താൾ:CiXIV258.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

രാജ്യം ക്രമത്തിൽ ആക്കെണ്ടതിന്നു ഉത്തമന്മാരായ കാൎയ്യക്കാരെയും
വെണ്ടുന്ന സ്ഥാനങ്ങളെയും കല്പിച്ചു മത്സരം അടക്കെണ്ടതിന്നു വിടാതെ
സെവിക്കുന്ന സൈന്യം ചെൎത്തുരക്ഷിച്ചുകൊണ്ടിരുന്നു ലെവ്യരുടെ പണി
ക്കും പുതിയ ആചാരം തിരിച്ചു കല്പിച്ചു താൻ സങ്കീൎത്തങ്ങളെ ഉണ്ടാക്കിയും
ആസാഹ മുതലായവരെ കൊണ്ടു ഉണ്ടാക്കിച്ചും ദെവാരാധനെക്ക വൈ
ഭവം കൂട്ടികൊണ്ടിരുന്നു ഇസ്രയെൽ രാജത്വം ഇവ്വണ്ണം അലങ്കരിച്ചുവ
ന്നപ്പൊൾ രാജാവ് ചെയ്തൊരു ദൊഷത്തിന്റെ അനുഭവത്താലും ജനങ്ങ
ളുടെ കൃതഘ്നതയാലും എറിയ സങ്കടമുണ്ടായി- ഇഷ്ടപുത്രനായ അബ്ശലൊം
തൻ സഹൊദരനെ കൊന്നൊടി പൊറുതികണ്ടു മടങ്ങി വന്നപ്പൊൾ അ
ഛ്ശനെയും പ്രജകളെയും ഭെദിപ്പിച്ചു തുടങ്ങി മന്ത്രിയായ അഹിതൊ െ
ഫലെ ചെൎത്തുകൊണ്ടു കലഹം ഉണ്ടാക്കി നെരിട്ടു വന്നാറെ ദാവിദ് യൎദ്ദെ
ൻ അക്കരയൊളം മടങ്ങി പൊകെണ്ടിവന്നു- ഞെരിക്കം അതിക്രമിച്ചപ്പൊ
ൾ ഹുസ്സാ എന്ന വിശ്വസ്തമന്ത്രി ഒരു കൌശലം വിചാരിച്ചു അഹിതൊഫെലി
ന്റെ ഉപായം നിഷ്ഫലമാക്കി ദാവിദിന്റെ പക്ഷക്കാൎക്ക ബലം വൎദ്ധിക്കു െ
വാളം പൊർ നടക്കാതെ ആക്കിവെച്ചു പൊരുണ്ടായപ്പൊൾ അബ്ശലൊം
മരിച്ചു പൊയതിനാൽ രാജാവ് അടങ്ങാതെ ദുഃഖിച്ചു- അതിന്റെ ശെ
ഷം യഹൂദഗൊത്രവും അല്പം വൈകീട്ടു ശെഷമുള്ളവരും അടങ്ങിചെൎന്ന
പ്പൊൾ യഹൂദർ അഹങ്കരിച്ചു ഡംഭിച്ചതിനാൽ മറ്റഗൊത്രങ്ങ
ളിൽ കലക്കം ഉണ്ടാക്കിയൊവബൊടു പൊരുതു തൊറ്റു രാജ്യത്തിൽ അമ
ൎച്ചയുണ്ടാകയും ചെയ്തു- ഇപ്രകാരമുള്ള ദുഃഖകാലങ്ങളിൽ ദിവ്യവാ
ഗ്ദത്തമത്രെ ദാവിദിന്റെ ശരണം അതു എന്തെന്നാൽ ഇസ്രയെലിന്നു സ്ഥി
രവാസം വന്നിരിക്കെ യഹൊവാകൂടാരത്തിന്നു പകരം ഉറപ്പുള്ള ആലയം െ
കട്ടെണമെന്നു വിചാരിക്കും നെരം നാഥാൻ പ്രവാചകൻ വന്നു നീ യുദ്ധ
ശാലി രക്താമ്പിതനല്ലൊ നീ അല്ല നിന്റെ പുത്രൻ സമാധാനരാജാവാ
യി വാണു യഹൊവാലയം പണിചെയ്യും ൟ സന്തതിയിൽ നിന്നു ഇസ്രയെ
ൽ രാജത്വം എന്നെക്കും ഒഴിഞ്ഞു പൊകയുമില്ല എന്നിങ്ങിനെ കെട്ടാ െ
റ ആശ്വസിച്ചു യഹൊവെക്കിഷ്ടനായ ശലൊമൊ എന്ന പുത്രനെ രാ
ജാഭിഷെകം ചെയ്യിച്ചു താൻ ൧൦൧൫ ക്രീ.മു. അന്തരിക്കയും ചെയ്തു-

5.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/41&oldid=192432" എന്ന താളിൽനിന്ന് ശേഖരിച്ചത്