താൾ:CiXIV258.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൦

ക്രമെണസന്ധിഉണ്ടായി ബ്രെമനാടുഹന്നൊവർ പ്രഭുവിന്നുംപൊമ
രാംശം പ്രുസ്യന്നുംസുന്തിലെനിത്യചുങ്കംദെന്യന്നുംരുസ്യർവശത്താക്കി
യലീവനാടുമുതൽഫിന്നനാടുവരെയുള്ളബല്തികതീരത്തുള്ളശുഭരാജ്യം
എല്ലാംചാരിന്നുംലഭിക്കയുംചെയ്തു–

൯൦.,രുസ്യരാജ്യത്തിന്റെഅതിവൎദ്ധനം

ഇപ്രകാരംവടക്കെഖണ്ഡത്തിലെനെടുമ്പടശമിച്ചശെഷംശ്വെദൎക്ക
അത്യന്തംഛെദംവന്നതുംഅല്ലാതെരാജത്വത്തിന്നുലഘുത്വവുംമ
ഹാലൊകൎക്കരുസ്യകൈക്കൂലിവാങ്ങുവാനുള്ളആശയുംഉണ്ടായി
രിക്കകൊണ്ടുശ്വെദൻമലൎന്നപ്രകാരംകിടന്നിരുന്നു—ദെനൎക്കുംചെ
ലവഴിച്ചതിന്നുഒത്തലാഭംഒന്നുംഉണ്ടായില്ല–പൊലരിൽപക്ഷഛി
ദ്രംവൎദ്ധിച്ചതുമല്ലാതെമഹാലൊകർരാജവെനിരസിക്കകൊണ്ടു
അവൻമദ്ധ്യസ്ഥനായചാരിന്റെപ്രസാദത്താൽഅത്രെ പ്രജ
കളിൽവാഴുമാറായി–അന്നുതുടങ്ങിരുസ്യരാജ്യംഉത്തരദിക്കുകാൎക്ക
അസംശയംമെല്പെട്ടത്–ആയത്പെതർഅറിഞ്ഞുഅതിൎക്കവിസ്താ
രംപൊരാഎന്നു കല്പിച്ചുപാൎസിയൊടുപടഏറ്റുകസ്പ്യകടലിന്നടുത്ത
കൌകാസ്യമലനാട്ടിനെപിടിക്കയുംചെയ്തു—രാജസംഘക്കാരും
സഭാസംഘവുംബഹുമാനംകൂട്ടെണംഎന്നുവിചാരിച്ചുതിരുമുമ്പി
ൽവന്നുഅപെക്ഷതിരുമനസ്സിൽഎറ്റിയാറെചാർസമ്മതിച്ചുകൈ
സർഎന്നുപെർധരിക്കയുംചെയ്തു—അവൻ തുടങ്ങിയുള്ളരുസ്യകൈ
സൎമ്മാർചക്രവൎത്തികളെന്നുപറവാൻപലഹെതുക്കളുംഉണ്ടുവിസ്താരം
കൊണ്ടുഅവരുടെരാജ്യംമികെച്ചത്കൈസരൊടുകൂടകാൎയ്യങ്ങ
ളെവിചാരിപ്പാൻആൎക്കുംഅവകാശംഇല്ലപാപ്പാവിന്നുസദൃശൻആ
യ പത്രീയൎക്കാപണ്ടെസഭയെവാണുവന്നതിന്റെശെഷംപെതർ
വിചാരിച്ചുഈസ്ഥാനം‌ഇനിവെണ്ടാഎന്നുവെച്ചുസഭാസംഘക്കാ
രെകല്പിച്ചുപള്ളികാൎയ്യം‌നടത്തിക്കയുംചെയ്തു—ഇപ്രകാരം‌എകഛത്രാ
ധിപതിയായിഭരിക്കുന്നെങ്കിലും‌രുസ്യകൈസൎമ്മാൎക്ക ആൎക്കും കാൎയ്യ
ക്കാരെയുംസ്ഥാനികളെയുംവഴിപ്പെടുത്തുവാൻകഴിവുവന്നില്ല–അവ
രെ‌എത്രശിക്ഷിച്ചാലും കൈക്കൂലിവാങ്ങികപടം‌പറഞ്ഞും‌പ്രജക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/348&oldid=196832" എന്ന താളിൽനിന്ന് ശേഖരിച്ചത്