താൾ:CiXIV258.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ഇപ്രകാരമുള്ള പലവെപ്പുകളെകൊണ്ടു യഹൊവ ഇസ്രയെലെ സ്വജാ
തിയാക്കിയതിന്റെ ശെഷം ദൈവഇഷ്ടം അറിയെണ്ടതിന്നു മഹാചാൎയ്യ
നെകൊണ്ടും പ്രവാചകന്മാരെ അയച്ചും നിത്യം സംഗതിവരുത്താം എന്നു പ
റഞ്ഞു കൊടുത്തു തൽകാലത്തു മൊശെയെ മാത്രം മദ്ധ്യസ്ഥനാക്കി ജന
ത്തെ നടത്തി സീനായി അരികിൽ ഒരു വൎഷം പാൎത്തശെഷം മെഘത്തൂൺ
എഴുന്നെള്ളി യാത്രയെ കല്പിച്ചാറെ മനുഷ്യമൃഗങ്ങളും വൃക്ഷാദികളും കൂട
ഇല്ലാത്ത ഘൊരമരുഭൂമിയിൽ കടന്നു കനാൻ അതിരിൽ എത്തുകയും
ചെയ്തു- രാജ്യത്തിലെ ഒറ്ററിയെണ്ടതിന്നു ൧൨ ഒറ്റുകാരെ അയച്ചു മടങ്ങി
വന്ന പിന്നെകണ്ടത പറയിച്ചപ്പൊൾ കനാന്യരൊടു പൊരുതുവാൻ ആ
വതില്ല എന്നു പറകകൊണ്ടു എല്ലാവരും ഭയപ്പെട്ടുപൊയിയൊ ശുകാലെ
ബ ഇങ്ങിനെ ൨ ഒറ്റുകാർ അപ്രകാരമല്ല യഹൊവയിൽ ആശ്രയിച്ചാൽ ആ
കും എന്നു ചൊല്ലീട്ടും ജനം മത്സരിച്ചു അവരെയും മൊശെയെയും കൊ
ല്ലുവാൻ നൊക്കി- എന്നാറെ യഹൊവ പ്രത്യക്ഷനായി മത്സരിച്ചവൎക്കു
൩൮ സംവത്സരത്തൊളം മരുഭൂമിയിലെ സഞ്ചാരമത്രെ ശിക്ഷയാകു
ന്നതെന്നു കല്പിച്ചു ൩൮ കഴിഞ്ഞിട്ടു യൊശുകാലെബമാരൊഴികെ മി
സ്രയെ വിട്ടപൊയ എല്ലാ പുരുഷന്മാരും മരിച്ചിട്ടത്രെ കനാനിൽ പ്ര െ
വശിക്കാവു എന്ന വാക്കുകളെ കെട്ടാറെ ജനങ്ങൾ നൈരാശ്യം തൊന്നി മൊ
ശെയും മെഘത്തൂണും കൂടി പൊരാതെ കനാന്യരൊടു ചെന്നു പൊരുതുതൊ
റ്റു പൊയപ്പൊൾ മറ്റൊരു വഴിയില്ലെന്നു കണ്ടു കല്പിച്ച സഞ്ചാരം തുടങ്ങി
കൊരാമുതലായവർ അഹറൊന്റെ നെരെ മത്സരിച്ചപ്പൊൾ ഭൂമിപി
ളൎന്നു അവരെ വിഴുങ്ങിയ യഹൊവ അഹറൊന്റെ വടി തഴെച്ചു പൂത്തു
കായ്ക്കുമാറാക്കിയതിനാൽ ഇവങ്കൽ അത്രെ ആചാൎയ്യത്വം എന്നു കാണി
ച്ചു- ൩൮ സംവത്സരങ്ങളുടെ അവസാനത്തിൽ വെള്ളം ഇല്ലാത്ത സംഗതി
ക്ക പാറയടിപ്പാൻ കല്പനയായപ്പൊൾ മൊശെ അഹറൊന്മാരും വിശ്വാ
സത്തിൽനിന്നു തെറ്റി ഇപ്രകാരമുള്ള ജാതിക്ക അത്ഭുതമായ വെള്ളം
ഉണ്ടാക്കുമൊ എന്നു സംശയിച്ചാറെ അവരും കനാനിൽ പ്രവെശിക്കരു
തെന്നു വിധിയുണ്ടായി- യാത്രയുണ്ടായ ൪൦ാം വൎഷത്തിൽ പിന്നെയും
തെക്കെ അതിരിൽ എത്തിയപ്പൊൾ കിഴക്കൊട്ടു മാറി ഇസ്രയെലരൊടു

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/34&oldid=192422" എന്ന താളിൽനിന്ന് ശേഖരിച്ചത്