനൊ
ടു ൟ പാപം ഹെതുവായിട്ടു ൧൦ ഗൊത്രങ്ങൾ ശലൊമൊന്യനെ പിഴുക്കി നി
ന്നെ വാഴിച്ചു സെവിക്കും എന്നറിയിച്ചു രാജാവ് അതു കെട്ടാറെ യരൊബ്യാം
ഒടിപ്പൊയി മിസ്രയിൽ വന്നു ശിശാക്ക എന്ന പുതുരാജാവൊടു കൂടപാൎത്തശെ
ഷം ശലൊമൊ മരിച്ച ഉടനെ ഇസ്രയെൽ മൂപ്പന്മാർ ശികെമിൽ കൂടിയരൊ
ബ്യാമെ വിളിച്ചു വക്കീലാക്കി രഹബ്യാം എന്ന ശലൊമൊന്യനൊടു നിന്നെവാ
ഴിക്കെണ്ടി ഇരിക്കുന്നുവല്ലൊ അഛ്ശൻ ഞങ്ങളിൽ ചുമത്തിയ ഭാരത്തെ മാത്രം
കുറക്കുകയാവു എന്നുണൎത്തിച്ചപ്പൊൾ രാജാവ് ദ്വെഷ്യപ്പെട്ടു ഒന്നു കല്പിച്ച
തിനാൽ മത്സരം ഉണ്ടായി ൧൦ ഗൊത്രങ്ങൾ യരൊബ്യാമെ ആശ്രയിച്ചു വാഴി
ക്കയും ചെയ്തു- ദാവിദ് പൌത്രന്നു യഹൂദബിന്യമീനുമായി ഇരിക്കെ ഉള്ളു ഇ
പ്രകാരം ശലൊമൊ രാജത്വത്തിന്റെ തെജസ്സ ക്ഷണനെരത്തിൽ മറഞ്ഞു
ആ ഒരു രാജ്യം രണ്ടു ശത്രു പക്ഷമായി ചമഞ്ഞു- അതിൽ ചെറിയതിന്നു യ
ഹൂദ എന്ന പെർ മറ്റെതിന്നു എഫ്രയിം എന്നും ഇസ്രയെൽ എന്നും ബഹുമാ
നപെരുണ്ടായി രാജധാനി മുമ്പെ തിൎച്ചായിൽ പിന്നെ ശമൎയ്യയിൽ ഉണ്ടായി
അഹീയയുടെ വചനത്താൽ യഹൊവ മുമ്പെ ദാവിദിന്നു കല്പിച്ചു കൊടുത്ത
തു പഴുതായി പൊയില്ല എന്നും എഫ്രയിമിന്നു ഇപ്രകാരമുള്ള വാഗ്ദത്തം വ
ന്നില്ല എന്നും യരൊബ്യാം വിചാരിച്ചു പ്രപഞ്ചബുദ്ധിയിൽ ആശ്രയിച്ചു പ്ര
ജകൾക്ക മൂലസ്ഥാനത്തൊടും സംബന്ധം അരുത് എന്നുവെച്ചു വടക്ക ദാ
നിലും തെക്കബെതെലിലും വൃഷഭങ്ങളെ പ്രതിഷ്ഠിച്ചു യഹൊവ എന്നു
സങ്കല്പിച്ചു വന്ദിക്കെണമെന്നു വ്യവസ്ഥ വരുത്തി കൂടാരനാളെ ആചരിക്കുന്ന
കാലത്തെ മാറ്റിവെച്ചതുമല്ലാതെ ഇങ്ങിനെയുള്ള അധൎമ്മത്തെ ലെവ്യർ സഹി
യാഞ്ഞു യഹൂദരാജ്യത്തിൽ വാങ്ങിനിന്നപ്പൊൾ നാനാവംശങ്ങളിൽ നിന്നു ആ
ചാൎയ്യരെ എടുത്തു സെവക്കാക്കയും ചെയ്തു- ഇപ്രകാരം ഉണ്ടായ യരൊ
ബ്യാം പാപത്തിന്നു അഹീയവംശഛെദം എന്ന ശിക്ഷയെ അറിയിച്ചു യ
രൊബ്യാമിന്റെ മകനും അപ്രകാരം നാശം വന്നു സ്വരൂപം തീൎന്നു പൊക
യും ചെയ്തു- അതിന്റെ ശെഷം ഉണ്ടായ രാജാക്കന്മാർ യരൊബ്യാം പാപ
ത്തെ ആശ്രയിച്ചു വരികകൊണ്ടു ആ ശിക്ഷ പലപ്പൊഴും സംഭവിച്ചു ൨൫൦ കൊ
ല്ലത്തിന്നകം ൮ രാജസ്വരൂപങ്ങൾ കലഹം നിമിത്തം മുടിഞ്ഞു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/43&oldid=192436" എന്ന താളിൽനിന്ന് ശേഖരിച്ചത്