താൾ:CiXIV258.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ച്ചു വടക്കെ കനാന്യരിൽ വാഴുന്ന യബിൻ രാജാവ് ഞെരുക്കി അടക്കി
യപ്പൊൾ പ്രവാദിനിയായ ദബൊരബരാക്കിന്നു ജയം കല്പിച്ചത ദൈ
വം നടത്തി- പിന്നെ മരുഭൂമിയിൽ പാൎക്കുന്ന മിദ്യാനർ എന്നൊരബ്രാമ്യവം
ശം കാലത്താൽ സമൂഹമായി വന്നു ദെശത്തെ കവൎന്നു പൊന്നപ്പൊൾ ഇ
സ്രയെലരിൽ കുടിയിരുത്തിപൊയ പ്രതിഷ്ഠയെ ഗിദ്യൊൻ സംഹരി
ച്ച ഉടനെ ശത്രുക്കളൊടു പടകൂട്ടി ആയുധങ്ങളാലല്ല ദൈവമുഖെന ഉ
ണ്ടായ ഭയത്താൽ ജയം കൊള്ളുകയും ചെയ്തു- അമ്മൊന്യർ വരുത്തിയ െ
ക്ലശത്തെ മുമ്പെ കവൎച്ചക്കാരനായ യപ്താതീൎത്തത- കടലൊടടുത്തു
പാൎക്കുന്ന ഫിലിഷ്ടരെന്ന ഹാമ്യജാതിയൊടു സിംശൊന്നു ഒരൊന്നു അ
തിശയപൊരുണ്ടായി- ഇങ്ങിനെയുള്ള ത്രാണകൎത്താക്കന്മാർ ഒരൊ ഗൊ
ത്രത്തിൽ നിന്നു ഉണ്ടായ ശത്രുസങ്കടം തീൎത്ത ശെഷം നായകന്മാരായി ശ്രുതിപ്പെ
ട്ടതല്ലാതെ സമസ്തം നടത്തുന്ന കൊയ്മയും വാഴ്ചയുമില്ല ഒരൊ ഗൊത്രം തനി
ച്ചുപാൎക്കും കുഡുംബത്തിലെ മെധാവികളും കുഡുംബത്തിലെ മൂപ്പന്മാരും
ചൊൽപടിനടത്തും- രാജ്യകാൎയ്യം ദൈവകാൎയ്യം ൟ രണ്ടിലും ചെൎച്ച
അറ്റുപൊയി- ഇങ്ങിനെ ചെയ്താൽ പൊരാ ഒരൈക്യം വെണമെന്നു എ
ല്ലാവരും ആശിച്ചു തുടങ്ങി-

൨൬., ശമുവെലും ശൌലും

സിംശൊന്റെ ജീവകാലത്തിലല്ലാതെ പിന്നെയും അടങ്ങാതെ പൊരു
തുവന്നിട്ടുള്ള ഫിലിഷ്ടർ ഒരു ദിവസം ജയിച്ചു സാക്ഷിപ്പെട്ട കത്തെയും
കൂടകൈക്കലാക്കിയശെഷം ലെവി ഗൊത്രത്തിലെ ശമുവെൽ എന്ന പ്ര
വാചകൻ ഇസ്രയെലെ രക്ഷിച്ചു ശത്രുവിനെ മടക്കുകയും ചെയ്തു- എറി
യ യുദ്ധങ്ങളുടെ ശെഷവും അവരും അമ്മൊന്യരും ജനത്തെ ഞെരുക്കുക
കൊണ്ടും വൃദ്ധനായ ശമുവെലിന്റെ മക്കൾ അതിക്രമഭാവം കാണിക്ക
കൊണ്ടും ഇസ്രയെലർ ഞങ്ങളുടെ കുറവു തീൎക്കെണ്ടതിന്നു ശെഷം ജാതിക
ൾ്ക്ക എന്ന്പൊലെ ഞങ്ങൾ്ക്കും ഒരു രാജാവ് വെണം എന്നാഗ്രഹത്തെ ഉണ
ൎത്തിച്ചു പണ്ടു ഗിദയൊൻ ജയിച്ചു വാണസമയം ജനം പ്രസാദിച്ചു രാജാവാ
ക്കുവാൻ ഭാവിച്ചപ്പൊൾ ഗിദ്യൊൻ യഹൊവയത്രെ ഇസ്രയെലിന്റെ
രാജാവു എന്നു ചൊല്ലി വിരൊധിച്ചതുമല്ലാതെ യഹൊവതന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/37&oldid=192426" എന്ന താളിൽനിന്ന് ശേഖരിച്ചത്