താൾ:CiXIV258.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

രാജത്വം എല്ലാ ജാതികളുടെ മുമ്പാകെയും ഭൂമിയിൽ പ്രത്യക്ഷമാക്കും
എന്നു പണ്ടുപണ്ടെ ഇസ്രയെലിൽ പാരമ്പൎയ്യമായ ആശ ആകകൊണ്ടു
ശമുവെലിന്നു ഇഷ്ടക്കെടു തൊന്നിയപ്പൊൾ യഹൊവ അവനൊടു ഹൃ
ദയകാഠിന്യം നിമിത്തം ഞാൻ അവൎക്കു രാജാവെ തരാം എന്നറിയിച്ചു
അക്കാലത്തിൽ ഒരു ബിന്യമീന്യൻ കാണാതെപൊയ കഴുതകളെ തിര
ഞ്ഞുനൊക്കുവാൻ ശൌൽ എന്ന മകനെ അയച്ചപ്പൊൾ അവൻ നടന്നു
കഴുതകളെ കാണാതെ ശമുവെലെ ചെന്നു അപെക്ഷിച്ചപ്പൊൾ കഴുത
കളെ അല്ല ഇസ്രയെലിന്റെ രാജത്വം പ്രാപിച്ചു യഹൊവ അവനെ ഉ
ദ്ദെശിച്ചു അറിയിക്കകൊണ്ടു ദൎശനക്കാരൻ ശൌലെ തൈലം കൊണ്ടു
അഭിഷെകം ചെയ്താറെ ശൌൽ ആരെയും അറിയിക്കാതെ വീട്ടിലെ
ക്ക പൊയിപാൎത്തു- അനന്തരം ഇസ്രയെൽ എല്ലാം സഭയായി കൂടിയപ്പൊ
ൾമുതൽ വെൽ യഹൊവയുടെ ഇഷ്ടം അറിയെണ്ടതിന്നു ചീട്ടിട്ടി രാജാ
വെ തെരിഞ്ഞെടുക്കെണമെന്നു കല്പിച്ചപ്പൊൾ ബിന്യമീൻ ഗൊത്രവും
അതിൽ ശൌൽ എന്ന പെരും കാണായിവന്നു- അല്പകാലം ബഹുമാനം
കൂടാതെ വസിച്ചശെഷം അമ്മൊന്യരെ ജയിച്ചതിനാൽ കീൎത്തിയും രാജ
മാനവും വന്നുകൂടിയാറെ എറിയയുദ്ധങ്ങളെ ചെയ്തു വിശെഷിച്ച് ഫിലി
ഷ്ടർ ഇസ്രയെലെ മുമ്പെ നിരായുധരാക്കിയതിനാൽ പലപ്പൊഴും അ
തിക്രമിച്ചു വരുന്നതു തടുക്കെണ്ടിവന്നു- അങ്ങിനെ പൊരുണ്ടായതി
ൽ ശമുവെൽ ശവുലിന്നു വിശ്വാസം പൊരാ എന്നു കണ്ടു രാജത്വം എന്നും
നിന്നൊടുകൂട ഇരിക്കയില്ല എന്നറിയിപ്പാൻ സംഗതിവന്നു- അനന്തരം
പുരാണശത്രുക്കളായ അമലെക്യരെ യഹൊവ ദ്വെഷിച്ചു അവരെ സൎവ്വ
സന്നാഹങ്ങളൊടും കൂട അശെഷം സംഹരിക്കെണമെന്നു ശമുവെൽ മു
ഖെന കല്പിച്ചശെഷം ശൌൽ പൊരുതു ജയിച്ചു അവരുടെ രാജാ
വെയും മൃഗക്കൂട്ടങ്ങളെയും ജീവനൊടെ വെച്ചപ്പൊൾ ശമുവെൽ
അവനൊടു എതിൎത്തു ശാസിച്ചു യഹൊവയെ അനുസരിക്കായ്കകൊ
ണ്ടു രാജത്വം നീങ്ങി മറ്റൊരുത്തന്റെ കൈക്കലാക്കും എന്ന ദൈ
വവിധി അറിയിക്കയും ചെയ്തു-

൨൭., ശൌലും ദാവിദും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/38&oldid=192428" എന്ന താളിൽനിന്ന് ശേഖരിച്ചത്