താൾ:CiXIV258.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ലും മറ്റും പതാരം ഉണ്ടു വാങ്ങിയ പതാരത്തിന്റെ പതാരം ആചാൎയ്യന്മാൎക്ക
എല്പിക്കാവു- ബലിയിലെ ഉപ്പുകളും ആചാൎയ്യന്മാൎക്കുള്ളു ദൈവശുശ്രൂ െ
ഷക്കചെരുന്ന ആചാൎയ്യസംസ്കാരം വിശെഷതൈലം കൊണ്ടുള്ള അഭിഷെ
കത്താലും ശുഭവസ്ത്രങ്ങളാലും ശരീരശുദ്ധിക്ക കല്പിച്ച ചില ആചാരങ്ങ
ളാലും വരെണ്ടത് അവർ അല്ലാതെ ജനകൂട്ടവും രാജ്യവും എല്ലാം ദൈവപാ
ൎപ്പിന്നു യൊഗ്യമാംവണ്ണം ശുദ്ധമായിരിക്കെണ്ടതിന്നു കള്ള ദൈവാരാധന
എല്ലാം കനാനിൽ നിന്നു നീങ്ങി വിഗ്രഹം സെവിക്കുന്നവനെല്ലാം മരിച്ചു െ
പാകയും വെണം ജന്മിയായ യഫൊവെക്ക എഴാം വൎഷവും അമ്പതാമ
തും കൂട ശുഭമാകകൊണ്ടു പിത മൂൎച്ചകളുടെ കഷ്ടത അന്നരുത് ജനത്തി
ന്റെ പരിശുദ്ധതെക്ക ചെലാകൎമ്മം അത്രെ അടയാളം കുഷ്ഠം പുലമുത
ലായതിന്നു ശുദ്ധിവരുത്തുവൊളം സഭയിൽ ചെരരുത് കല്പന ലംഘിക്കു
ന്നവരൊടു എല്ലാവരും ദൈവവിധിപ്രകാരം ചെയ്യെണ്ടു സാധുക്കൾ അ
നാഥവിധവമാരും ദാസപരദെശിമാരും എന്നിങ്ങിനെ ഉള്ളവരൊടു ദയയും
കനിവും പ്രധാനം എല്ലാ ഇസ്രയെലരും സ്വാതന്ത്ര്യക്കാരും ജന്മികളും ആ
യ്വസിക്കെണ്ടു ഒരുത്തൻ ഞെരിക്കത്തിലായി കടം തീൎക്കെണ്ടതിന്നു ദാസ
സ്ഥാനം വരെ കിഴിഞ്ഞു പൊയാൽ എഴെഴാണ്ടു കഴിഞ്ഞുണ്ടാകുന്ന മൊ
ചനവൎഷത്തിൽ വിടുതലയാകുന്നതെ ഉള്ളു- വാഗ്ദത്തദെശം ലെവി ഒഴി
കെയുള്ള ൧൨ ഗൊത്രത്തിലും കാണുന്ന ഒരൊ കുഡുംബങ്ങൾ്ക്ക വിഭാഗിച്ചു
കൊടുക്കെണം എന്നു വെച്ചതിനാൽ എല്ലാവൎക്കും ജന്മിസ്ഥാനവും നിലമ്പ
റമ്പുകളും ഉണ്ടു ഗൊത്രങ്ങളുടെ വിവരം ആവിത് രൂബൻ, ശിമ്യൊൻ യഹൂ
ദ, ഇസസ്കാർ, ജബുലൂൻ, നപ്തലി, ഗാദ്, അശെർ, ബന്യമീൻ, യൊസെ
ഫപുത്രന്മാർ രണ്ടു താവഴിയായ മനശ്ശെ എപ്രയിം എന്നിങ്ങിനെ പന്ത്ര
ണ്ടു ഗൊത്രം ഉള്ളതിൽ ഒരൊ ശാഖകളും ശാഖകളിൽ കുഡുംബങ്ങളും
ഉണ്ടാകുന്നത് പൊലെ രാജന്മാവകാശങ്ങൾ്ക്കും പകുതിവരെണ്ടു- വീടുംത
റവാടും വിറ്റു കൊള്ളാം അമ്പതമ്പതാണ്ടു കഴിഞ്ഞുണ്ടാകുന്നു കാഹളവൎഷ
ത്തിൽ വിറ്റതെല്ലാം ജന്മി മടങ്ങി വരികെ ഉള്ളു ജന്മത്തിന്നു ഒരുനാളും
ഒഴിവ് വരികയും അരുത്- യഹൊവ സ്വജാതിയെ ഇപ്രകാരം ബഹു
മാനിച്ചിരിക്ക കൊണ്ടു അവരും സമ്മാനിക്കെണ്ടിവരും സമ്മാനപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/32&oldid=192419" എന്ന താളിൽനിന്ന് ശേഖരിച്ചത്