താൾ:CiXIV258.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ന്മാർ മുടിഞ്ഞു- എന്നാറെ ശത്രുക്കൾ യഹൊവ ചെയ്ത അത്ഭുതങ്ങളെ
കണ്ടു കൊട്ടകളിൽ കൊടുതായി തടുത്തതിനാൽ ഒരൊന്നു പിടിപ്പാൻ യു
ദ്ധം വെണ്ടിവന്നു ഗിബയൊൻ പട്ടണത്തിൽ അല്ലാതെ മറ്റൊരു ദി
ക്കിലും ഇണക്കത്തിന്നു സംഗതി വന്നില്ല- ആ പട്ടണക്കാർ മാത്രം സാ
മവാക്കു പറഞ്ഞു ഇസ്രയെലരെ ഉപായെന ചതിച്ചു കറാർ ചെയ്തശെ
ഷം ചതി വെളിച്ചത്തായപ്പൊൾ ശുദ്ധസ്ഥലത്തിന്നു അടിമകളായി
കിഴിഞ്ഞു സ്വദെശത്തിൽ പാൎത്തുവരികയും ചെയ്തു- ഇപ്രകാരം ദെ
ശത്തെ സ്വാധീനമാക്കിയപ്പൊൾ ക്രമത്താലെ ചിട്ടിട്ടു വിഭാഗിച്ചു ഒരൊ
ഗൊത്രക്കാരൊടു അവിടവിടെ കാണുന്ന കനാന്യരെ പിഴുക്കുവാൻ
കല്പിക്കയും ചെയ്തു എഫ്രയിമിന്നു കിട്ടിയ നടുപ്രദെശത്തുള്ള ശീലൊപ
ട്ടണത്തിൽ യഹൊവ കൂടാരത്തിന്റെ പാൎപ്പു-

൨൫., നായകന്മാർ-

യൊശുവിന്റെ ശെഷം ദെവപടെക്ക ഉത്സാഹം കുറഞ്ഞു പൊയി ഒരൊ
രുത്തർ കിട്ടിയ ദെശത്തിൽ അനുഭവഭൊഗങ്ങളെ സമ്പാദിപ്പാൻ
ആഗ്രഹിച്ചതിനാൽ ബിംബഭക്തന്മാരെ കല്പനപ്രകാരം നീക്കുവാൻ
ആശചുരുങ്ങിപൊയി- ആകയാൽ അവരെ കരം വാങ്ങി പാൎപ്പിച്ചുതുട
ങ്ങിയ സമയം ഇസ്രയെലൎക്കും ദുരുത്സവപൂജകളിലും രസം ജനിച്ചിട്ടു
നാനം ദെവകളെ സെവിച്ചു കൊണ്ടപ്പൊൾ യഹൊവശിക്ഷ വിചാരിച്ചു
അന്യന്മാരെ വരുത്തി ജനത്തെ അടക്കുവാൻ അധികാരവും കൊടുത്തുക
ഷ്ടിച്ചുപൊരും കാലത്തിൽ പണ്ടു ജയത്തെ നല്കിയ യഹൊവയെ ഒൎത്തു
വിളിക്കുമ്പൊൾ ഒക്കയും അവന്റെ കരുണയെ ചുരുങ്ങാതെ വിളങ്ങി
അവൻ ഒരൊ വീരനെ സദാത്മാവ് കൊണ്ടുണൎത്തി അന്യന്മാരെ ജയി
പ്പിക്കയും ചെയ്തു- സൌഖ്യമായി വാഴുന്ന കാലത്ത പിന്നെയും ഉപെക്ഷ
യുണ്ടായി ദുരാരാധന തുടങ്ങുമ്പൊൾ വെവ്വെറെ ആപത്തു പുതുതായി
ഉണ്ടായ്വരും ഇപ്രകാരം ൩൦൦ സംവത്സരത്തിലകം സംഭവിച്ച ഒരൊ സുഖ
ദുഃഖങ്ങളെ ചുരുക്കി പറയാം- ഒന്നാമത് ശത്രു മെസൊപതാമ്യയി
ലെ കുശാൻ രിഷ്ടയിം അവനെ ജയിച്ചവൻ ഒഥ്നിയെൽ തന്നെ
പീഡിപ്പിച്ച മൊവബിലെ എഗ്ലൊൻ എഹുദിന്റെ വാളാൽ മരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/36&oldid=192424" എന്ന താളിൽനിന്ന് ശേഖരിച്ചത്