താൾ:CiXIV258.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൪

കപ്പലുകളെയുംകൂട്ടിതാണനാട്ടിന്റെനെരെവന്നപ്പൊൾത്രൊമ്പ്‌രു
യ്തർഈരണ്ടുകപ്പത്തലവന്മാരുടെശൌൎയ്യംനിമിത്തംകടൽപടനട
ന്നില്ല–ഇങ്ക്ലിഷസംഘക്കാരുംഫ്രാഞ്ചിക്കാരെദ്വെഷിക്കകൊണ്ടു
കരൽആയുദ്ധത്തിൽനിന്നുഒഴിഞ്ഞുനില്ക്കെണ്ടിവന്നു–കരയിൽവന്ന
ആപത്തുതാണനാട്ടുകാർവിചാരിച്ചുകൊയ്മയൊടുമത്സരിച്ചുഒരാന്യ
ൻആയമൂന്നാംവില്യമിനെവാഴിച്ചപ്പൊൾഅവൻനന്നഉത്സാഹിച്ചു
സ്പാന്യരെയുംഗൎമ്മാന്യരെയുംതുണയാക്കിനാടുരക്ഷിക്കയുംചെയ്തു–
അപ്രകാരംശത്രുക്കൾഎറെവന്നുഎങ്കിലുംകൊന്തെബല്ഗ്യയിലുംതു
രെൻറൈൻനദീതീരത്തുംവെച്ചുജയിച്ചുപൊന്നു–ശ്വെദരുംഹൊല്ലന്തു
ക്കാരുടെസഹായിആയബ്രന്തമ്പുൎഗ്യനൊടുപൊർതുടങ്ങിയപ്പൊൾഅ
വൻഫെൎബ്ബല്ലിനിൽവെച്ചുജയിച്ചുശ്വെദരുടെവീൎയ്യശ്രുതിക്കുംഅ
ന്നുതൊട്ടുകുറവുഉണ്ടാകയുംചെയ്തു–അനന്തരംഇങ്ക്ലന്തമൂന്നാമനായി
൧൬൭൮ാം ക്രീ–അ–നിംവെഗിൽവെച്ചുഇണങ്ങുമാറാക്കിയപ്പൊൾതാണ
നാടുകൾ്ക്കഛെദംവരാതെഫ്രാഞ്ചിക്കാൎക്കചിലബെല്ഗ്യനാടുകൾമാത്രം
ലാഭം‌ആയ്‌വരികയുംചെയ്തു–

൮൨., ൧൪ാംലുദ്വിഗിന്റെകവിച്ചൽ–

ആയുധങ്ങളെകൊണ്ടുഫ്രാഞ്ചിരാജ്യത്തിന്നുശക്തിഎറിവരികകൊ
ണ്ടുംതുരെൻമുതലായശ്രെഷ്ഠകാൎയ്യക്കാരർമരിച്ചതിൽപിന്നെഇവ
ൎക്കെല്ലാവൎക്കുംഉണ്ടായ പ്രാപ്തിക്ക് തുല്യമായഗുണാധിക്യംഎകരാജാ
വിന്നെഉള്ളുഎന്നുപലരുംപൊന്നാരംപറഞ്ഞുരസിപ്പിക്കകൊണ്ടുലു
ദ്വിഗ്‌ദൈവംപൊലെനടിച്ചുപ്രജകളെദാരിദ്ര്യത്തിലുംഅയല്പക്ക
ത്തുള്ളവരെപടസങ്കടത്തിലുംഅകപ്പെടുത്തിസന്ധിആധാരങ്ങളുടെ
വാചകത്തിൽ ഫ്രാഞ്ചികൊയ്മെക്ക്ഇന്നിന്നനാടുകളുംഊരുകളുംഅതി
ൽകൂടിയഭൂമികൾഎപ്പെൎപ്പെട്ടതുംസമ്മതിച്ചുകൊടുത്തുഎന്നുഎ
ഴുതിയതകൂടക്കൂടവായിക്കുമ്പൊൾനടുവരുടെകൂട്ടങ്ങളെനിയൊ
ഗിച്ചിരുത്തിഒരൊരൊഭൂമികളുടെപഴമയെഅന്വെഷിച്ചുനൊ
ക്കിഇന്നിന്നകാലത്തിൽഇന്നിന്നനാടുക്കളൊടുകൂടിയപ്രകാരംതൊ
ന്നുന്നദെശങ്ങളെയുംമറ്റുംഅറിയിക്കെണമെന്നുകല്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/332&oldid=196861" എന്ന താളിൽനിന്ന് ശേഖരിച്ചത്