താൾ:CiXIV258.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ൾ പട്ടുപൊകുമെന്നു പലസമയം തൊന്നി എങ്കിലും അഭിഷെകം ചെയ്യി
ച്ച യഹൊവ കൈവിടാതെ ഉദ്ധരിക്കും പല ഞെരുക്കത്തിലായവരും അ
വന്റെ സൽഗുണം വിചാരിച്ചു വീരന്മാരും അവനൊടു ചെൎന്നു തുണയായി
നടക്കുമ്പൊൾ രണ്ടുവട്ടം ശൌലെ കൊല്ലുവാൻ ഇടവന്നെങ്കിലും ജീവ െ
നാടെ രക്ഷിച്ചു ശൌൽ കരഞ്ഞു എന്നെക്കാൾ നല്ലവനെന്നു എറ്റുപറ
കയും ചെയ്തു- ഇസ്രയെലിലെ രാജത്വം ദാവിദിന്നുള്ളു എന്നറിഞ്ഞാ
റെയും ദുരാത്മാവ് രാജാവെ വിടാതെ ബാധിച്ചു വൈരം വളൎത്തുകയും ചെയ്തു
പിന്നെയും ഫിലിഷ്ട പടയുണ്ടായപ്പൊൾ രാജാവിന്നു യഹൊവയുടെ വചനം
ഒന്നും കെൾ്പാറായില്ല ഭയപ്പാടു അതിക്രമിക്കയാൽ മന്ത്രവാദിനിയെ
ചെന്നു കണ്ടു മരിച്ചിട്ടുള്ള ശമുവെലെ കരെറ്റെണമെന്നു നിൎബന്ധിച്ചാ
റെ ശമുവെൽ പ്രത്യക്ഷനായി നാള മരിക്കും എന്നറിയിച്ച ശെഷം പട ആ
രംഭിച്ചു ഇസ്രയെൽ തൊറ്റു യൊനഥാൻ മുതലായ രാജപുത്രരും പ
ട്ടുപൊയി ശൌലും സ്വന്തവാൾ മുനമെൽ വീണു മരിക്കയും ചെയ്തു-

൨൮., ദാവിദിന്റെ വാഴ്ച

ഗൊത്രക്കാർ മിക്കവാറും ശൌലിന്നു ശെഷിച്ച മകനായ ഇശ്ബൊഷത്തെ
അനുസരിച്ചെങ്കിലും യഹൂദഗൊത്രം ദാവിദെ വാഴിച്ചു ൨ പക്ഷക്കാൎക്ക
ഈരാണ്ടൊളം പടയുണ്ടായശെഷം ശൌലിന്റെ ധളവായി ദാവിദ് പ
ക്ഷം തിരിഞ്ഞതിനാലും ദാവിദിൻ പടനായകനായ യൊവബ് ആയാ
ളെ കൊന്നശെഷം ഇശ്ബൊഷത്ത് ഭൃത്യദ്രൊഹത്താൽ മരിച്ചതിനാലും
ദാവിദ് ഇസ്രയെലിൽ എകഛത്രാധിപതിയായി വാണു- അവൻ കനാ
ന്യർ പാൎക്കുന്ന യബുസെ ആഗ്രഹിച്ചു എത്ര ഉറപ്പുള്ള പട്ടണം എങ്കിലും
സ്വാധീനമാക്കിയരുശലെം എന്ന പെർ ധരിപ്പിച്ചു താൻ സീയൊൻ െ
കാട്ടയിൽ വാസം ചെയ്തു യഹൊവയുടെ പെട്ടകത്തെ അവിടെക്ക എ
ഴുന്നെള്ളിച്ചു പാൎപ്പിച്ചതിനാൽ കൊയ്മെക്കും ദെവശുശ്രൂഷെക്കും ആ
നഗരം മൂലസ്ഥാനമായിവന്നു- അയല്കാരുടെ അസൂയകൊണ്ടു എറിയപ
ടകൾ ഉണ്ടായപ്പൊൾ ഫിലിഷ്ട എദൊം അമ്മൊൻ മൊവബ ഇവരെ
ജയിച്ചടക്കിയതുമല്ലാതെ ദമഷ്ക്കിൽ വാഴുന്ന അറാമ്യരെയും മറ്റും
സ്വാധീനമാക്കി ഫ്രാത്ത് നദിയൊളം ജയിച്ചുവാഴുകയും ചെയ്തു- ൟ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/40&oldid=192431" എന്ന താളിൽനിന്ന് ശേഖരിച്ചത്