താൾ:CiXIV258.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൮

ന്ന സ്വരൂപിച്ചുരാജാക്കന്മാൎക്കുംഭയങ്കരന്മാരായിതീരുകയാലത്രെ
പൊമ്പാൽമന്ത്രീകാഠിന്യത്തൊടെപൊൎത്തുഗാലിൽനിന്നുആട്ടിക്കള
ഞ്ഞശെഷംബുൎബ്ബൊൻവംശക്കാരിൽമൂന്നുരാജാക്കന്മാരുംഅപ്ര
കാരംചെയ്തു൧൪ാംക്ലെമാൻആകൂറ്റിന്നുണ്ടായലൊകാപവാദ
ത്തെവിചാരിച്ചു൧൭൭൪ാംക്രീ–അ–മുറ്റുംനീക്കുകയുംചെയ്തു–അതി
ൽപിന്നെ൬ാംപിയൻവാഴുമ്പൊൾകൈസർഅമ്മയുടെരൊമഭ
ക്തിയെഒട്ടുംധരിക്കാതെരാജ്യത്തിന്റെഗുണംവിചാരിച്ചുഗുണംവിചാരിച്ചുഗ്രെക്ക
രിലുംസുവിശെഷക്കാരിലുംചെൎന്നപരിഷെക്കൊക്കെക്കുംദയകാ
ണിച്ചുഒരുകൊൽക്കടക്കിഒരുപൊലെരക്ഷിച്ചുപ്രയൊജനംഇ
ല്ലാത്തമഠങ്ങളെ‌നീക്കിപാപ്പാവിന്റെഅധികാരത്തെകുറക്കയും
ചെയ്തു—പാപ്പാതാൻഅമരപുരിയിൽനിന്നുഎന്നപൊലെകി
ഴിഞ്ഞുപുറപ്പെട്ടുവിയന്നയിൽവന്നുകൈസരൊടുപ്രാൎത്ഥിച്ചി
ട്ടുംഉണ്ടായകല്പനകൾ്ക്കനീക്കംവരുത്തീട്ടില്ലഔസ്ത്രീയനാടുകളിൽഎ
ങ്ങുംപാപ്പാവിന്നുഅധികാരഛായയുംഅരുതുഎന്നഭാവംതൊ
ന്നിച്ചത്‌കൊണ്ടുഅജ്ഞാനികളായപ്രജകൾസങ്കടപ്പെട്ടുതുട
ങ്ങി–അതുമല്ലാതെഔത്രീയരാജ്യത്തിൽഅടങ്ങിയജാതികൾ്ക്ക
വെവ്വെറെവെഷഭാഷാചാരങ്ങളെകണ്ടുദുഃഖിച്ചുകഴിയുന്നെട
ത്തൊളംഒന്നാക്കിചെൎത്തുകൊൾ്‌വാൻനൊക്കിയപ്പൊൾപലനാട്ടുകാൎക്ക
അനിഷ്ടംതൊന്നിപാപ്പാസക്തരായബൽഗ്യർമരിക്കയുംചെയ്തു–
അന്നുകിഴക്കിലുംയുദ്ധംഉണ്ടാകകൊണ്ടുയൊസെഫനന്നകുഴങ്ങിഅ
തിന്റെ കാരണംകത്തരീനയൊസെഫിനെതുണയാക്കിപല പ്രകാ
രംസുല്താന്റെമുഖംമുറിച്ചുപടഎല്പാൻനിൎബ്ബന്ധിച്ചപ്പൊൾതുൎക്കരെയു
രൊപയിൽനിന്നുആട്ടിക്കളയെണമെന്നുവെച്ചുമൊല്ദൌവൊളം
ജ യിച്ചടക്കിഅതിന്റെഇടയിൽതുൎക്കർഔസ്ത്രീയരൊടുഎതിരിട്ടുതടു
ത്തുവ്യാധിയുണ്ടായികൈസരുടെപട്ടാളംവളരെചാകയുംചെയ്തു–
ഉംഗ്ര പ്രഭുക്കളുംതക്കംനൊക്കികൈസർകുടിയാന്മാരുടെഉപദ്രവം
നീക്കിജന്മികളുടെഅധികാരംതളൎത്തികല്പിച്ചതിനെഉടനെമാറ്റെ
ണമെന്നുഖണ്ഡിച്ചുചൊദിച്ചുസാദ്ധ്യംവരുത്തുകയുംചെയ്തുഇപ്രകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/366&oldid=196799" എന്ന താളിൽനിന്ന് ശേഖരിച്ചത്