താൾ:CiXIV258.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൦

വന്നില്ലകുമ്പിഞ്ഞാരുടെചെലവുഅതിശയമായിവൎദ്ധിച്ചുആ
കയാൽകപ്പംചൊദിച്ചുതുടങ്ങിയപ്പൊൾ൧൮൪൧ാംക്രീ–അ–ക
ബുൽപൌരന്മാർകലഹിച്ചുഇങ്ക്ലിഷ്‌പട്ടാളത്തെനന്നഞെരു
ക്കി ആയത് അതിശീതമായജനുവരിമാസത്തിൽഖുൎദ്ദക ബൂൽ
മലകളിൽ‌ കൂടിമടങ്ങിപ്പൊയി വിശപ്പുംഉറക്കവുംശീതവുംസഹി
ച്ചുനിത്യപൊരിൽനശിക്കയുംചെയ്തുഈപരിഭവംവീളുവാൻ
കണ്ടഹാരിൽനിന്നുംസിന്ധുവിൽനിന്നുംരണ്ടുപട്ടാളം൧൮൪൨ാം
ക്രീ–അ–കബുലൊളംജയിച്ചുനടന്നു പ്രതിക്രീയചെയ്തുകുമ്പിഞ്ഞാ
ർപട്ടാണിരാജ്യത്തെവിട്ടുവിടുകയുംചെയ്തു–ഈഅപമാനത്തി
ന്നുമറതി ഉണ്ടാകെണ്ടതിന്നുഅവർ സൈന്ധവവാഴികളൊടുനെ
രുകെടായകലശൽതുടങ്ങി–നെപ്പീർമിയാനിയിൽജയിച്ചുആരാ
ജ്യത്തെയുംഅടക്കി൧൮൪൩ാംക്രീ–അ–കബുൽപടതീൎന്നുപൊയ
കാലത്തിൽതന്നെചീനയുദ്ധത്തിന്നുസമാപ്തിവന്നുഅതിന്റെകാ
രണംമഹാചീനൻ‌പ്രജകൾഅവീൻസെവിച്ചുകൊള്ളുന്നതി
നാൽനശിച്ചുപൊകുംഎന്നുകണ്ടാറെആവിഷദ്രവ്യംവില്ക്കരുത്
എന്നുഅമൎച്ചയായികല്പിച്ചപ്പൊൾകന്തുനിലെഇങ്ക്ലിഷ്‌ക‌ച്ചൊ
ടക്കാർരണ്ടുകൊടിഉറുപ്പികവിലെക്കുള്ളഅവീൻനിറച്ചപെട്ടിക
ളെകടലിൽമുക്കുവാൻചീനക്കാരിൽഎല്പിച്ചുകൊടുക്കെണ്ടിവ
ന്നു–അതിന്നായിഅല്പംഎങ്കിലുംപണംലഭിക്കായ്കകൊണ്ടുചി
ലകലക്കവുംഅടിപിടിയുംഉണ്ടായപ്പൊൾമഹാചീനൻ‌ഡംഭി
ച്ചുഇങ്ക്ലന്തിലെമ്ലെഛ്ശന്മാരൊടുഎപ്പെൎപ്പെട്ടകച്ചൊടവുംമുടക്കി
വെച്ചു൧൮൪൦ാംക്രീ–അ–ആ കുഴക്ക തീൎക്കെണ്ടതിന്നുഹിന്തുസ്ഥാ
നിൽനിന്നുംഇങ്ക്ലിഷ്‌കപ്പലുംപട്ടാളവുംവന്നുചൂസാൻദ്വീപിനെജ
യിച്ചടക്കിയപ്പൊൾമഹാചീനൻഒട്ടിണങ്ങിഹൊങ്കൊങ്ങ്‌തുരുത്തി
യിൽകുടിയെറുവാൻഅനുവദിച്ചുപിന്നെയുംതാമസംവരുത്തി
യപ്പൊൾഇങ്ക്ലിഷ്കാർകന്തൂൻകൊട്ടകളെഇടിച്ചുതീക്കപ്പലുകളൊ
ടുംയഞ്ചെകിയങ്ങ്പുഴയിൽ-പുക്കുസൈന്യങ്ങളെചിതറിച്ചുനങ്കിയങ്ങ്ന
ഗരത്തിലും കയറിയപ്പൊൾമഹാചീനൻഭ്രമിച്ചുസന്ധിച്ചുഅഞ്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/408&oldid=196724" എന്ന താളിൽനിന്ന് ശേഖരിച്ചത്