താൾ:CiXIV258.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൨

രുത്തൎക്കുള്ളകുറവുകളെവെണ്ടുവൊളംഅറിഞ്ഞുക്രീസ്തമാഹാത്മ്യ
ത്തെഅറിയായ്കകൊണ്ടുആരിലുംവിശ്വസിക്കാതെപൊയിചെറു
പ്പത്തിൽഗൎമ്മാന്യകവികളെയുംശ്രെഷ്ഠപണ്ഡിതരെയുംഎങ്ങുംകാ
ണായ്കകൊണ്ടുചാടുവാദികളായഫ്രാഞ്ചിക്കാരുടെപുസ്തകങ്ങ
ളെമാത്രംവായിച്ചുഅതിന്റെഇടയിൽഗ്ലുക്ക ഹെന്തൽചിത്രസംഗീ
തത്തിൽവിശിഷ്ടരായിഉദിച്ചതുമല്ലാതെഗൎമ്മാന്യവാക്കിന്നുബ
ഹുമാനംകൂട്ടുന്നവർഅനെകർഉണ്ടായിതുടങ്ങിക്ലൊപ്സ്തൊൿക
വി അരയന്നംഎന്നപൊലെമുമ്പറന്നശെഷംലെസ്സിങ്ങ്‌വ്യാക
രണവാചകത്തിന്നും മറ്റുംസൂക്ഷ്മശുദ്ധിവരുത്തിവിങ്കൽമൻപ
ണ്ടെത്തചിത്രപണികളുടെസാരാൎത്ഥത്തെസൂചിപ്പിച്ചുഹാമാൻ
ദെവരഹസ്യങ്ങളുടെ ആഴത്തിൽലയിച്ചുഅനെകൎക്കഅതി
ന്റെബൊധംജനിപ്പിക്കയുംചെയ്തു–ഇപ്രകാരംസ്വജാതിക്കാ
ർസങ്കല്പിച്ചുവരുന്നതിനെഫ്രീദ്രീൿഒട്ടുംഅറിയാതെഫ്രാഞ്ചി
ക്കാരുടെലഘുബുദ്ധിയിൽമാത്രംആശ്രയിച്ചുവന്നു–അന്നെത്തെ
ഫ്രാഞ്ചിക്കാരിൽമുമ്പനായതവൊലെകർഎന്നവൻആയവന്നു
അറിവുനിശ്ചയവുംചാരിത്രശുദ്ധിയുംമനൊഗൌരവവുംഇല്ലെ
ങ്കിലുംപുതുമകളെപറവാനുംചാടുവാചകംകൊണ്ടുയൌവനമുള്ള
വരെയുംസ്ത്രീകളെയുംരസിപ്പിപ്പാനും പ്രത്യുല്പന്നബുദ്ധിയുംവാക്ക്സാ
മൎത്ഥ്യവുംവെണ്ടുവൊളംഉണ്ടായിക്രീസ്തുമാൎഗ്ഗത്തെപരിഹസിച്ചുലൊ
കത്തിൽനിന്നുആട്ടിക്കളവാൻഅവൻനിശ്ചയിച്ചുശ്രമിച്ചതുമല്ലാ
തെപാലിക്കും എന്നുചിലകാലംതൊന്നിലുഥർകല്പിൻഇരുവരുംമരി
ച്ചശെഷംഅവനെപൊലെലൊകരെവശീകരിപ്പാനുംരാജാക്ക
ന്മാരെനടത്തുവാനുംപ്രാപ്തിയുള്ളശാസ്ത്രീഉദിച്ചതുമില്ല ൨ാംഫ്രീദ്രീൿ
൨ാംകത്തരീനമുതലായഭൂപതിമാരൊടുലെഖനങ്ങളെകൊണ്ടു
നിത്യംസംസൎഗ്ഗംവരുത്തുംചിലകാലംഫ്രീദ്രീക്കിന്റെകൊവിലകത്തി
ലുംചങ്ങാതിയായിവസിക്കുംഇങ്ങിനെഉള്ളവൊല്തെരെപൊ
ലെരുസ്സൊഎന്നഗെനെവ്യനുംഅന്നുള്ളഅവസ്ഥകൾ്ക്കഭെദംവ
രുത്തുവാൻവിചാരിച്ചുഅവനുംദുൎന്നടപ്പുകാരൻഹാസത്താലല്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/360&oldid=196810" എന്ന താളിൽനിന്ന് ശേഖരിച്ചത്