താൾ:CiXIV258.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

൨൯., ശലൊമാ

ദാവിദ് മരിക്കുന്നതിന്നു മുമ്പെ യൊവബ മുതലായ മഹാലൊകർ മന്ത്രിച്ചു െ
കാണ്ടു അദൊന്യ എന്ന രാജപുത്രനെ വാഴിപ്പാൻ ഉത്സാഹിച്ചപ്പൊൾ ശലമൊ
രാജത്വം ദൈവത്തിന്നു അവകാശം എന്നുരച്ചു യൊവബ് മുതലായ ദുഷ്ട
ന്മാരെ ശിക്ഷിച്ചു രാജ്യത്തിൽ സമാധാനം സ്ഥിരമാക്കുകയും ചെയ്തു- ചുറ്റി
ലും ഭരിക്കുന്ന രാജാക്കന്മാർ അവന്റെ തുണ അന്വെഷിക്കുന്നതിൽ മിസ്ര
ക്കാരൻ പുത്രിയെ ഭാൎയ്യയാക്കികൊടുത്തു തൂർ പട്ടണത്തിന്റെ രാജാവായ ഹീ
രാംസ്നെഹം കെട്ടി മഹാദൈവാലയത്തിന്റെ പണിക്കു വെണ്ടുന്ന കൊപ്പുകളും
ശില്പികൾ മുതലായ വിദ്വാന്മാരെയും അയച്ചുകൊടുത്തു ആ ദൈവാലയം
പണിതു ചമെച്ചത് കൂടാരത്തിന്റെ മാതിരി പ്രകാരം തന്നെ ശൊഭയിലും
മഹത്വത്തിലും മാത്രം എറിയത്- അതിനെ പ്രതിഷ്ഠചെയ്യുന്ന ദിവസത്തിൽ െ
പട്ടകത്തെ അതി പരിശുദ്ധത്തിലാക്കിയപ്പൊൾ മെഘം അകത്തുനിറഞ്ഞു
യഹൊവാതെജസ്സ ൟ സ്ഥാനത്തിൽ അധിവസിപ്പാൻ പ്രസാദവും തൊ
ന്നിയ യഹൊവാലയത്തെ തീൎത്തശെഷം രാജാലയവും കൂട എടുപ്പിച്ചു ദ്രവ്യ
ത്തിന്നു ഒട്ടും കുറവില്ല കച്ചൊടവും നടക്കും എച്യുങ്ങെപ്രിൽ നിന്നു കപ്പലു
കളെ ഉണ്ടാക്കി ഷീരാമിന്റെ വൎത്തകന്മാരെയും കരെറ്റി ഒഫിർദ്വീപിന്നായി
അയച്ചതിനാൽ സ്വൎണ്ണവും രത്നാദികളും എറയുണ്ടായി- ജ്ഞാനം നിമി
ത്തവും രാജാവിന്റെ ശ്രുതിനീളെ പരന്നു യഹൊവയുടെ ആത്മാവ് നിറഞ്ഞ
മഹാത്മാവിന്റെ പാട്ടുകൾ വളരെ ഉണ്ടായി അതിൽ സുഭാഷിതങ്ങളും പാ
ട്ടുകളുടെ പാട്ടും ഐഹികമായയെ കാട്ടുന്ന പ്രസംഗിയും ഇന്നും ഉണ്ടു മറ്റും
ചില കവികളും അക്കാലത്തിൽ വാണു ആയവർ താനും പിതാവും ചമെച്ചി
ട്ടുള്ളവ ചെൎത്തു മൊശെ ആഗമങ്ങളൊടും പ്രവാചകന്മാർ തീൎത്ത ചരിത്രങ്ങ
ളൊടും കൂട്ടി സ്വരൂപിച്ചതിനാൽ പ്രജകളിൽ സത്യത്തിന്റെ അറിവ് എറി
വന്നു ഇസ്രയെലിന്നു വാഗ്ദത്തം ചെയ്ത വൈഭവം ബാഹ്യമായപ്രകാരം
സമ്പൂൎണ്ണം എന്നു തൊന്നുകയും ചെയ്തു-

൩൦., യഹൂദ ഇസ്രയെൽ രാജ്യങ്ങൾ വെർപിരിഞ്ഞു പൊയതു-

ശലൊമൊ വൃദ്ധനായപ്പൊൾ പരദെശത്തിൽനിന്നു കെട്ടിയ സ്ത്രീകളെ ആ
ശ്രയിച്ചു അവരുടെ ദെവസെവയിൽ അകപ്പെട്ടു തുടങ്ങിയപ്പൊൾ യഹൊവ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/42&oldid=192434" എന്ന താളിൽനിന്ന് ശേഖരിച്ചത്