താൾ:CiXIV258.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ബഹുമാനിച്ചിരിക്കകൊണ്ടു അവരും സമ്മാനിക്കെണ്ടിവരും സമ്മാനപ്രകാ
രം ബലികളും ഉത്സവങ്ങളും ആം നാൾതൊറും ഉഷസ്സിങ്കലും സന്ധ്യയിങ്ക
ലും ഇങ്ങിനെ ബലി ഉണ്ടു എഴാം ദിവസം ശബ്ബത്ത എന്ന സ്വസ്ഥത ആച
രിച്ചു യഹൊവെക്ക കൊണ്ടാടെണ്ടു ഒരൊ പ്രഥമെക്കും ഒരൊ യാഗവും
ഉണ്ടു എഴാം മാസത്തിലെ പ്രഥമെക്കും ശബ്ബത്താണ്ടാകുന്ന എഴാം വൎഷ
വും എഴു ശബ്ബത്താണ്ടു കഴിഞ്ഞുദിക്കുന്ന സംവത്സരവും പരിശുദ്ധകാ
ലങ്ങളാം- വൎഷപ്പിറപ്പു മിസ്രയാത്ര തുടങ്ങിയ വിഷുകാലത്തിൽ ആകു
ന്നത് സഭയെല്ലാം കുറിനിലമാകുന്ന ശുദ്ധസ്ഥലത്തിൽ കാലത്താൽ ൩
വട്ടം കൂടി വരെണ്ടുന്ന ഉത്സവങ്ങൾ ആവതു ഇസ്രയെൽ കടിഞ്ഞൂലെ കൊ
ല്ലാതെ ജനത്തെ കൈക്കൊണ്ടു പുറപ്പെടീച്ച പെസഹദിവസം പ്രധാനം
പുളിപ്പില്ലാത്ത അപ്പത്തൊടു കുഞ്ഞാടു ഭക്ഷിക്കെണം പഴുത്തു തുടങ്ങിയ ധാന്യ
ങ്ങളിൽ ആദ്യ വിളവു അൎപ്പിക്കയുമാം- എഴാഴ്ചചെന്ന ശെഷംമൂൎന്നുപൊ
യതിൽ പുത്തപ്പം ഉണ്ടാക്കി എല്പിച്ചു കൊടുക്കുന്നവരൊത്സവം-
വീഞ്ഞിലും പഴങ്ങളിലും അനുഭവം കെട്ടിവെച്ച എഴാം മാസത്തിൽ
എടുപ്പിന്നായി സ്തുതിച്ചു യഹൊവ ഭൂമിയിൽ കുടിലിൽ പാൎക്കുന്നവരെ
രക്ഷിച്ചുവന്നശെഷം കനാനിൽ സ്വാസ്ഥ്യം വരുത്തി പാൎപ്പിച്ചപ്രകാരം
ഒൎത്തു സന്തൊഷിച്ചുകൊള്ളുന്ന കൂടാരനാൾ- ഇപ്രകാരം യഹൊവെക്ക്
ഒരൊ സെവ കഴിക്കുന്ന ഇസ്രയെലർ ശെഷം മനുഷ്യരെപൊലെ പാ
പികളും പ്രായശ്ചിത്തം ചെയ്വാൻ കഴിയാത്തവരും ആകകൊണ്ടു ഒ െ
രാരുത്തൻ വെണ്ടുംവണ്ണം പാപബലി കുറ്റബലി ദഹനബലി ഇങ്ങിനെ
ഒരൊരൊ യാഗം ചെയ്യിച്ചു പാപമൊചനത്തിന്നു അപെക്ഷിക്കുന്നതുമ
ല്ലാതെ കാലത്താൽ എഴാം മാസത്തിൽ സാധാരണമായ നൊമ്പുദിവസവും
നിശ്ചയിച്ചാചരിപ്പിച്ചു- അതിൽ മഹാചാൎയ്യൻ ജനങ്ങൾ ചെയ്ത ലം
ഘനങ്ങൾ ഒട്ടൊഴിയാതെ തീൎത്തു നിവൃത്തിവരുത്തുവാനായി പാപബലി
ക്കാടറുത്തു കൊണ്ടു ചൊര അതിപരിശുദ്ധ സ്ഥലത്തിൽ കൊണ്ടുവന്നു
കൃപാസനം എന്ന സാക്ഷിപ്പെട്ട കത്തിന്റെ മൂടിമെൽ തളിച്ചു പാപപ
രിഹാരം അനിഷ്ഠിക്കെണം-

൨൩., മരുഭൂമികടപ്പു

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/33&oldid=192420" എന്ന താളിൽനിന്ന് ശേഖരിച്ചത്