താൾ:CiXIV258.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൬

൯൩., ൨ാം ഫ്രീദ്രീക്കും സഹ്സ്യനും

അക്കാലംഫ്രാഞ്ചിക്കാർചെയ്തചതിക്ക് പ്രതിക്രീയഅടുത്തുവന്നപ്പൊ
ൾ രാജാവ്ഔസ്ത്രീയഇങ്ക്ലിഷ്കാൎക്കുംപടകല്പിച്ചു൨ാംഔഗുസ്തിന്റെപു
ത്രനായമൊരിച്‌സഹ്സ്യനെപടനായകനാക്കിഅദ്ധ്വാനത്തൊടുകൂടയു
ദ്ധത്തിന്നുഒരുമ്പെട്ടുബൽഗ്യനാടുഅതിക്രമിച്ചുപൊരാടുകയുംചെയ്തു
൨ാംഫ്രീദ്രീക്കുംവിരൊധിനിയുടെജയങ്ങൾനിമിത്തംഅസൂയപ്പെട്ടു
ഫ്രാഞ്ചിക്കാൎക്കതുണയായിപടഅറിയിച്ചുബൊഹെമ്യയിൽപ്രവെശി
ച്ചുജയിക്കയുംചെയ്തു–അപ്രകാരംവന്നിട്ടുംഫ്രാഞ്ചിയുടെമാസപ്പടി
ക്കാരനായകൈസർഅധികാരംഒട്ടും കൂടാതെവലഞ്ഞുമുനിൿപട്ടണ
ത്തിൽമടങ്ങിവന്നശെഷംമരിച്ചുഅനന്തരവൻഔസ്ത്രീയരൊടിണ
ങ്ങുകയുംചെയ്തു–അപ്പൊൾമിക്കവാറുംപ്രഭുവരന്മാർകൂടിരാജ്ഞിയു
ടെഭൎത്താവായഫ്രാഞ്ചിനെകൈസരാക്കിവരിച്ചപ്പൊൾ ഫ്രീദ്രീൿപ
ലവട്ടംജയിച്ചാറെ൧൭൪൫ാംക്രീ–അ–ദ്രെസ്ദെനിൽവെച്ചുസന്ധിച്ചു
കൈസരുടെകല്പനഅനുസരിക്കയുംചെയ്തു–സ്പാന്യരാജാവും
മരിച്ചപ്പൊൾമകനായ൬ാംഫൎദ്ദീനന്ത്കിഴവിയായഎലിസബെത്തി
ന്റെയുദ്ധകാംക്ഷയിൽചെരാതെപടയിൽനിന്നുഒഴിഞ്ഞുനില്ക്കകൊ
ണ്ടുരണ്ടുമഹാരാജ്യങ്ങളൊടുള്ളപൊരാട്ടംഎല്ലാംഫ്രാഞ്ചിക്കാൎക്കതന്നെ
യായിഔസ്ത്രീയർഇതല്യയെകടന്നുദൊഫിനയിൽപ്രവെശിച്ചപ്പൊൾ
സഹ്സ്യൻപൊന്തനെയിൽവെച്ചുജയിച്ചുചെറുത്തുനില്ക്കകൊണ്ടത്രെഫ്രാ
ഞ്ചിക്കാരുടെഭയത്തിന്നുശാന്തിവന്നുഅപ്പൊൾസ്തുവൎത്യനായകരൽ
സ്കൊത്യരാജ്യത്തിൽഇറങ്ങിരൊമക്കാരെയുംമറ്റുംമത്സരിക്കുമാറാ
ക്കിപട്ടാളംചെൎത്തുഇങ്ക്ലന്തിലുംകടന്നപ്പൊൾഇങ്ക്ലിഷസൈന്യംബല്ഗ്യവി
ട്ടുജന്മദെശത്തിൽതന്നെപൊയിപൊരാടെണ്ടിവന്നുഇങ്ക്ലിഷ്കാർകു
ല്ലൊദനിൽവെച്ചുജയിച്ചതിനാൽസ്തുവൎത്യൻഒടിതിരിഞ്ഞുംഒളിച്ചുംപൊ
ന്നശെഷംകപ്പലെറി ഫ്രാഞ്ചിയിൽമടങ്ങിചെന്നഉടനെപട്ടാളവുംബൽ
ഗ്യയിൽഎത്തിഔസ്ത്രീയരൊടുചെൎന്നുഎങ്കിലുംസഹ്സ്യന്റെജയങ്ങളെ
തടുപ്പാൻകഴിഞ്ഞില്ലഅവൻതാണനാട്ടിലുംപ്രവെശിച്ചുഎങ്ങുംഅ
തിക്രമിക്കകൊണ്ടുആനാട്ടുകാർസൎക്കാരെമാറ്റിധനവാന്മാരെയും


44.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/354&oldid=196821" എന്ന താളിൽനിന്ന് ശേഖരിച്ചത്