താൾ:CiXIV258.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൦

ദെശരക്ഷെക്കായിനാംപാപിഷ്ഠരായിചമയുകസംശയമു
ള്ളവരെഎല്ലാംകൊല്ലെണ്ടതിന്നുംഒരൊരൊദിക്കിൽപാലന
ക്കൂട്ടങ്ങൾവെണംഎന്നുകല്പിച്ചുനടത്തിരാജ്ഞിയെയുംഒൎലയാൻമു
തലായമഹാജനങ്ങളെയുംധനവാന്മാരെയുംഉത്തമമദ്ധ്യമന്മാരെ
യും‌കൊന്നുഗില്യൊതീൻവണ്ടികളെഎങ്ങുംഅയച്ചുകൊന്നവരുടെ
ദ്രവ്യങ്ങളെചെൎത്തത്ഒഴികെപൊന്നുംവെള്ളിയുംഎല്ലാവരൊടുംവാങ്ങി
ഹുണ്ടികളെഎടുക്കാത്തവൎക്കമരണശിക്ഷവരുത്തുകയുംചെയ്തു–ആകയാ
ൽപ്രജകളെല്ലാവരുംഭയപ്പെട്ടുവിറെച്ചുഎങ്ങുംമരണംകണ്ടാറെപാ
ളയത്തിലെമാനമുള്ളമരണത്തെവരിച്ചുഅതിരുകളിൽചെന്നുഭട
ന്മാരായിസെവിക്കയുംചെയ്തു–ധൈൎയ്യമുള്ളവൎക്കസ്ഥാനമാനങ്ങ
ൾനിശ്ചയംതൊറ്റവൎക്കുംഭീരുക്കൾ്ക്കുംശരീരശ്ഛെദനമെഉള്ളുആയ
ത്‌കൊണ്ടുപുതിയയുദ്ധക്രമംഉണ്ടായിഫ്രാഞ്ചിക്കാർസമ്പ്രെക്ഷ
യെഎല്ലാംഉപെക്ഷിച്ചുകൂടാരഭക്ഷ്യാദിവണ്ടികളുംകൂടാതെമൎസ്സെ
ല്യരാഗംപാടിക്കൊണ്ടുശത്രുക്കളുടനെരെപാഞ്ഞുപൊൎക്കളങ്ങളി
ൽപൊരുതുകൊള്ളാതെഇന്നിവിടെഅന്നവിടെപടവെട്ടിതുടങ്ങി
ആശ്വാസത്തിന്നുഇടംകൊടാതെസഞ്ചരിച്ചുവെഗത്തിൽശത്രുനാ
ട്ടിൽപ്രവെശിച്ചുപരദ്രവ്യംഅപഹരിക്കയുംചെയ്തുഎല്ലാസൈ
ന്യങ്ങൾ്ക്കുംപരീസിൽനിന്നുയുദ്ധങ്ങളെനടത്തുന്നകൊൎന്നെത്ത്എന്ന
മഹാവിവെകിദൂരലെഖന‌യന്ത്രങ്ങളെകൊണ്ടുവൎത്തമാനങ്ങളെ
അറിഞ്ഞഉടനെഉചിതകല്പനകളെഅയച്ചുകൊണ്ടിരുന്നുഇങ്ങി
നെയുള്ളശത്രുക്കളുടെഒരുമയെയുംഉഗ്രതയെയുംഔസ്ത്രീയരും
പ്രുസ്യരുംസഹിക്കാതെതമ്മിൽഇടഞ്ഞുമടങ്ങുകയുംചെയ്തുഫ്രാഞ്ചി
ക്കാർവാന്ദയിൽനിന്നുപിടിച്ചവരെവെടിവെച്ചുസ്ത്രീപുരുഷ
ബാലന്മാരെയുംനഗ്നരാക്കികെട്ടിലൊയിർനദിയിൽമുക്കികളഞ്ഞു
ലിയൊൻപട്ടണത്തിൽകയറിഉടനെസംഹരിച്ചുതുലൊനിലെഇ
ങ്ക്ലിഷ്‌പട്ടാളത്തെനിരൊധിച്ചുവലിയതൊക്കിന്നുതലവനായന
പൊല്യൻബൊനപൎത്തഎന്നൊരുകൊൎസന്റെസാമൎത്ഥ്യത്താൽ
കൊട്ടയെപിടിച്ചുആബാലവൃദ്ധംനിഗ്രഹിക്കയുംചെയ്തു–അതിന്റെ


47.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/378&oldid=196777" എന്ന താളിൽനിന്ന് ശേഖരിച്ചത്