താൾ:CiXIV258.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൧

തുറമുഖങ്ങളിൽവിരൊധംകൂടാതെഇറങ്ങിവ്യാപാരംചെയ്‌വാൻയുരൊ
പക്കാൎക്കകല്പനകൊടുത്തു൧൮൪൨ാം.ക്രീ–അ–ഇപ്രകാരംരാജ്യങ്ങളിൽ
അതിപുരാണവുംജനസമൂഹംകൊണ്ടുവിശിഷ്ടവുമായിരിക്കുന്നചീന
ത്തിൽയുരൊപ്യരുടെഅറിവുംസുവിശെഷവചനവും പ്രവെശിയ്ക്കാ
ൻഇടയുണ്ടായി–ഹിന്തുസ്ഥാനിൽഅതി ശൂരരായശിഖരുടെരാ
ജ്യംതന്നെരണജിത്തമഹാരാജാവിന്റെമരണത്താൽനന്ന
കലങ്ങിപ്പൊയശെഷംഎറിയപടകൾമത്സരിച്ചുകുമ്പിഞ്ഞാരുടെഅ
തിർആക്രമിക്കയാൽശതദ്രുതീരത്തുകൊടിയയുദ്ധംഉണ്ടായി(൧൮൪൫)
പഞ്ചനദദെശംഇങ്ക്ലിഷ്അധികാരത്തിൽഉൾ്പെടുകയുംചെയ്തു–പിന്നെ
മൂലഠാനിൽനിന്നുംമറ്റുംകലഹിച്ചതിനാൽ(൧൮൪൯)രണ്ടാമതുംപട
ഉണ്ടായിശിഖരുടെഅഹങ്കാരംതാണുഹിന്തുസ്ഥാൻഎല്ലാംകുമ്പിഞ്ഞാ
രുടെസ്വാധീനത്തിൽആകയുംചെയ്തു–ബ്രക്കസായ്പബൊൎണയൊദ്വീപി
ൽഇങ്ക്ലിഷ്‌വാഴ്ചയെസ്ഥാപിച്ചുഅവിടെകടല്പിടിക്കാൎക്കമെരുക്കം
വരുത്തുവാൻ തുടങ്ങി–തെക്കെസമുദ്രത്തിൽ‌ഔസ്ത്രല്യനാടുകളുംപുതു
തായികുടിയെറിയന്യുസീലന്ത ദ്വീപുകളുംഅവരുടെവിചാരണയി
ൽതഴെച്ചുപൊരുന്നുണ്ടു–

൧൧൦., ഫെബ്രുവരിപരിവൎത്തനം–

ലൂയിഫിലിപ്പദെവാനുഗ്രഹത്താൽകെട്ടിവെച്ചപരിവൎത്തനപിശാച്
(൧൮൪൮)പിന്നെയുംകെട്ടഴിഞ്ഞുയുരൊപരാജ്യങ്ങളിൽപടയുംനാ
ശങ്ങളുംനിറെച്ചപ്രകാരംവിവരിച്ചുചൊല്ലിക്കൂടാ–പരീസനഗരക്കാ
ർരാജാവെആട്ടിരാജാക്കളായിനടിച്ചുഫ്രാഞ്ചിക്കുസൌഖ്യംഇല്ലാ
താക്കിയതുപൊലെ‌ഔസ്ത്രീയപ്രുസ്യനഗരങ്ങളിലുംതെരുപ്പടയും
പ്രജാപ്രഭുത്വവുംസംഭവിച്ചുഇതല്യയിൽനിന്നു‌ഔസ്ത്രീയരെനീക്കു
വാൻവളരെപൊരാട്ടംഉണ്ടായിഉംഗ്രരുംഅവരൊടുകലഹിച്ചുപട
വെട്ടിയശെഷംരുസ്യബലങ്ങളൊടുതൊറ്റുഅടങ്ങെണ്ടിവന്നുരൊമ
ക്കാർപാപ്പാവെപട്ടണത്തിൽനിന്നുനീക്കിയപിന്നെഫ്രാഞ്ചിമൂ
പ്പനായ്‌വന്നനപൊല്യൊന്റെസൈന്യംഅവനെപിന്നെയുംവ
രുത്തിവാഴിച്ചു–ദുയിച്ചരിലുംദെനരിലുംകലക്കവുംപടയുംജ്വലി


51.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/409&oldid=196723" എന്ന താളിൽനിന്ന് ശേഖരിച്ചത്