താൾ:CiXIV258.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

യഹൊവ അരുളിച്ചെയ്തിട്ടു ശമുവെൽ യഹൂദ ഊരുകളിൽ ചെറുതായി
ട്ടുള്ള ബെത്ലഹെമിലെക്ക ചെന്നു ഇശ്ശയുടെ ൭ പുത്രന്മാരെ കണ്ടു അവനി
ൽ ആരെയും അല്ല ആടുകളെ മെയ്പാൻ വിട്ടു പൊയ ദാവിദിനെ അഭി
ഷെകം ചെയ്തു- അന്നുതൊട്ടു യഹൊവയുടെ ആത്മാവ് ശൌലിൽ നിന്നു
മാറി ദാവിദിൽ പ്രവെശിച്ചു ശൌലിന്നു ദുൎഭൂതത്താൽ മനഃപീഡയും
തമൊഗുണവും എറെവന്നു ഇതിനെ ശമിപ്പിക്കെണമെന്നു മന്ത്രികൾ വിചാ
രിച്ചു വീണവായിച്ചു പാടുന്നവൻ എന്നു പ്രസിദ്ധനായ ദാവിദിനെ വ
രുത്തി പാൎപ്പിച്ചു ദാവിദ് വായിക്കുമ്പൊൾ ഒക്കയും ദുരാത്മാവ് രാജാവി
ന്നു മാറുകയും ചെയ്യും- അനന്തരം ഫിലിഷ്ടരൊടു പടയുണ്ടായിട്ടു രാ
ജാവ് ആ ബാല്യക്കാരനെ വിട്ടയച്ചു താൻ ചെകവരൊടു പുറപ്പെട്ടു ചെ
ന്നു ദാവിദ് ചിലകാലം ഇടയനായി നടന്നശെഷം പാളയത്തിൽ ചെന്നു
സഹൊദരരെ കാണെണമെന്നു അഛ്ശൻ കല്പിച്ചതിനെ അനുസരിച്ചു
പൊയി പാളയത്തെ കണ്ടു ഉന്നതശരീരിയായവൻ ഇസ്രയെലരൊടു കൊ
ള്ളിവാക്കു പറഞ്ഞത കെട്ടാറെ ദാവിദ് യഹൊവയിൽ ആശ്രയിച്ചുകപി
ണക്കല്ലെറിഞ്ഞു ശത്രുവെ കൊന്നു ജയശ്രീത്വം വരുത്തിയതിനാൽ ശൌ
ൽ അവനെ കൂട്ടികൊണ്ടു സമ്മാനിച്ചു രാജപുത്രനായ യൊനഥാൻ അവ
ന്നു അനന്യമിത്രം ആകയും ചെയ്തു- മടങ്ങി വരുമ്പൊൾ ജനങ്ങൾ ആൎത്തു
രാജാവിലും ദാവിദെ അധികം സ്തുതിക്കകൊണ്ടു ശൌൽ സംശയിച്ചു
അസൂയപ്പെട്ടു ദ്വെഷിച്ചു തുടങ്ങി അവനെ കൊല്ലുവാൻ വിചാരിച്ചതൊ
ക്കയും സാധിക്കാതെ അവന്റെ കീൎത്തിയെ വൎദ്ധിപ്പിച്ചു മനൊവിനയത്തെ
പ്രത്യക്ഷമാക്കി കൊടുത്തു രാജാവ് അവന്റെ നെരെ കുന്തം ചാടി എ
ങ്കിലും കുത്തു കൊണ്ടില്ല രാത്രികാലത്തു അകമ്പടിജനങ്ങളെ അയച്ച െ
പ്പാൾ ദാവിദെ വെട്ട രാജപുത്രി അവനെ ഇറക്കി രക്ഷിക്കയും ചെയ്തു- പ
ട്ടണത്തെവിട്ടൊടിയശെഷം എകാന്തത്തിൽ യൊനഥാനെ കണ്ടു ഇരിവ
രും കരഞ്ഞു കുശലവാക്ക പറഞ്ഞപ്പൊൾ ദാവിദവനത്തിലും ഗുഹകളി
ലും ഒളിച്ചു ഫിലിഷ്ടരൊടും നാട്ടുകാരൊടും സ്ഥിരവാസം കാണാതെ ക്ലെ
ശിക്കുമ്പൊൾ ശൌൽ അവൻ നിമിത്തം ആചാൎയ്യരുള്ള ഒരു വലിയകുഡും
ബത്തെ കൊല്ലിച്ചു മാനെപ്പൊലെ നായാട്ടു തെടുകയും ചെയ്തു- ഇപ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/39&oldid=192429" എന്ന താളിൽനിന്ന് ശേഖരിച്ചത്