താൾ:CiXIV258.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൩

പരസ്യമാക്കിയതിനാൽസ്ഥാനഭ്രഷ്ടനായിപ്രാപ്തിയില്ലാത്തമറ്റു
ചിലരുംഭണ്ഡാരകാൎയ്യംനൊക്കിപലകൌശലങ്ങളെപരീക്ഷിച്ചി
ട്ടുംനിത്യചെലവിന്നുദ്രവ്യംപൊരായ്കകൊണ്ടുപ്രജകളെല്ലാവരും
കലങ്ങിചിലദിക്കിൽമത്സരിച്ചുതുടങ്ങുകയുംചെയ്തു–അപ്പൊൾരാജാ
വ്‌ജനങ്ങളുടെസന്തൊഷത്തിന്നായിനെക്കരെപിന്നെയുംവിളിച്ചു
ദ്രവ്യംഉണ്ടാക്കുന്നതിന്നുസാധാരണവംശസംഘത്തെവിളിച്ചുചെൎക്കയും
ചെയ്തു–അവർആരെന്നാൽനായകന്മാർ൩൦൦പാതിരിമാർ൩൦൦ഒരൊ
ദെശങ്ങളിൽനിന്നകുടിയാന്മാർനിയൊഗിച്ചയച്ചമൂന്നാമത്തെയവർ
ആയതിൽഈ൩൦൦ആൾതന്നെപ്രമാണം ഫ്രാഞ്ചിക്കാരുടെബുദ്ധി
മുട്ടുതീൎപ്പാൻമതിഎന്നുനാട്ടുകാൎക്കസമ്മതം–൧൭൮൯ാംക്രീ–അ–മെയി
മാസംഅവർവെൎസ്സല്യയിൽകൂടിയപ്പൊൾരാജാവുപണത്തിന്നു
മുട്ടുണ്ടുഎന്നുഅറിയിച്ചുഅതിന്നുഒരുസഹായംചെയ്യെണമെന്നപെ
ക്ഷിച്ചഉടനെനായകന്മാരുംപാതിരിമാരുംകാൎയ്യമറിവിന്നുസംശ
യിച്ചുഞങ്ങൾഒരുകൂട്ടമായിട്ടല്ലമൂന്നായികൂടിനിരൂപിക്കെണംഅ
തിൽരണ്ടിന്നുബൊധിച്ചത്‌രാജ്യവ്യവസ്ഥയായിതീരട്ടെഎന്നുതൎക്കി
ച്ചപ്പൊൾമൂന്നാമത്തവരിൽസീയെസ്സമുതലായവർഎതിൎത്തുനിങ്ങൾ്ക്ക
മനസ്സുണ്ടെങ്കിലുംഇല്ലെങ്കിലുംകുടിയാന്മാരെല്ലാവരുംനിയൊഗിച്ച
യച്ചഈ൩൦൦ആൾവംശസംഘംതന്നെഎന്നുഖണ്ഡിച്ചുപറഞ്ഞു൨൦ാം
ജൂൻമാസത്തിൽസിപ്പായികൾവന്നുമൂന്നാമത്തവർകൂടുന്നയൊഗ
ശാലയെഅടെച്ചുതടുത്തപ്പൊൾഅവർമറ്റൊരുവീട്ടിൽകൂടിമിര
ബൊഎന്നവാചാലധൂൎത്തന്റെചൊൽകെട്ടുഫ്രാഞ്ചിരാജ്യത്തെപു
തുക്കുമ്മുമ്പെപിരിഞ്ഞിപൊകയില്ലഎന്നൊക്കതക്കസത്യംചെ
യ്താറെരാജാവ്‌പെടിച്ചുപൊയത്കണ്ടിട്ടുപാതിരിമാരുംനായകന്മാ
രുംമിക്കവാറുംഅടങ്ങിഈവംശസംഘത്തിൽചെൎന്നുഅനന്തരം
രാജപ്രീയന്മാർനെക്കർമന്ത്രീയെപിഴുക്കിയഉടനെസംഘക്കാർവി
രൊധിച്ചതുമല്ലാതെരാജാവിന്റെദുൎബ്ബന്ധുവായഒൎലയാൻപരി
സപട്ടണക്കാരിൽപണം വിഭാഗിച്ചുമത്സരംജനിപ്പിക്കയുംചെയ്തു–
ആനഗരത്തിന്റെഒരൊരൊതെരുവീഥികളിലുംവാചാലന്മാർനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/371&oldid=196789" എന്ന താളിൽനിന്ന് ശേഖരിച്ചത്